TRENDING:

മനോഹരമായ ദ്വീപിൽ താമസിക്കാം, ഒപ്പം ശമ്പളവും ഭക്ഷണവും; ബ്ലാസ്കെറ്റ് ദ്വീപിൽ കെയർടേക്കർ ഒഴിവ്

Last Updated:

രണ്ട് ഒഴിവുകളിലേക്കാണ് അവസരം. ദമ്പതികൾക്കോ അല്ലെങ്കിൽ രണ്ട് സുഹൃത്തുക്കൾക്കോ ഒന്നിച്ച് ജോലിയിൽ പ്രവേശിക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സഞ്ചാരികൾക്കായി കോഫി ഷോപ്പ് നടത്താനും അവരെ നിയന്ത്രിക്കാനും താൽപ്പര്യമുള്ളവരെ തേടി ഗ്രേറ്റ്‌ ബ്ലാസ്കറ്റ് ദ്വീപ് ( Great Blasket Island ). 2024 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള വേനൽക്കാലത്തേക്കാണ് നിയമനം. ഈ സമയത്ത് ദ്വീപിലെത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കുകയും അവരുടെ ബോട്ട് യാത്രകൾക്ക് മേൽനോട്ടം വഹിക്കുകയുമാണ് കെയർടേക്കർമാരുടെ പ്രധാന ചുമതല.
 (Image: @greatblasketisland/Facebook)
(Image: @greatblasketisland/Facebook)
advertisement

മനോഹരമായ ഭൂപ്രകൃതിയ്ക്കും ശാന്തമായ തീരത്തിനും അപ്പുറം സീൽ കോളനിയും (Seal Colony ), ചരിത്ര സ്ഥലങ്ങളും, വേനൽക്കാലത്ത് മാത്രം തഴച്ചു വളരുന്ന സസ്യങ്ങളും, പുഷ്പങ്ങളും ദ്വീപിന്റെ പ്രത്യേകതയാണ്. അയർലണ്ടിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രേറ്റ്‌ ബ്ലാസ്കറ്റ്, 1950 വരെ മത്സ്യത്തൊഴിലാളികളുടെ കേന്ദ്രമായിരുന്നു. അയർലണ്ടിന്റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയുടെ ഭാഗമായ കെറിയിൽ (Kerry) നിന്നും ഒരു ചെറിയ ഫെറിയുടെ (Ferry) സഹായത്തോടെ നമുക്ക് ഗ്രേറ്റ്‌ ബ്ലാസ്കെറ്റിൽ എത്താം.

രണ്ട് ഒഴിവുകളിലേക്കാണ് അവസരം. ദമ്പതികൾക്കോ അല്ലെങ്കിൽ രണ്ട് സുഹൃത്തുക്കൾക്കോ ഒന്നിച്ച് ജോലിയിൽ പ്രവേശിക്കാം. കോഫി ഷോപ്പിന്റെ നടത്തിപ്പ് ചുമതലയും നാല് അവധിക്കാല കോട്ടേജുകളുടെ മേൽനോട്ടവുമാണ് പ്രധാന ജോലി. അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന രണ്ട് പേർക്ക് ആവശ്യമായ സൗകര്യങ്ങൾ എല്ലാം ലഭിക്കും. രാത്രിയും പകലും എത്തുന്ന അതിഥികളെ വരവേൽക്കുകയും അവർക്ക് തടസ്സങ്ങളില്ലാതെ ആവശ്യമായ സൗകര്യങ്ങൾ എത്തിച്ചു നൽകാനുള്ള ചുമതലയും ഇവർക്കായിരിക്കും. ദ്വീപിന്റെ മനോഹാരിത ആസ്വദിക്കാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത് വെറും അവധിക്കാല ജോലി അല്ലെന്നും കഠിനാധ്വാനം, ഉത്തരവാദിത്തം, വിശ്വാസ്യത എന്നിവ ഈ ജോലിയ്ക്ക് അത്യന്താപേക്ഷിതമാണെന്നും കുറിപ്പിൽ വിശദീകരിക്കുന്നു. വസ്ത്രങ്ങൾ അലക്കുവാനും പാചകത്തിനുമെല്ലാം ഉള്ള സൗകര്യവും ദ്വീപിൽ ലഭ്യമാണ്. സഞ്ചാരികളുടെ എണ്ണം കൂടുന്ന അവസരത്തിൽ രണ്ട് സഹായികളെ കൂടി നിയമിക്കും. കാലാവസ്ഥ മോശമാകുന്ന അവസരമൊഴിച്ചാൽ അവധി ദിവസങ്ങൾ ഒന്നും ഉണ്ടാകില്ല.

advertisement

അപേക്ഷകർ ഇംഗ്ലീഷിൽ പ്രവീണ്യമുള്ളവരായിരിക്കണം കൂടാതെ യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യാൻ കഴിയുന്നവരും ദ്വീപിലേക്ക് സ്വന്തം ചെലവിൽ എത്തിപ്പെടാൻ സാധിക്കുന്നവരുമായിരിക്കണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Attractive stay, stay and food await the caretaker job at the Great Blasket Island off the coast of Ireland. The place was colonised by fisherfolk until 1950

മലയാളം വാർത്തകൾ/ വാർത്ത/Life/
മനോഹരമായ ദ്വീപിൽ താമസിക്കാം, ഒപ്പം ശമ്പളവും ഭക്ഷണവും; ബ്ലാസ്കെറ്റ് ദ്വീപിൽ കെയർടേക്കർ ഒഴിവ്
Open in App
Home
Video
Impact Shorts
Web Stories