നമ്മ ഫിൽറ്റർ കോഫി; ലോകത്തിലെ ഏറ്റവും മികച്ച 38 കാപ്പികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം
- Published by:Sarika KP
- news18-malayalam
Last Updated:
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ക്യൂബന്‍ എസ്പ്രസ്സോ കോഫിയാണ്.
ലോകത്തിലെ മികച്ച 38 കോഫികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നേടി ഇന്ത്യന്‍ ഫില്‍ട്ടര്‍ കോഫി. ഫുഡ് ട്രാവല്‍ ഗൈഡ് പ്ലാറ്റ്‌ഫോമായ ടെസ്റ്റ്അറ്റ്‌ലസ് പുറത്തിറക്കിയ പട്ടികയിലാണ് ഫില്‍ട്ടര്‍ കോഫി മുൻനിരയിൽ ഇടം നേടിയത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ക്യൂബന്‍ എസ്പ്രസ്സോ കോഫിയാണ്.
ഡാര്‍ക്ക് റോസ്റ്റ് കോഫിയും പഞ്ചസാരയും ആണ് ക്യൂബന്‍ എസ്പ്രസ്സോ കോഫിയുടെ പ്രധാന ചേരുവ. കാപ്പി ഉണ്ടാക്കുന്ന സമയത്ത് പഞ്ചസാര കൂടി ചേര്‍ക്കുന്നു. ഒന്നുകില്‍ സ്റ്റൗടോപ് എസ്പ്രസ്സോ മേക്കറിലോ അല്ലെങ്കില്‍ ഇലക്ട്രിക് എസ്പ്രസ്സോ മെഷീനിലോ ആണ് ഈ കാപ്പിയുണ്ടാക്കുന്നത്. ഇളം തവിട്ട് പതയോടെയുള്ള കാപ്പിയാണ് ക്യൂബന്‍ എസ്പ്രസ്സോ.
advertisement
വളരെ ലളിതമായ കോഫി ഫില്‍ട്ടര്‍ മെഷീന്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ ഫില്‍ട്ടര്‍ കോഫി തയ്യാറാക്കുന്നത്. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച രണ്ട് അറയുള്ള ഈ ഫില്‍ട്ടറിലാണ് കോഫിയ്ക്കായുള്ള മിശ്രിതം തയ്യാറാക്കുന്നത്. ഫില്‍ട്ടറിലെ ആദ്യത്തെ സുഷിരങ്ങളുള്ള അറയില്‍ കാപ്പിപ്പൊടി ഇഷ്ടാനുസരണം ചേര്‍ക്കും. ശേഷം തിളച്ച വെള്ളം അതിലേക്ക് അല്‍പ്പം ഒഴിക്കുക. ശേഷം ഫില്‍ട്ടര്‍ അടച്ചുവെയ്ക്കുക. ഇതില്‍നിന്നും ഊറിവരുന്ന മിശ്രിതം ഏറ്റവും താഴത്തെ അറയില്‍ ശേഖരിക്കപ്പെടും. ഈ മിശ്രിതം ചേര്‍ത്താണ് ഫില്‍ട്ടര്‍ കോഫി ഉണ്ടാക്കുന്നത്.
advertisement
ചിലര്‍ തലേദിവസം രാത്രി തന്നെ ഫില്‍ട്ടറില്‍ ഇതെല്ലാം ചേര്‍ത്ത് അടച്ചുവെയ്ക്കാറുണ്ട്. ശേഷം അതിരാവിലെ ഈ മിശ്രിതവും പാലും പഞ്ചസാരയും ചേര്‍ത്ത് ഫില്‍ട്ടര്‍ കോഫി ഉണ്ടാക്കാറാണ് പതിവ്. സ്റ്റീലിലോ പിച്ചളയിലോ നിര്‍മ്മിച്ച ചെറിയ ഗ്ലാസ്സുകളിലാണ് സാധാരണ ഫില്‍ട്ടര്‍ കോഫി നല്‍കാറുള്ളത്. ഗ്ലാസ്സ് വെയ്ക്കുന്ന സോസറിനെ 'ഡബറാ' എന്നും പറയാറുണ്ട്.
ടേസ്റ്റ്അറ്റ്‌ലസ് പട്ടിക പ്രകാരമുള്ള ലോകത്തിലെ മികച്ച പത്ത് കോഫികള്‍
1. ക്യൂബന്‍ എസ്പ്രസ്സോ (ക്യൂബ)
advertisement
2. സൗത്ത് ഇന്ത്യന്‍ ഫില്‍ട്ടര്‍ കോഫി (ഇന്ത്യ)
3. എസ്പ്രസ്സോ ഫ്രെഡോ (ഗ്രീസ്)
4. ഫ്രെഡോ ക്യാപ്പുച്ചിനോ (ഗ്രീസ്)
5. ക്യാപ്പുച്ചിനോ (ഇറ്റലി)
6. ടര്‍ക്കിഷ് കോഫി (ടര്‍ക്കി)
7. റിസ്‌ട്രെറ്റോ (ഇറ്റലി)
8. ഫ്രാപെ (ഗ്രീസ്)
9. എയ്‌സ്‌കഫീ (ജര്‍മ്മനി)
10. വിയറ്റ്‌നാമീസ് ഐസ്ഡ് കോഫീ (വിയറ്റ്‌നാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 07, 2024 8:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
നമ്മ ഫിൽറ്റർ കോഫി; ലോകത്തിലെ ഏറ്റവും മികച്ച 38 കാപ്പികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം