• HOME
 • »
 • NEWS
 • »
 • kerala
 • »
 • സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്വർണ്ണക്കള്ളക്കടത്തുകാരെ സംരക്ഷിച്ചു: BJP സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്വർണ്ണക്കള്ളക്കടത്തുകാരെ സംരക്ഷിച്ചു: BJP സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

ക്രൈസ്ത സമൂഹത്തിന്റെ വലിയ പിന്തുണ എൻ ഡി എയ്ക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിൽ എൻ ഡി എ മികച്ച മുന്നേറ്റം നടത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

 • News18
 • Last Updated :
 • Share this:
  കാസര്‍കോട്: നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ സ്വര്‍ണ കള്ളക്കടത്തുകാരെ സംരക്ഷിച്ചുവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കാസർകോട് നടന്ന മീറ്റ് ദ പ്രസിലാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് എതിരെ സുരേന്ദ്രൻ വീണ്ടും ആഞ്ഞടിച്ചത്. സ്പീക്കറുടേത് പദവി മറന്നുള്ള ഇടപെടലുകളാണ്. സ്ഥാനത്തിന്റെ പവിത്രത അദ്ദേഹം നഷ്ടപ്പെടുത്തി. നിയമസഭയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സ്പീക്കർ ഇടപെട്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

  തെളിവുകൾ ഓരോന്നായി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. തൃപ്തികരമായ വിശദീകരണം നൽകാൻ സ്പീക്കർക്ക് കഴിയുന്നില്ല. സ്പീക്കര്‍ക്ക് ആ പദവിയിൽ അധികകാലം പിടിച്ച് നിൽക്കാനാകില്ല. ജനാധിപത്യ സംവിധാനത്തിന്റെ അടിവേര് അറക്കുന്ന നടപടിക്ക് കൂട്ടുനിന്ന സ്പീക്കർ ഉടൻ രാജി വെക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

  You may also like:Viral Video | 'ഇപ്പോ നീ പോ' വലയിൽ കുടുങ്ങിയ സ്രാവിനെ കടലിലേക്ക് തളളിവിട്ട് ഇവർ; ഓൺലൈനിൽ കയ്യടി വാങ്ങി കേരളത്തിലെ മത്സ്യത്തൊഴിലാളികൾ [NEWS]ഇസ്ലാം മതവിശ്വാസി ഹനുമാൻ ക്ഷേത്രം നിർമിക്കാൻ അരക്കോടി വിലമതിക്കുന്ന ഭൂമി വിട്ടുനൽകി; മാതൃകയായി ബംഗളൂരുവിലെ ബാഷ [NEWS] Local Body Elections 2020 | 'കെ. മുരളീധരൻ മുല്ലപ്പള്ളിക്കെതിരെ പറയരുതായിരുന്നു; വെൽഫെയർ പാർട്ടിയുമായി സഖ്യവുമില്ല, ധാരണയുമില്ല': ആര്യാടൻ മുഹമ്മദ് [NEWS]

  ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ സി എം രവീന്ദ്രൻ ആശുപത്രിയിലാകുന്നു. ഇത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ്. സി എം രവീന്ദ്രൻ എന്നാൽ സി എമ്മിന്‍റെ രവീന്ദ്രൻ എന്നാണ്. അഴിമതി വിവരങ്ങൾ മറച്ചുവെക്കാൻ ആരോഗ്യവകുപ്പിനെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. സി എം രവീന്ദ്രന്‍റെ അസുഖം എന്തെന്ന് വെളിപ്പെടുത്താൻ മെഡിക്കൽ കോളേജ് അധികൃതര്‍ തയ്യാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു.

  മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രി കുടുങ്ങും. മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും സി എം രാവിന്ദ്രനും ഒത്തുകളിക്കുകയാണ്. അതിനാലാണ് കടകംപള്ളി സുരേന്ദ്രൻ രവീന്ദ്രനെ ന്യായീകരീക്കുന്നത്. വിദഗ്ദ്ധ മെഡിക്കൽ സംഘം രവീന്ദ്രന്റെ ആരോഗ്യനില പരിശോധിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. മന്ത്രി കെ.ടി ജലീൽ രക്ഷപ്പെട്ടിട്ടില്ല. അന്വേഷണം അവസാനിക്കുമ്പോൾ ജലീലും പ്രതിയാകും. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രിക്ക് പോലും എതിർ അഭിപ്രായമില്ല.  യു ഡി എഫ് എന്നാൽ ഇപ്പോൾ മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ആണ്. കോൺഗ്രസ് ലീഗിന്റെ അടിമകളായി മാറി. വർഗീയതയാണ് യു ഡി എഫിന്റെ ആയുധം. തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരിന്റെ അഴിമതി ഉയർത്തി കാട്ടുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടു.

  തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് തേഞ്ഞുമാഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ എൻ ഡി എയാണ് എൽ ഡി എഫിനെ നേരിടുന്നത്. ക്രൈസ്ത സമൂഹത്തിന്റെ വലിയ പിന്തുണ എൻ ഡി എയ്ക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിൽ എൻ ഡി എ മികച്ച മുന്നേറ്റം നടത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
  Published by:Joys Joy
  First published: