TRENDING:

Money Mantra March 7 | രാഷ്ട്രീയക്കാര്‍ക്ക് നേട്ടമുണ്ടാകും; ജോലികള്‍ ശ്രദ്ധയോടെ ചെയ്യുക; ഇന്നത്തെ സാമ്പത്തികഫലം

Last Updated:

വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 മാര്‍ച്ച് ഏഴിലെ സാമ്പത്തികഫലം അറിയാം. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാര്‍ഡ് റീഡര്‍)

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് മേഖലയില്‍ പുരോഗതിയുണ്ടാകും. വരുമാനത്തിനുള്ള പുതിയ അവസരങ്ങള്‍ ലഭിക്കും. പുതിയ ജോലി ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ അതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങളുടെ ജീവിതപങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ പിന്തുണ ലഭിക്കും. ഉച്ചകഴിഞ്ഞ് നിങ്ങള്‍ക്ക് അനുകൂലമായ സമയമാണ്. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതിനാല്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. ദോഷ പരിഹാരം: മംഗള സ്‌തോത്രം ചൊല്ലുക. (Image: Shutterstock)
advertisement

ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: രാഷ്ട്രീയ രംഗത്ത് നത്തുന്ന പരിശ്രമങ്ങളില്‍ വിജയം നേടാനാകും. സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിങ്ങളുടെ സ്വാധീനം വര്‍ധിക്കും. ഇന്ന് ബിസിനസില്‍ പുതിയ കരാറില്‍ ഒപ്പുവയ്ക്കുന്നതോടെ നിങ്ങളുടെ പ്രശസ്തിയും ലാഭവും വര്‍ധിക്കും. ദോഷ പരിഹാരം: ശിവന് അഭിഷേകം നടത്തുക. (Image: Shutterstock)

advertisement

ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ജോലിയെ ഗൗരവത്തോടെ സമീപിക്കുകയും ശ്രദ്ധയോടെ ജോലികള്‍ ചെയ്യുകയും വേണം. അശ്രദ്ധ ജോലിയെ ബാധിക്കാന്‍ ഇടയുണ്ട്. മുടങ്ങിക്കിടക്കുന്ന ജോലികള്‍ വൈകുന്നേരത്തോടെ പൂര്‍ത്തിയാകും.ദോഷ പരിഹാരം: ശനി സ്‌തോത്രം ചൊല്ലുക. (Image: Shutterstock)

advertisement

കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കഠിനാധ്വാനത്താല്‍ നിങ്ങള്‍ക്ക് ജോലിയില്‍ വലിയ വിജയമുണ്ടാകും. നിങ്ങളെ പുതിയ അവസരങ്ങള്‍ തേടിയെത്തും. ബിസിനസുമായി ബന്ധപ്പെട്ട് ഇന്ന് നിങ്ങള്‍ യാത്ര ചെയ്യേണ്ടി വരും. ബിസിനസില്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുകയും ക്ഷമയോടെ തുടരുകയും വേണം. അല്ലെങ്കില്‍ ബിസിനസില്‍ ഗുരുതരമായ വഴിത്തിരിവിന് അത് കാരണമായേക്കാം. ദോഷ പരിഹാരം: വെളുത്ത ചന്ദനം തൊടുക. (Image: Shutterstock)

advertisement

ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: കുടുംബാംഗങ്ങളുടെ സഹകരണക്കാല്‍ വരുമാനത്തിനുള്ള പുതിയ വഴികള്‍ ഉണ്ടാകും. ഇത് മൂലം നിങ്ങളുടെ സമ്പത്ത് വര്‍ധിക്കും. സാമ്പത്തിക ഇടപാടുകളില്‍ നിങ്ങള്‍ക്ക് മെച്ചപ്പെട്ട സ്ഥാനം ലഭിക്കും. ദോഷ പരിഹാരം: അച്ഛനില്‍ നിന്ന് അനുഗ്രഹം വാങ്ങിയശേഷം പുതിയ ജോലികള്‍ ആരംഭിക്കുക. (Image: Shutterstock)

