TRENDING:

ഒന്നു പറന്നാലോ? എന്താണീ 'നേക്കഡ് ഫ്‌ളൈയിംഗ്'?

Last Updated:

നേക്കഡ് ഫ്‌ളൈയിംഗില്‍ തന്നെ മൂന്ന് വ്യത്യസ്തമായ വിഭാഗങ്ങളുണ്ട്. ഇതില്‍ 'പൂര്‍ണമായും നഗ്നമായി' (totally bare) യാത്ര ചെയ്യുക എന്നാണ് ഒന്നാമത്തേത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മണിക്കൂറുകളോളം നീളുന്ന ക്യൂ, ഭാരിച്ച ലഗേജ് ഫീസ്, പാക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവ നിരന്തരം വിമാനയാത്ര ചെയ്യുന്നവര്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ കൈയ്യില്‍ അധികം പണമില്ലാത്ത ആളുകള്‍ 'നേക്കഡ് ഫ്‌ളൈയിംഗ്' എന്നറിയപ്പെടുന്ന പുതിയ യാത്രാ പ്രവണത പിന്തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എപ്പോഴും വിമാനയാത്ര ചെയ്യുന്നവര്‍ സമയവും പണവും ലാഭിക്കാന്‍ ഈ മാര്‍ഗം സ്വീകരിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
പ്രതീകാത്മക ചിത്രം (AI generated)
പ്രതീകാത്മക ചിത്രം (AI generated)
advertisement

'ഫ്‌ളൈയിംഗ് നേക്കഡ്' എന്നാല്‍ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുകയല്ല മറിച്ച്, പരമ്പരാഗതമായി കൈയ്യില്‍ കരുതുന്ന ലഗേജ് ഇല്ലാതെ യാത്ര ചെയ്യുക എന്നതാണെന്ന് ഔട്ട്പുട്ട് ട്രാവലറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്താണ് ഫ്‌ളൈയിംഗ് നേക്കഡ്?

നേക്കഡ് ഫ്‌ളൈയിംഗ് എന്നാല്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യുക എന്നതാണ്. കഴിയുന്നത്ര ഭാരം കുറഞ്ഞ ലഗേജ് കൊണ്ടുപോകുന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങളുടെ യാത്രയില്‍ അത്ര അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം കൊണ്ടുപോകുകയും മറ്റെല്ലാം ഉപേക്ഷിക്കുകയുമാണ് ഇതിന്റെ പിന്നിലെ ആശയം. ക്യാരി-ഓണ്‍ അല്ലെങ്കില്‍ ലാപ്‌ടോപ് ബാഗ്, ബാക്ക്പാക്ക് എന്നിവ പോലെയുള്ള, ചെറിയ ബാഗില്‍ അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം കരുതുന്നു. ഇതിലൂടെ ലഗേജിന്റെ അധികഭാരത്തിന് അമിതമായി ഫീസ് നല്‍കുന്നതും ബാഗേജ് ക്ലെയിമിനായി കാത്തിരിക്കുന്നതും വലിയ ബാഗുകള്‍ പരിശോധിക്കുന്നതിന്റെയും അസൗകര്യവും ഇല്ലാതാക്കുന്നു. ഇത് സമ്മര്‍ദ്ദരഹിതവും വേഗതയേറിയതും അമിത ഭാരം ഇല്ലാത്തതുമായ യാത്ര ഉറപ്പുവരുത്തുകയും ചെയ്യുന്നു.

advertisement

നേക്കഡ് ഫ്‌ളൈയിംഗില്‍ തന്നെ മൂന്ന് വ്യത്യസ്തമായ വിഭാഗങ്ങളുണ്ട്. ഇതില്‍ 'പൂര്‍ണമായും നഗ്നമായി' (totally bare) യാത്ര ചെയ്യുക എന്നാണ് ഒന്നാമത്തേത്. ഇങ്ങനെ യാത്ര ചെയ്യുന്നയാള്‍ ഒരു ഫോണ്‍, വാലറ്റ്, ചാര്‍ജര്‍, ആവശ്യമെങ്കില്‍ ഒരു ജോഡി സണ്‍ഗ്ലാസുകള്‍ എന്നിവ മാത്രം ഒപ്പം കരുതുന്നു. കൈയ്യില്‍ കരുതുന്ന സാധനങ്ങളുടെ എണ്ണം കുറയ്ക്കുകയും അത്യാവശ്യമല്ലാത്ത എല്ലാം ഒഴിവാക്കുകയുമാണ് ഇതിന് പിന്നിലെ ലക്ഷ്യം. ചെറിയ വിനോദയാത്രകള്‍ക്കോ അത്യാവശ്യത്തില്‍ കൂടുതല്‍ സാധനങ്ങള്‍ ചുമന്നുകൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ട് താത്പര്യമില്ലാത്തവര്‍ക്കും ഈ രീതി അനുയോജ്യമാണ്.

advertisement

Summary: All you need to know about naked flying. There are three ways one could opt for naked flying. Check it out

മലയാളം വാർത്തകൾ/ വാർത്ത/Life/
ഒന്നു പറന്നാലോ? എന്താണീ 'നേക്കഡ് ഫ്‌ളൈയിംഗ്'?
Open in App
Home
Video
Impact Shorts
Web Stories