“ഒരു ലിറ്റർ പ്ലാസ്മ ലഭിച്ചതിന് ശേഷം, എന്റെ പിതാവിന്(70 വയസ്സ്) 25 വയസ്കുറഞ്ഞു, തെറാപ്പി കഴിഞ്ഞ് ആറ് മാസത്തിന് ശേഷവും ആ നിലയിൽ തുടരുന്നു. എന്താണ് ഇതിനർത്ഥം? പ്രായം കൂടുന്തോറും വാർദ്ധക്യം നമ്മെ പിടികൂടും. എന്റെ ഒരു ലിറ്റർപ്ലാസ്മനൽകിയതിന് ശേഷം, ഇപ്പോൾ അദ്ദേഹം 46 വയസ്സുകാരന് സമാനമാണ്. മുമ്പ്, ഒരു 71 കാരനെപോലെയായിരുന്നു. ഞാൻ ആണ് എന്റെ അച്ഛന്റെ ബ്ലഡ് ബോയ് ” എന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
advertisement
കൂടാതെ തന്റെ രക്തത്തിലെ പ്ലാസ്മ സ്വീകരിക്കുന്നതിനായി പിതാവിന്റെ ശരീരത്തിലെ 600 മില്ലി ലിറ്റർ പ്ലാസ്മ നീക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു. എന്നാൽ പിതാവിന്റെ വയസ് കുറയ്ക്കാൻ ഇതിൽ ഏതാണ് സ്വാധീനിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം പ്രോജക്ട് ബ്ലൂപ്രിന്റ് ചികിത്സാരീതിക്ക് കീഴിൽ ചിട്ടയായ വ്യായാമം, ഭക്ഷണക്രമം, ഉറക്കം എന്നിവയ്ക്കായി വർഷംതോറും ഏകദേശം 16.5 കോടി രൂപയും അദ്ദേഹം ചെലവാക്കുന്നുണ്ട്. ഇതിനോടകം തന്നെ 18 കാരന്റെ ശ്വസന ശേഷിയും ശാരീരിക ക്ഷമതയും 37-കാരന്റെ ഹൃദയവും, 28-കാരന്റെ ചർമ്മവും നേടാൻ ഇതിലൂടെ സാധിച്ചു എന്നും അദ്ദേഹം അവകാശവാദം ഉന്നയിക്കുന്നു.
കൂടാതെ താൻ മദ്യം പൂർണമായി ഒഴിവാക്കിയെന്നും ദിവസേന 111 ഗുളികകളും 100 ലധികം സപ്ലിമെന്റുകളും കഴിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ശരീരത്തിലെ കൊഴുപ്പ് അദ്ദേഹം പതിവായി സ്കാൻ ചെയ്യും. കൂടാതെ രാത്രി 8:30ന് കൃത്യമായി ഉറങ്ങും. രാവിലെ 6 മുതൽ 11 വരെ വ്യായാമത്തിലൂടെ 2,250 കലോറി കുറയ്ക്കും. ഇത്തരത്തിൽ നിരവധി കാര്യങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതശൈലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 30 ഡോക്ടർമാരുടെ സംഘവും ഇതിനായി അദ്ദേഹത്തിന്റെ കൂടെയുണ്ട്. ഇവർ ബ്രായാന്റെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും പതിവായി നിരീക്ഷിക്കുന്നു.