സമൃദ്ധമായ വിളവെടുപ്പിന് അനുഗ്രഹം നൽകിയ സൂര്യദേവനോടുള്ള നന്ദി പ്രകടനമായാണ് തൈപ്പൊങ്കൽ ആഘോഷിക്കുന്നത്. നാല് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ ബോഗി പൊങ്കൽ, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ. കേരളത്തിലെ അതിർത്തി ജില്ലകളിലും തമിഴ് ജനവിഭാഗങ്ങൾ ഏറെയുള്ളയിടങ്ങളിലും വൻ ആവേശത്തോടെയാണ് ആഘോഷങ്ങൾ നടക്കുന്നത്.
തമിഴ്നാട്ടിൽ ജനുവരി 15 മുതൽ 18 വരെ തുടർച്ചയായ നാല് ദിവസങ്ങൾ അവധിയാണ്. തൈപ്പൊങ്കൽ പ്രമാണിച്ച് കന്യാകുമാരി ജില്ല ഉൾപ്പെടെയുള്ള അയൽ പ്രദേശങ്ങളിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും പൊങ്കൽ ആഘോഷങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 12, 2026 11:29 AM IST
