TRENDING:

നിങ്ങള്‍ എപ്പോഴും അതിഭയങ്കര തിരക്കിലാണോ? തലച്ചോറിന്റെ കാര്യത്തില്‍ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും

Last Updated:

ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സമയം കിട്ടാതെ വരാറുണ്ടോ?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജീവിതത്തില്‍ അമിതമായി തിരക്ക് അനുഭവപ്പെടുന്നവരാണോ നിങ്ങള്‍? ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സമയം കിട്ടാതെ വരാറുണ്ടോ? ഈ സാഹചര്യങ്ങള്‍ നിങ്ങളെ ഒന്നിനും സമയമില്ലാത്ത അവസ്ഥയിലേക്കാണ് നയിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുകയാണ് യേല്‍ യൂണിവേഴ്‌സിറ്റിയെ സൈക്കോളജി പ്രൊഫസറായ ലോറി സാന്റോസ്. സമയമില്ലായ്മ ജോലിയിലെ മോശം പ്രകടനത്തിലേക്കും നയിക്കുമെന്ന് ലോറി പറയുന്നു. നിങ്ങളുടെ മാനസികാരോഗ്യത്തെയും ഇത് സാരമായി ബാധിക്കുമെന്നും ലോറി കൂട്ടിച്ചേര്‍ത്തു.
advertisement

'' ഇതിലൂടെ നിങ്ങളുടെ ഉല്‍പ്പാദന ക്ഷമത കുറയും. കൂടാതെ നിങ്ങളുടെ സന്തോഷവും കുറയും. ജോലി ചെയ്യുന്നത് കൊണ്ട് തന്നെ നിങ്ങളുടെ സമയക്രമത്തിലും മാറ്റങ്ങള്‍ വരും. എത്ര തന്നെ ജോലി ചെയ്താലും നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാനായി അല്‍പ്പ സമയം മാറ്റിവെയ്‌ക്കേണ്ടത് അനിവാര്യമാണ്,'' ലോറി സാന്റോസ് പറഞ്ഞു.

സമയമില്ലായ്മയ്ക്ക് പരിഹാരമെന്ന നിലയില്‍ മൂന്ന് നിര്‍ദ്ദേശങ്ങളും ലോറി സാന്റോസ് മുന്നോട്ട് വെച്ചു. അതിലൂടെ വ്യക്തികളുടെ തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കാനാകുമെന്നും ലോറി പറയുന്നു. പണത്തെപ്പറ്റി ചിന്തിക്കുന്നത് പോലെ തന്നെ നമ്മുടെ സമയത്തെപ്പറ്റിയും ചിന്തിക്കണമെന്ന് ലോറി സാന്റോസ് പറഞ്ഞു.

advertisement

നിങ്ങള്‍ക്കായി അല്‍പ്പസമയം കണ്ടെത്തുക.

ഒന്നാമതായി നിങ്ങള്‍ക്കായി അല്‍പ്പം സമയം കണ്ടെത്തുകയെന്നതാണ്. മറ്റ് തിരക്കുകളെല്ലാം മാറ്റിവെച്ച് നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രവർത്തിക്കുക. ഇത് ജീവിതത്തിലെ തിരക്ക് കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. അതിന്റെ ഭാഗമായി നിങ്ങളുടെ സമ്മര്‍ദ്ദം കുറയുകയും കൂടുതല്‍ കാര്യക്ഷമമായി ജോലി ചെയ്യാനും സാധിക്കുകയും ചെയ്യും.

ഫ്രീ ടൈം ആസ്വദിക്കുക

രണ്ടാമതായി നിങ്ങളുടെ ഫ്രീ ടൈം ആസ്വദിക്കുകയെന്നതാണ്. അത് നിങ്ങളെ കൂടുതല്‍ സന്തോഷത്തിലാക്കും. എപ്പോഴൊക്കെ നിങ്ങള്‍ക്ക് ഫ്രീ ടൈം കിട്ടുന്നുവോ അതെല്ലാം ആഘോഷമാക്കി മാറ്റുക. ആ സമയം കുറച്ച് നേരം നടക്കാന്‍ പോകാം. അല്ലെങ്കില്‍ യോഗ ചെയ്യാം. അങ്ങനെ നിങ്ങളുടെ സമയത്തെ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഉപയോഗപ്പെടുത്താവുന്നതാണ്.

advertisement

സ്വയം സമ്മാനങ്ങള്‍ നല്‍കുക.

ജോലിയിലെ കഠിനാധ്വാനം നിങ്ങളുടെ ഊര്‍ജം കുറയ്ക്കും. ഇതിനെ സന്തുലിതമാക്കാന്‍ നിങ്ങള്‍ നിങ്ങള്‍ക്ക് തന്നെ സമ്മാനങ്ങള്‍ നല്‍കുകയെന്നതാണ് മൂന്നാമത്തെ ടിപ്പ്. സ്വയം സമ്മാനങ്ങള്‍ നല്‍കാനും വിശ്രമിക്കാനും സമയം കണ്ടെത്തണം. അതിനായി കുറച്ച് പണം ചെലവാക്കുന്നതില്‍ തെറ്റില്ലെന്ന് ലോറി സാന്റോസ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Life/
നിങ്ങള്‍ എപ്പോഴും അതിഭയങ്കര തിരക്കിലാണോ? തലച്ചോറിന്റെ കാര്യത്തില്‍ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും
Open in App
Home
Video
Impact Shorts
Web Stories