68 പുരുഷന്‍മാരും, 49 സ്ത്രീകളുമാണ് ഇവിടെയുള്ളത്. ഏകദേശം 65 വയസ്സുമുതല്‍ 103 വയസ്സ് വരെ പ്രായമുള്ളവരാണ് ഇവിടെ കഴിയുന്നത്. എല്ലാ വര്‍ഷവും ഇവര്‍ ഒന്നിച്ചാണ് ഇവിടെ ദീപാവലി ആഘോഷിക്കുന്നത്. ദീപാവലിയ്ക്ക് മുമ്പ് വൃദ്ധസദനവും പരിസരവും അണിയിച്ചൊരുക്കുന്ന തിരക്കിലാണ് ഇവര്‍.
പുതിയ വസ്ത്രങ്ങള്‍ ധരിച്ചാണ് ഇവര്‍ ദീപാവലിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. ഇവര്‍ സ്വയം നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍ പരസ്പരം സമ്മാനിക്കുകയും ചെയ്യും. ലക്ഷ്മിദേവി, ഗണപതി എന്നിവരെ ആരാധിക്കാനും ഇവര്‍ തയ്യാറായിരിക്കുകയാണ്.
ഇവിടെയുള്ള 130 വയസ്സുള്ള കസ്തൂരി ദേവിയും ദീപാവലി ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ്. വൃദ്ധസദനത്തിലെ പ്രായം കൂടിയ അംഗമെന്ന നിലയില്‍ എല്ലാവരും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നയാളാണ് കസ്തൂരി ദേവി.
advertisement
വിവിധ നിറത്തിലുള്ള ലൈറ്റുകളും വൃദ്ധസദനത്തില്‍ അണിയിച്ചിട്ടുണ്ട്. അംഗങ്ങള്‍ വൃദ്ധ സദനത്തിലാകെ ദീപങ്ങള്‍ തെളിയിക്കുകയും ചെയ്യും. ആഘോഷങ്ങള്‍ക്കായി അക്ഷമരായി കാത്തിരിക്കുകയാണ് ഇവിടുത്തുകാര്‍.
ഇന്ദ്രേഷ് ആണ് ഈ വൃദ്ധസദനത്തിന്റെ ഉടമസ്ഥന്‍. വര്‍ഷങ്ങളായി തന്റെ കുടുംബത്തോടൊപ്പമല്ല താന്‍ ദീപാവലി ആഘോഷിക്കുന്നതെന്ന് ഇന്ദ്രേഷ് പറഞ്ഞു. വൃദ്ധസദനത്തെയാണ് താന്‍ തന്റെ കുടുംബമായി കണക്കാക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. എല്ലാ കുടുംബങ്ങളിലേയും പോലെ ഇവിടെയും അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളും വഴക്കുകളും നടക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നിട് അവര്‍ തന്നെ വഴക്കുകള്‍ പരിഹരിക്കുകയും പരസ്പരം മധുരം വിതരണം ചെയ്യുകയും ചെയ്യുന്നു. ചില സാഹചര്യങ്ങളില്‍ പുറത്ത് നിന്നുള്ള സാമൂഹിക സംഘടനങ്ങളും ദീപാവലി ആഘോഷത്തിനായി വൃദ്ധസദനത്തില്‍ എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.