TRENDING:

കൗമാരക്കാരനായ മകനെ ഹോംവർക്ക് ചെയ്യാൻ സഹായിച്ച പിതാവിന് ഹൃദയാഘാതം

Last Updated:

പിതാവ് തൻ്റെ മകനെ നിരവധി ട്യൂഷൻ ക്‌ളാസുകളിൽ ചേർക്കുകയും, കുട്ടിയെ കൊണ്ടാക്കാനും വിളിച്ചുകൊണ്ടുവരാനും സ്വയം ഇറങ്ങാറുമുണ്ടത്രേ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൗമാരക്കാരനായ മകനെ ഹോംവർക്ക് ചെയ്യാൻ സഹായിക്കുന്നതിനിടെ 40 വയസ്സുള്ള പിതാവിന് ഹൃദയാഘാതം. കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഈ സംഭവം, ചൈനീസ് വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും നേരിടുന്ന തീവ്രമായ അക്കാദമിക് സമ്മർദ്ദത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തിയതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഷാങ് എന്ന് പേര് പരാമർശിക്കപ്പെട്ട പിതാവ് മകനെ പഠനത്തിന് സഹായിക്കുന്നതിനിടെ നെഞ്ചുവേദനയും ശ്വാസതടസ്സവും നേരിടുകയായിരുന്നു. ജൂനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ കുട്ടി സീനിയർ സെക്കൻഡറി സ്കൂൾ പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്.

ഷീജിയാങ് മീഡിയ ഔട്ട്‌ലെറ്റ് സിറ്റി എക്സ്പ്രസ് പറയുന്നതനുസരിച്ച്, ഷാങ്ങിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അദ്ദേഹത്തിന് അക്യൂട്ട് മയോകാർഡിയൽ ഇൻഫ്രാക്ഷൻ ഉണ്ടെന്ന് കണ്ടെത്തി.

താമസിയാതെ, സെജിയാങ് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ സ്കൂളുമായി അഫിലിയേറ്റ് ചെയ്ത സർ റൺ റൺ ഷാ ഹോസ്പിറ്റലിൽ ഷാങ്ങിനെ അടിയന്തര ആർട്ടറി ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ഡോക്ടർമാർക്ക് അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായി.

advertisement

അകാലത്തിൽ ബാധിക്കുന്ന കൊറോണറി ആർട്ടറി രോഗം മൂലമാണ് ഇതുണ്ടായത് എന്നാണ് ഡോക്‌ടർമാരുടെ അനുമാനം. ഇത് പലപ്പോഴും വൈകാരിക സമ്മർദ്ദം മൂലം സംഭവിക്കുന്ന അവസ്ഥയാണ്.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ഷാങ് തൻ്റെ മകൻ്റെ സ്കൂൾ പഠനത്തിൽ സജീവമായി മേൽനോട്ടം വഹിക്കുകയും, എല്ലാ വൈകുന്നേരവും അവനുവേണ്ടി അധിക പരിശീലനം ക്രമീകരിക്കുകയും ചെയ്തു. എന്നിരുന്നാലും, പിതാവ് തൻ്റെ മേൽ അടിച്ചേൽപ്പിക്കുന്ന അക്കാദമിക് സമ്മർദ്ദത്തിൽ കുട്ടിക്ക് അമിതഭാരം തോന്നിയതിനാൽ ഇത് അവരുടെ ബന്ധത്തെ വഷളാക്കി മാറ്റിയത്രേ.

advertisement

പിതാവ് തൻ്റെ മകനെ നിരവധി ട്യൂഷൻ ക്‌ളാസുകളിൽ ചേർക്കുകയും, കുട്ടിയെ കൊണ്ടാക്കാനും വിളിച്ചുകൊണ്ടുവരാനും സ്വയം ഇറങ്ങിതിരിച്ചത്രേ. മെച്ചപ്പെട്ട ഭാവിക്കായി കുട്ടികളെ പഠിപ്പിക്കുന്നതിൻ്റെ സമ്മർദ്ദത്തിൽ നിന്ന് ഉണ്ടാകുന്ന വിവിധ മെഡിക്കൽ പ്രശ്‌നങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ചൈനയിലെ മറ്റ് നിരവധി മാതാപിതാക്കളിൽ ഷാങ് ഇപ്പോൾ ഉൾപ്പെടുന്നു.

ഈ വർഷം ഫെബ്രുവരിയിൽ, സമാനമായ ഒരു കേസ് സെജിയാങ്ങിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ സംഭവത്തിൽ കുട്ടിയുടെ പിതാവിന് സെൻട്രൽ സെറസ് കോറിയോറെറ്റിനോപ്പതി അഥവാ മങ്ങിയതോ വികലമായതോ ആയ കാഴ്ചയിലേക്ക് നയിക്കുന്ന കണ്ണിൻ്റെ അവസ്ഥ കണ്ടെത്തി.

advertisement

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിലെ 33 കാരിയായ ഒരു സ്ത്രീ ഗൃഹപാഠം പൂർത്തിയാക്കാൻ മകൾ ധാരാളം സമയമെടുത്തതിന് ക്ഷുഭിതയായ ഉടൻ തന്നെ പക്ഷാഘാതം ഉണ്ടാവുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A father suffered heart attack while helping son with his homework. The incident was reported from China where the incident points to mounting academic pressure and its aftermath

മലയാളം വാർത്തകൾ/ വാർത്ത/Life/
കൗമാരക്കാരനായ മകനെ ഹോംവർക്ക് ചെയ്യാൻ സഹായിച്ച പിതാവിന് ഹൃദയാഘാതം
Open in App
Home
Video
Impact Shorts
Web Stories