നാരുകൾ കൂടുതലുള്ള ഭക്ഷണം (high-fibre diet) കഴിക്കുക
ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കാൻ ശ്രദ്ധിക്കുക. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എളുപ്പത്തിൽ ദഹിപ്പിക്കുകയും മലബന്ധസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നാരുകൾ അടങ്ങിയ ധാന്യങ്ങൾ, പച്ചക്കറികൾ, പഴ വർഗ്ഗങ്ങൾ, പയറുവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുക. ദഹനം മാത്രമല്ല, നാരുകൾ അടങ്ങിയ ഭക്ഷണം ശരീര ഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
ജങ്ക് ഫുഡ് ഒഴിവാക്കുക
ആരോഗ്യകരമായ ഭക്ഷണ ശീലം ജീവിതത്തിൽ കൊണ്ടുവരുന്നതിന് ആദ്യം ചെയ്യേണ്ടത് ജങ്ക് ഫുഡ് ഒഴിവാക്കുക എന്നതാണ്. ഫാസ്റ്റ് ഫുഡ് അല്ലെങ്കിൽ മൈദ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ കൊഴുപ്പ് ഉണ്ട്. ഇത് ദഹിപ്പിക്കാൻ സമയമെടുക്കും. ഇവ എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഭക്ഷണമാണെങ്കിലും ശരീരത്തിന് ഗുണകരമല്ല. അലിഞ്ഞുപോകാത്ത കൊഴുപ്പുകൾ ശരീരത്തിൽ അടിഞ്ഞു കൂടുന്നതിനും കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും കാരണമാകും.
advertisement
ധാരാളം വെള്ളം കുടിക്കുക
ശരീരത്തിന്റെ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നതിന് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ വയറിനെ ആരോഗ്യത്തോടെ നിലനിർത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് വെള്ളം കുടിക്കുന്നത്. നമ്മുടെ ശരീരഭാരത്തിന് അനുസരിച്ച് ഏകദേശം ദിവസവും ഏഴു മുതൽ എട്ടു ഗ്ലാസ് വെള്ളം വരെ കുടിക്കണം. വെള്ളം കുടിക്കുന്നത് ഭക്ഷണത്തെ മൃദുവാക്കാനും ദഹിപ്പിക്കാനും സഹായിക്കുന്നു. മലബന്ധം ഉണ്ടാകാതിരിക്കാനും ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്.
സമയത്ത് ഭക്ഷണം കഴിക്കുക
കഴിക്കുന്ന ആഹാരത്തിന്റെ കാര്യം പോലെ തന്നെ പ്രധാനമാണ് ഓരോ ഭക്ഷണവും കഴിക്കുന്ന സമയവും. പ്രത്യേകിച്ച് വയറിന്റെ ആരോഗ്യത്തിന് കൃത്യ സമയത്ത് ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമാണ്. ഭക്ഷണം കഴിക്കുന്ന ഇടവേളകൾ കൃത്യമായിരിക്കണം. കൃത്യസമയത്ത് കഴിക്കുന്ന ഭക്ഷണം എളുപ്പത്തിൽ ദഹനം സാധ്യമാക്കുകയും ശരീരത്തിന്റെ പ്രവർത്തങ്ങൾ കൂടുതൽ നന്നായി നടക്കുന്നതിനും സഹായിക്കുന്നു. ക്രമരഹിതമായ ഭക്ഷണം മലബന്ധത്തിനും കാരണമാകുന്നു.
വ്യായാമം
വ്യായാമം നിങ്ങളുടെ മുഴുവൻ ശരീരത്തിനും സഹായകരമാണ്. വ്യായാമം ചെയ്യുന്നത് ദഹനം സുഗമമായി സഹായിക്കുന്നു. വ്യായാമം ചെയ്യുന്നത് കൊഴുപ്പ് എളുപ്പത്തിൽ വിഘടിപ്പിക്കാൻ സഹായിക്കും. ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും ഇരിക്കുന്നതിന് നല്ല ഭക്ഷണം കഴിക്കുന്നത് പോലെ പ്രധാനമാണ് മതിയായ വ്യായാമം ചെയ്യുന്നതും. നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന വ്യായാമങ്ങൾ സ്ഥിരമായി ചെയ്യാൻ ശ്രമിക്കുക
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.)
