TRENDING:

ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം കൂടുന്നുതായി ഐസിഎംആർ പഠനം

Last Updated:

ജനസംഖ്യയുടെ 11.4% ശതമാനം പേർ പ്രമേഹരോഗികളാണെന്ന് പഠനത്തിൽ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിൽ പ്രമേഹരോ​ഗികളുടെ എണ്ണത്തിൽ വർ​ദ്ധന് ഉണ്ടായിട്ടുള്ളതായി റിപ്പോർട്ട്. 2019ലെ 70 ദശലക്ഷം ആളുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഇപ്പോൾ 101 ദശലക്ഷത്തിലധികം ആളുകൾ പ്രമേഹബാധിതരാണെന്ന് പുതിയ പഠനം. അതായത് രാജ്യത്തെ ജനസംഖ്യയുടെ 11.4% ശതമാനം പേർ പ്രമേഹരോഗികളാണെന്ന് പഠനത്തിൽ പറയുന്നു. യുകെ മെഡിക്കൽ ജേണലായ ‘ലാൻസെറ്റിൽ’ പ്രസിദ്ധീകരിച്ച ഐസിഎംആർ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

രാജ്യത്ത് 136 ദശലക്ഷം ആളുകൾ പ്രീ ഡയബറ്റിസ് പ്രശ്നം നേരിടുന്നതായി പഠനത്തിൽ പറയുന്നു. 315 ദശലക്ഷം ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെന്നും 254 ദശലക്ഷം പേർക്ക് പൊണ്ണത്തടി സാധാരണമാണെന്നും രാജ്യവ്യാപകമായി നടത്തിയ പഠനം നിരീക്ഷിച്ചു. കൂടാതെ, 213 ദശലക്ഷം ആളുകൾക്ക് ഹൈപ്പർ കൊളസ്ട്രോളീമിയ അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ഉണ്ടെന്നും കണ്ടെത്തി.

“പഠനങ്ങൾ കാണിക്കുന്നത് പ്രമേഹവും പ്രീ ഡയബറ്റിസും ഇന്ത്യയിൽ വളരെ വ്യാപകമാണ്. ഇത് എങ്ങനെ തടയാമെന്നും സമൂഹത്തിൽ എങ്ങനെ മാറ്റങ്ങൾ വരുത്താമെന്നും മനസിലാക്കാനാണ് ഞങ്ങൾ ഈ പഠനം നടത്തിയത്, ” എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ഐഎംസിആർ ഡിജി ഡോ രാജീവ് ബഹൽ പറഞ്ഞു.

advertisement

പ്രമേഹത്തിനും ഹൈപ്പർടെൻഷൻ, പൊണ്ണത്തടി, ഡിസ്ലിപിഡീമിയ (രക്തത്തിലെ കൊളസ്ട്രോൾ അല്ലെങ്കിൽ കൊഴുപ്പ് എന്നിവയുൾപ്പെടെയുള്ള മറ്റ് എൻസിഡികൾ) ഭൂമിശാസ്ത്രപരവും സാമൂഹിക-സാമ്പത്തികവും ജനസംഖ്യയുമുള്ള 28 സംസ്ഥാനങ്ങൾ, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ, ഡൽഹി എന്നിവിടങ്ങളിലായാണ് സർവേ നടത്തിയത്. പ്രമേഹവും പ്രീഡയബറ്റിസും നഗരമേഖലയിലെ സംസ്ഥാനങ്ങളിലുടനീളം ഒരു ആശങ്കയാണ്. സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് പ്രമേഹമുള്ളത് ഉത്തർപ്രദേശിലാണ്, 4.9 ശതമാനം.

മലയാളം വാർത്തകൾ/ വാർത്ത/Life/
ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം കൂടുന്നുതായി ഐസിഎംആർ പഠനം
Open in App
Home
Video
Impact Shorts
Web Stories