TRENDING:

ലോക്ക് ഡൗൺ കാലത്ത് ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടി; ഇപ്പോൾ കാത്തിരിപ്പ് 'മൂന്ന്' കടിഞ്ഞൂൽ കൺമണികൾക്കായി

Last Updated:

സെപ്റ്റംബറിലാണ് മേഗൻ മൂന്ന് കുഞ്ഞുങ്ങളെ ഗർഭം ധരിച്ചിരിക്കുകയാണെന്ന് ഇവർ തിരിച്ചറിഞ്ഞത്. അതീവ സന്തോഷത്തിലാണെന്നും കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ക്ലേട്ടൺ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് മഹാമാരിയിൽ ലോകം ലോക്ക് ഡൗണിൽ വീടുകളിലേക്ക് ചുരുങ്ങിയപ്പോൾ ഒറ്റപ്പെട്ട് പോയവരുമുണ്ട് സ്നേഹം കണ്ടെത്തിയവരുമുണ്ട്. അങ്ങനെ, ലോക്ക്ഡൗൺ കാലത്ത് സ്നേഹം കണ്ടെത്തിയ രണ്ടുപേരാണ് ഇപ്പോൾ താരങ്ങളായിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് ഡേറ്റിംഗ് ആപ്പിലൂടെ കണ്ടെത്തിയ ഇവർ ഇപ്പോൾ കടിഞ്ഞൂൽ കൺമണികൾക്കായി കാത്തിരിക്കുകയാണ്. ഒറ്റപ്രസവത്തിൽ ഇവർ അച്ഛനും അമ്മയുമാകുന്നത് മൂന്നുപേർക്കാണ് (identical triplets).
advertisement

മേഗൻ സ്മിത്തും ക്ലേട്ടൺ വിറ്റേക്കറും അവരുടെ ആദ്യ ഡേറ്റ് നടത്തിയത് മെയ് മാസത്തിൽ ആയിരുന്നു. ജൂൺ മുതൽ ഇവർ ഒരുമിച്ചായി താമസം. ആദ്യത്തെ ലോക്ക് ഡൗൺ സമയത്ത് ഒരു ഡേറ്റിംഗ് ആപ്ലിക്കേഷനിൽ ആയിരുന്നു ഇവർ കണ്ടുമുട്ടിയത്. ഏതായാലും ഇപ്പോൾ തങ്ങളുടെ കടിഞ്ഞൂൽ കണ്മണികൾക്കായി കാത്തിരിക്കുകയാണ് ഇവർ. കഴിഞ്ഞ ദിവസം നടത്തിയ സ്കാനിംഗിൽ മൂന്ന് കുഞ്ഞുങ്ങളുണ്ടെന്ന റിപ്പോർട്ട് ഇരുവർക്കും വലിയ സന്തോഷമാണ് നൽകിയിരിക്കുന്നത്.

advertisement

You may also like:നവദമ്പതികൾ ഹണിമൂൺ ക്യാൻസലാക്കി; പിന്നെ നേരെ പോയത് കർണാടകയിലെ ബീച്ച് വൃത്തിയാക്കാൻ [NEWS]സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്വർണ്ണക്കള്ളക്കടത്തുകാരെ സംരക്ഷിച്ചു: BJP സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ [NEWS] Local Body Elections 2020 | വോട്ട് ചെയ്യാൻ ഓടിയെത്തിയ മഞ്ജു വാര്യർ തിരിച്ചറിയൽ കാർഡ് എടുക്കാൻ മറന്നു; തിരിച്ചുപോയി വീണ്ടും എത്തി [NEWS]

advertisement

സ്വാഭാവിക ഗർഭധാരണത്തിലൂടെ 200 ദശലക്ഷം കേസുകളിൽ ഒന്നിൽ മാത്രമാണ് ഒരേ പൊലെയുള്ള മൂന്ന് കുഞ്ഞുങ്ങൾ(identical triplets) ജനിക്കാനുള്ള സാധ്യത. ഏതായാലും അടുത്ത ഏപ്രിൽ മാസം ആകുമ്പോഴേക്കും മേഗൻ സ്മിത്തിന്റെയും ക്ലേട്ടൺ വിറ്റേക്കറുടെയും ജീവിതത്തിൽ മൂന്ന് അതിഥികൾ കൂടിയെത്തും.

“എനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് തീർച്ചയായും ഈ വർഷം ഞാൻ പ്രതീക്ഷിച്ചതല്ല.'- എൻഎച്ച്എസ് പ്രോജക്ട് കോർഡിനേറ്റർ 31 കാരിയായ മേഗൻ പറഞ്ഞു. ബംബിൾ എന്ന ഡേറ്റിംഗ് ആപ്ലിക്കേഷനിലാണ് ഇരുവരും കണ്ടുമുട്ടിയത്. നായകളോടുള്ള സ്നേഹമായിരുന്നു ഇരുവരെയും പരസ്പരം അടുപ്പിക്കാൻ കാരണമായത്.

advertisement

ഇരുവരുടെയും ആദ്യത്തെ ഡേറ്റ് സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ചായിരുന്നു. ക്ലേട്ടന്റെ നോട്ട്സിലെ മൂർ ഹൗസിലുള്ള വീട്ടിൽ വച്ചായിരുന്നു അത്. ആഴ്ചകൾക്കുള്ളിൽ തന്നെ അവർ ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചു. മേഗന്റെ കിർക്ക്‌ബി-ഇൻ-ആഷ്‌ഫീൽഡിലെ രണ്ടുമുറി വീട്ടിൽ ആയിരുന്നു ഇരുവരും താമസം ആരംഭിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2013ൽ ഭർത്താവ് മരിച്ചുപോയ മേഗൻ ഈ വർഷം ജനുവരിയിൽ കാമുകനുമായി വേർപിരിയുകയും ചെയ്തിരുന്നു.പരസ്പരം കണ്ടുമുട്ടിയതിനു ശേഷം ഒരു ദിവസം പോലും ഒരുമിച്ചല്ലാതെ ചെലവഴിച്ചിട്ടില്ലെന്ന് മേഗൻ പറഞ്ഞു. സെപ്റ്റംബറിലാണ് മേഗൻ മൂന്ന് കുഞ്ഞുങ്ങളെ ഗർഭം ധരിച്ചിരിക്കുകയാണെന്ന് ഇവർ തിരിച്ചറിഞ്ഞത്. അതീവ സന്തോഷത്തിലാണെന്നും കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ക്ലേട്ടൺ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
ലോക്ക് ഡൗൺ കാലത്ത് ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടി; ഇപ്പോൾ കാത്തിരിപ്പ് 'മൂന്ന്' കടിഞ്ഞൂൽ കൺമണികൾക്കായി
Open in App
Home
Video
Impact Shorts
Web Stories