TRENDING:

ഗർഭിണിയാണെന്ന് അറിഞ്ഞില്ല; അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയ വിദ്യാർത്ഥിനി പ്രസവിച്ചു

Last Updated:

ആറുമാസം ഗർഭിണിയായിട്ടും വയറിന്റെ വലിപ്പത്തിൽ ഒട്ടും തന്നെ വ്യത്യാസം തോന്നാത്ത യുവതിയുടെ ഫോട്ടോകളും ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അപ്പൻഡിക്സ് ശസ്ത്രക്രിയക്കായി ആശുപത്രിയിൽ എത്തിയ വിദ്യാർത്ഥിനി പ്രസവിച്ച ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. യുകെയിൽ 2022 ൽ ആയിരുന്നു സംഭവം. 21 കാരിയായ നിയാം ഹേൺ എന്ന യുവതി ഒരു ആൺകുഞ്ഞിനാണ് ജന്മം നൽകിയത്. അപ്രതീക്ഷിതമായി തന്റെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കടന്നുവന്ന വാർത്ത വളരെ ഞെട്ടലോടെയാണ് അന്ന് ഇവർ കേട്ടത്. കാരണം താൻ ഗർഭിണിയാണെന്ന് തനിക്ക് ഒരിക്കൽപോലും തോന്നിയിരുന്നില്ലെന്നും പ്രസവ വേദനയാണെന്ന് ഡോക്ടർമാർ അറിയിച്ചപ്പോൾ ഞെട്ടിപ്പോയി എന്നും നിയാം പറയുന്നു. യൂണിവേഴ്‌സിറ്റി സെന്റർ ലീഡ്‌സിൽ ഡ്രാമയിൽ ഫൗണ്ടേഷൻ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ഇവർ.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കൂടാതെ പഠിക്കുന്ന കാലത്ത് താൻ സ്ഥിരം മദ്യപിക്കാറുണ്ടായിരുന്നെന്നും യുവതി വ്യക്തമാക്കി. എന്നിട്ടും വളരെ ആരോഗ്യമുള്ള കുഞ്ഞിനാണ് ഇവർ ജന്മം നൽകിയത് എന്നും ഡോക്ടർമാർ അറിയിച്ചു. നവജാത ശിശുവിന് ഏകദേശം ആറ് പൗണ്ട് ഭാരവും ഉണ്ടായിരുന്നു. ലിയാം എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അതേസമയം തന്റെ ഗർഭകാലയളവിലുടനീളം മിക്കവാറും എല്ലാ രാത്രികളിലും പുകവലിയും മദ്യപാനവും ഉണ്ടായിരുന്നതായും നിയാം വെളിപ്പെടുത്തി. പ്രസവിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഒരു ആഘോഷത്തിലും ഇവർ പങ്കെടുത്തിരുന്നു.

advertisement

തന്റെ വളരെ മോശം ജീവിതശൈലി ആയിരുന്നിട്ടും കുഞ്ഞ് ലിയാം വളരെ ആരോഗ്യവാനാണെന്ന ഡോക്ടർമാരുടെ ഉറപ്പ് അവൾക്ക് കൂടുതൽ ആശ്വസമായി. "കുട്ടി ആരോഗ്യവാനാണ് എന്നത് വളരെ ആശ്വാസകരമായിരുന്നു. എല്ലാ രാത്രിയിലും ഞാൻ മദ്യപിച്ചിരുന്നു. ഞങ്ങൾ വൈകുന്നേരം 6 മണിക്ക് പുറത്ത് പോയാൽ പുലർച്ചെ 2 മണിയ്ക്കാണ് തിരിച്ചെത്തിയിരുന്നത്, രാത്രി മുഴുവൻ മദ്യപിച്ചിരുന്നു " എന്നും നിയാം പറഞ്ഞു. കുഞ്ഞിന്റെ പിതാവിനെ ഒരു പാർട്ടിയിൽ വച്ചാണ് യുവതി ആദ്യമായി കണ്ടുമുട്ടിയത്. എന്നാൽ കുഞ്ഞ് ജനിക്കുന്നതിന് നാലുമാസം മുമ്പ് ഇരുവരും പിരിഞ്ഞിരുന്നു.

advertisement

എന്നാൽ ആറുമാസം ഗർഭിണിയായിട്ടും വയറിന്റെ വലിപ്പത്തിൽ ഒട്ടും തന്നെ വ്യത്യാസം തോന്നാത്ത നിയാമിന്റെ ഫോട്ടോകളും ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട്. ഒരു ദിവസം രാവിലെ ഉറക്കം ഉണർന്നപ്പോഴാണ് യുവതിക്ക് അസഹനീയമായ വേദന അനുഭവപ്പെടാൻ തുടങ്ങിയത്. തുടക്കത്തിൽ ആർത്തവ വേദന ആകാമെന്നാണ് ഇവർ കരുതിയത്. എന്നാൽ പിന്നീട് തനിക്ക് അപ്പെൻഡിസൈറ്റിസ് ആണെന്ന് ഉറപ്പിച്ചാണ് നിയാം ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയത്. എന്നാൽ പെട്ടെന്ന് സ്ഥിതിഗതികൾ മാറിമറിയുകയായിരുന്നു. അതേസമയം അപ്രതീക്ഷിതമായ ഈ സാഹചര്യത്തിനൊപ്പം തന്റെ കുടുംബത്തിന്റെ പിന്തുണയും നിയാം എടുത്തുപറഞ്ഞു. നിലവിൽ 17 മാസം പ്രായമുള്ള കുഞ്ഞ് ലിയാം, നിയാമിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ സമ്മാനമാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: College student who feared appendicitis gave birth to a healthy child while prepping for surgery. Despite leading an undisciplined life, the baby boy was born healthy

മലയാളം വാർത്തകൾ/ വാർത്ത/Life/
ഗർഭിണിയാണെന്ന് അറിഞ്ഞില്ല; അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയ വിദ്യാർത്ഥിനി പ്രസവിച്ചു
Open in App
Home
Video
Impact Shorts
Web Stories