TRENDING:

ഉള്ളി അമിതമായി കഴിച്ചാൽ നിങ്ങൾക്ക് സംഭവിക്കുന്നത്

Last Updated:

ഉള്ളിയുടെ ഗുണഗണങ്ങൾ കേട്ട് ഇത് കഴിക്കുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ലല്ലോ എന്ന് പറയാൻ വരട്ടെ. ഉള്ളി അമിതമായി കഴിച്ചാൽ ചില കുഴപ്പങ്ങളുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നമ്മുടെ ഭക്ഷണമേശകളിൽ ഒരു തരത്തിലും ഒഴിച്ചു കൂടാൻ പറ്റാത്ത വിഭവമാണ് സവാള അഥവാ വലിയ ഉള്ളി. ഭക്ഷണത്തിന് രുചി ഉണ്ടാകണമെങ്കിൽ ഉള്ളി വേണമെന്ന് നിർബന്ധമാണ്. ഉള്ളി ഇല്ലാതെ എന്തെങ്കിലും ഒരു ഭക്ഷണസാധനത്തെക്കുറിച്ച് ചിന്തിക്കാൻ കൂടി വയ്യ. ഉള്ളി ഇല്ലാത്ത ഒരു കറിയോ ഒരു സമൂസയോ ഒന്നും ചിന്തിക്കാൻ കൂടി വയ്യ.
Onion
Onion
advertisement

എന്നാൽ, ഈ ഉള്ളിപ്രേമം നല്ലതാണെങ്കിലും പതിവായി ഉള്ളി കഴിക്കുന്നത് നമ്മുടെ ശരീരത്തിന് അത്ര സുഖമുള്ള കാര്യമല്ല. ഒരുപാട് പോഷകഗുണങ്ങൾ ഉള്ളിക്കുണ്ട്. അമിതമായാൽ അമൃതം വിഷമാണെന്നാണല്ലോ. അതുപോലെ തന്നെയാണ് ഉള്ളിയുടെ കാര്യത്തിലും. ഉള്ളി അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. വെളുത്തുള്ളി, ചെറിയ ഉള്ളി, വലിയ ഉള്ളി അഥവാ സവാള എന്നിങ്ങനെ ഉള്ളിയിൽ തന്നെ നിരവധി വ്യത്യസ്തതകളുണ്ട്.

Memory Loss | കൂടുതൽ മധുരം കഴിച്ചാൽ ഓർമശക്തി കുറയുമോ?

advertisement

വിറ്റാമിൻ സി, സൾഫർ സംയുക്തം, ഫൈറ്റോകെമിക്കൽസ്, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഉള്ളി. നമ്മുടെ പ്രതിരോധശക്തിയെ നിയന്ത്രിക്കാൻ ഇതിന് ശേഷിയുണ്ട്. കൂടാതെ കൊളാജൻ ഉല്പാദനം, ടിഷ്യൂ നന്നാക്കൽ എന്നിവയെ നിയന്ത്രിക്കാനും കഴിയും. കോളസ്ട്രോൾ ലെവൽ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഉള്ളി സഹായിക്കും. ഉള്ളിയുടെ ഗുണഗണങ്ങൾ കേട്ട് ഇത് കഴിക്കുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ലല്ലോ എന്ന് പറയാൻ വരട്ടെ. ഉള്ളി അമിതമായി കഴിച്ചാൽ ചില കുഴപ്പങ്ങളുണ്ട്.

ഉള്ളി അമിതമായി കഴിച്ചാൽ നിങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഈ പറയുന്നയാണ്. ഉള്ളിയിൽ കാർബോ ഹൈഡ്രേറ്റ് കൂടുതലാണ്. ഇത് ശരീരഭാരം, ക്ഷീണം, വയറുവേദന, ദഹനക്കുറവ്, നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമാകും. ചില ആളുകൾക്ക് ഇത് ത്വക്കിൽ അസ്വസ്ഥതയുണ്ടാക്കും. ധാരാളം ഉള്ളി കഴിക്കുന്നത് ഹൃദ്രോഗത്തിന് കഴിക്കുന്ന മരുന്നുകളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നു.

advertisement

പാൽ കുടിച്ചാൽ ശരീരത്തിലെ കൊളസ്ട്രോൾ കൂടുമോ?

ജേണൽ ഓഫ് അലർജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഉള്ളിയോട് അലർജിയുള്ളവർക്ക് കണ്ണിൽ ചൊറിച്ചിലും ചുവപ്പും അനുഭവപ്പെടാം. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം (ജി‌ആർ‌ഡി) ഉള്ളവർ ഈ പച്ചക്കറി ഒഴിവാക്കണമെന്നാണ്. കാരണം ഇത് നെഞ്ചെരിച്ചിൽ സംഭവിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അമിതമായി ഉള്ളി കഴിക്കുന്നതു കൊണ്ട് ചില പാർശ്വഫലങ്ങൾ ഉണ്ടാകുമെങ്കിലും അവ ആരോഗ്യത്തിന് ഹാനികരമാണെന്നതിന് തെളിവുകളൊന്നും ഇല്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
ഉള്ളി അമിതമായി കഴിച്ചാൽ നിങ്ങൾക്ക് സംഭവിക്കുന്നത്
Open in App
Home
Video
Impact Shorts
Web Stories