മക്കളും പേരക്കുട്ടികളും ബന്ധുക്കളും ഇവരുടെ വിവാഹാഘോഷത്തിന് നേതൃത്വം നല്‍കി. അവരുടെ അനുഗ്രഹാശിസുകളോടെയാണ് ദമ്പതികള്‍ വീണ്ടും വിവാഹിതരായത്.
1960കളിലാണ് ഹര്‍ഷിന്റെയും മൃദുവിന്റെയും പ്രണയകഥ ആരംഭിക്കുന്നത്. ജാതിവ്യവസ്ഥ ശക്തമായി നിലനിന്നിരുന്ന കാലത്താണ് ഇരുവരും പ്രണയിച്ചത്. ജൈനമത വിശ്വാസിയാണ് ഹര്‍ഷ്. മൃദു ബ്രാഹ്‌മണ സമുദായാംഗമാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ഇരുവരും പ്രണയിക്കാന്‍ തുടങ്ങിയത്. കത്തുകളിലൂടെയാണ് അവര്‍ അന്ന് വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നത്.
എന്നാല്‍ മൃദുവിന്റെ വീട്ടുകാര്‍ ഇവരുടെ പ്രണയം കൈയ്യോടെ പിടിച്ചു. ഹര്‍ഷുമായുള്ള വിവാഹത്തെ അവര്‍ എതിര്‍ത്തു. ഇതോടെയാണ് കുടുംബത്തെ എതിര്‍ത്ത് ഒന്നിച്ചുജീവിക്കാന്‍ ഇരുവരും തീരുമാനിച്ചത്. അങ്ങനെ ഇരുവരും ഒളിച്ചോടി. ഇരു കുടുംബങ്ങളുടെയും പിന്തുണയില്ലാതെ തന്നെ ജീവിതത്തിലെ എല്ലാ വെല്ലുവിളികളും ഒന്നിച്ചു നേരിടാന്‍ ഇരുവരും തീരുമാനിച്ചു.
advertisement
പിന്നീട് ഇരുവരുടെയും കുടുംബങ്ങള്‍ ദേഷ്യവും വൈരാഗ്യവും മറന്ന് ഇവരെ അംഗീകരിക്കുകയും ചെയ്തു. കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും തങ്ങളുടെ പ്രണയകഥകള്‍ ഇരുവരും പറഞ്ഞുകൊടുത്തു. സമൂഹത്തിന്റെ ജാതിവരമ്പുകള്‍ ഭേദിച്ച അനുഭവവും ഇവര്‍ തങ്ങളുടെ കുഞ്ഞുങ്ങളുമായി പങ്കുവെച്ചു.
ഇതില്‍നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ട ഇവരുടെ മക്കളും പേരക്കുട്ടികളും ചേര്‍ന്നാണ് ഈ വിവാഹാഘോഷം ഒരുക്കിയത്. ദമ്പതികളുടെ 64-ാം വിവാഹവാര്‍ഷികം ഗംഭീരമാക്കാന്‍ ഇവര്‍ തീരുമാനിക്കുകയും ചെയ്തു. 64 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടി വളരെ രഹസ്യമായി വിവാഹം കഴിച്ച ഹര്‍ഷ്-മൃദു ദമ്പതികള്‍ക്ക് ഇതൊരു പുതിയ അനുഭവമായി. എല്ലാവിധ ചടങ്ങുകളോടെയുമാണ് ഇവര്‍ വീണ്ടും വിവാഹിതരായത്.
Summary: Elderly couple who ran away to start a family before 64 years got married in the presence of their children and grand children