advertisement

വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ പുതിയ ഉത്തരവാദിത്തത്തിന്റെയും സ്ഥാനമാനങ്ങളുടെയും പ്രയോജനം ലഭിക്കും. ബിസിനസുമായി ബന്ധപ്പെട്ട് ചെറിയ യാത്രകള്‍ നടത്തേണ്ടി വരും. ഇത് നിങ്ങളില്‍ സമ്മര്‍ദമുണ്ടാക്കുമെങ്കിലും ഭാവിയില്‍ നേട്ടമായി മാറും. ദോഷ പരിഹാരം: ഗണേശ സ്‌തോത്ര ചൊല്ലുക (Image: Shutterstock)

ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ ഇന്ന് മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കും. അതിനാല്‍ സന്തോഷ അന്തരീക്ഷമുണ്ടാകും. ആവശ്യത്തിന് പണം ലഭിക്കും. ദോഷ പരിഹാരം: അമ്മയുടെ അനുഗ്രഹം വാങ്ങുക (Image: Shutterstock)

സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്തെ ചില പ്രശ്‌നങ്ങള്‍ കാരണം മാനസിക സമ്മര്‍ദം അനുഭവപ്പെടാം. ചെലവും വരുമാനവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കണം. ദോഷ പരിഹാരം: നാരായണ കവചം ചൊല്ലുക. (Image: Shutterstock)

സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ പുരോഗതിയുണ്ടാകും. കഠിനാധ്വാനത്തിന് ആനുപാതികമായി ലാഭം ലഭിക്കാത്തിനാല്‍ മനസ്സ് വിഷമിക്കും. പങ്കാളിയുടെ ബന്ധുക്കളിലാര്‍ക്കെങ്കിലും പണം കടം കൊടുത്തിട്ടുണ്ടെങ്കില്‍ ഇന്ന് ആ പണം തിരികെ ലഭിക്കും. ദോഷ പരിഹാരം: ആല്‍മരത്തിന്റെ ചുവട്ടില്‍ വിളക്ക് തെളിയിക്കുക. ആവശ്യക്കാര്‍ക്ക് ഭക്ഷണം ദാനം ചെയ്യുക. (Image: Shutterstock)

കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ വിജയം നേടുന്നതില്‍ കഠിനമായി അധ്വാനിക്കേണ്ടി വരും. സാമ്പത്തിക കാര്യങ്ങളില്‍ വിജയമുണ്ടാകും. ഉപജീവനവുമായി ബന്ധപ്പട്ട് നടക്കുന്ന പരിശ്രമങ്ങള്‍ വിജയിക്കും. നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ദോഷ പരിഹാരം: വിഷ്ണുഭഗവാനെ സ്തുതിക്കുക (Image: Shutterstock)

അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പല കാര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമാകും. അവ നിങ്ങള്‍ക്ക് പ്രയോജനകരമായി മാറും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് പുരോഗതിയുണ്ടാകും. കരിയറിലും ബിസിനസിലും നേട്ടമുണ്ടാകും. ദോഷ പരിഹാരം: വിഷ്ണു ഭഗവാനെ ആരാധിക്കുക. പശുവിന് ശര്‍ക്കര കൊടുക്കുക (Image: Shutterstock)

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. അതിനാല്‍ നിങ്ങള്‍ക്ക് ക്ഷീണവും ശരീരവേദനയും അനുഭവപ്പെടും. ഭാവിയിലേക്ക് പണം സൂക്ഷിച്ചുവയ്ക്കാന്‍ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇന്ന് അനുകൂലമാകും. ദോഷ പരിഹാരം: വെള്ള ചന്ദനം പുരട്ടി ശിവന് ചെമ്പ് പാത്രത്തില്‍ ജലം സമര്‍പ്പിക്കുക. (Image: Shutterstock)

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/Astrology/
Money Mantra March 7 | രാഷ്ട്രീയക്കാര്‍ക്ക് നേട്ടമുണ്ടാകും; ജോലികള്‍ ശ്രദ്ധയോടെ ചെയ്യുക; ഇന്നത്തെ സാമ്പത്തികഫലം
Open in App
Home
Video
Impact Shorts
Web Stories