കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു.
ഈ ദിവസം മികച്ച കര്‍ഷകര്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും പുരസ്‌കാരങ്ങള്‍ നല്‍കി വരുകയും ചെയ്യുന്നു. കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകാരപ്രദമാണ്.
advertisement
കേരളത്തില്‍ ചിങ്ങം 1 ആണ് കര്‍ഷകദിനം ആചരിക്കുന്നതെങ്കിലും ഇന്ത്യയിലാകെ ഡിസംബര്‍ 23 ആണ് കര്‍ഷകദിനം. ലോകഭക്ഷ്യദിനം കൂടിയായ അന്ന് കര്‍ഷക നേതാവായിരുന്ന മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംങിന്റെ ജന്മദിനമാണ്. കാര്‍ഷിക മേഖലയില്‍ ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ഭരണകര്‍ത്താവായിരുന്നു അദ്ദേഹം.