സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത താരമാണ് ധോണി. ഈ വര്‍ഷം ഇതുവരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് വിജയത്തില്‍ അഭിനന്ദിച്ചുള്ള കുറിപ്പാണ്. അതുകൊണ്ട് തന്നെ താരം പങ്കുവച്ച പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് ആരാധകർക്കിടയിൽ വൈറലായി മാറിയത്. ആനന്ദിനും രാധികയ്ക്കും ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള പോസ്റ്റാണ് ധോണി പങ്കുവച്ചിരിക്കുന്നത്. മനോഹരമായൊരു കുറിപ്പോട് കൂടി രാധികയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. അരികില്‍ ആനന്ദിനേയും സാക്ഷിയേയും കാണാം.
advertisement
'രാധിക, നിങ്ങളുടെ പ്രസന്നമായ പുഞ്ചിരി ഒരിക്കലും മായാതിരിക്കട്ടെ! ആനന്ദ്, നിങ്ങളുടെ ചുറ്റുമുള്ള എല്ലാവരോടും നിങ്ങള്‍ കാണിക്കുന്ന അതേ സ്‌നേഹത്തോടും ദയയോടും കൂടി രാധികയെ വിലമതിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് തുടരുക. നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷവും ചിരിയുംകൊണ്ട് നിറയട്ടെ. അഭിനന്ദനങ്ങള്‍, വീണ്ടും കാണാം!' -ധോനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.