TRENDING:

Relationship | വിശ്വാസം മുതൽ ബഹുമാനം വരെ; ദാമ്പത്യം ദൃഢമാകാൻ അറിയേണ്ട 5 കാര്യങ്ങൾ

Last Updated:

ഒരു ബന്ധം വിജയകരമാക്കുന്നതിനുള്ള സുപ്രധാന ഘടകമാണ് പരസ്പരമുള്ള പിന്തുണ. പരസ്പരം പങ്കാളികളുടെ അഭിലാഷങ്ങളെയും ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരാള്‍ക്ക് മറ്റൊരാളോട് സ്‌നേഹം (Love) തോന്നുന്നത് സാധാരണമാണ്. എന്നാൽ ഒരു ബന്ധത്തില്‍ സ്നേഹം മാത്രമല്ല, നിര്‍ണായകമായ മറ്റ് പല കാര്യങ്ങളും ഉണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദാമ്പത്യ ബന്ധം (Relationship) മാത്രമല്ല, ഏത് തരത്തിലുള്ള ബന്ധമായാലും സ്‌നേഹം (love) നിലനിര്‍ത്താന്‍ നിങ്ങള്‍ നിരന്തരം പരിശ്രമിച്ചേക്കാം. ഇതിനായി ശ്രമിക്കുമ്പോള്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി മനസ്സിലാക്കണം. അവ എന്തെല്ലാമെന്ന് നോക്കാം.
advertisement

പരസ്പര വിശ്വാസം

നിങ്ങള്‍ ഒരാളെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നതിലല്ല കാര്യം, നിങ്ങള്‍ക്ക് അവരെ വിശ്വസിക്കാന്‍ (trust) കഴിയുന്നില്ലെങ്കില്‍ അത് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ബന്ധങ്ങള്‍ വിജയകരമായി മുന്നോട്ടുപോകണമെങ്കില്‍ പരസ്പര വിശ്വാസം ഉണ്ടായിരിക്കണം.

പരസ്പര ബഹുമാനം

രണ്ടുപേര്‍ക്കുമിടയിലുള്ള വ്യത്യാസങ്ങള്‍ അംഗീകരിക്കുന്നതാണ് ബഹുമാനം (respect) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇരുവർക്കും പരസ്പരം മനസ്സിലാക്കാന്‍ കഴിയണം. നേട്ടങ്ങളോ പ്രതിഫലമോ പ്രതീക്ഷിക്കാതെ എല്ലാ കാര്യങ്ങളിലും പങ്കാളിയ്ക്കൊപ്പം ഉണ്ടായിരിക്കണം.

മികച്ച ആശയവിനിമയം

തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം ആരോഗ്യകരമായ ബന്ധത്തിന്റെ സവിശേഷതകളില്‍ ഒന്നാണ്. പരസ്പരം ആവശ്യമുള്ള കാര്യങ്ങള്‍ അറിയുകയും കൃത്യമായി ആശയവിനിമയം നടത്തുകയും ചെയ്യുകയാണെങ്കില്‍ വിശ്വാസവും ബന്ധവും മികച്ച രീതിയിൽ വളരും.

advertisement

ഏത് രീതിയിലും നിങ്ങള്‍ക്ക് ആശയവിനിമയം നടത്താം, എന്നാല്‍ മെസേജുകളിലൂടെ ആശയവിനിമയം നടത്തുന്നത് അത്ര ഉചിതമല്ല. അവ വെറും വാക്കുകളാണ്, നിങ്ങള്‍ പറയുന്നത് മറ്റൊരാള്‍ അതേ രീതിയില്‍ എടുക്കണമെന്നില്ല. ചിലപ്പോള്‍ അത് തെറ്റായ രീതിയില്‍ എടുത്തേക്കാം. അതിനാല്‍, ആരോഗ്യകരമായി ആശയവിനിമയം നടത്താന്‍ ടെക്സ്റ്റിംഗ് ഒഴിവാക്കുന്നതാണ് നല്ലത്.

പരിമിതികൾ മനസ്സിലാക്കുക

നിങ്ങളുടെയും പങ്കാളിയുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. അവരവരുടെ പരിമിതികൾ മനസ്സിലാക്കുന്നതാണ് ഏറ്റവും നല്ല സമീപനം. നിങ്ങളുടെ പരിമിതികളെക്കുറിച്ച് പരസ്പരം സംസാരിക്കുക, മാത്രമല്ല പങ്കാളിയുടെ പരിമിതികളെക്കുറിച്ച് അറിയുകയും വേണം.

advertisement

പരസ്പര പിന്തുണ

ഒരു ബന്ധം വിജയകരമാക്കുന്നതിനുള്ള സുപ്രധാന ഘടകമാണ് പരസ്പരമുള്ള പിന്തുണ. പരസ്പരം പങ്കാളികളുടെ അഭിലാഷങ്ങളെയും ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുക.

ദമ്പതികൾ ഓർക്കേണ്ട മറ്റ് ചില കാര്യങ്ങൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒരാളുടെ മോശം കാര്യങ്ങള്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ വീണ്ടും വീണ്ടും പറയാറുണ്ട്. സംസാരിക്കുമ്പോള്‍ കഴിഞ്ഞുപോയ കാര്യങ്ങള്‍ പറയുന്നത് അത്ര നല്ല കാര്യമല്ല. അതിനാല്‍, നിങ്ങള്‍ ആരോഗ്യകരമായ ആശയവിനിമയം നടത്താന്‍ ആഗ്രഹിക്കുന്ന ഒരാളാണെങ്കില്‍, നിങ്ങളുടെ പങ്കാളിക്ക് കേള്‍ക്കാന്‍ താല്‍പ്പര്യമില്ലാത്ത മുന്‍കാല സംഭവങ്ങളൊന്നും പറയാതിരിക്കാന്‍ ശ്രമിക്കുക. ഓരോരുത്തരുടെയും സംസാരത്തിന്റെ ടോണ്‍ വ്യത്യസ്തമായിരിക്കും. നിങ്ങള്‍ കര്‍ക്കശമായ സ്വരത്തില്‍ തമാശയായി എന്തെങ്കിലും പറയുകയാണെങ്കില്‍, അത് ആശയവിനിമയത്തെ മറ്റൊരു തലത്തിലേക്ക് നയിക്കും. അതിനാല്‍, നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുമ്പോള്‍ എല്ലായ്പ്പോഴും  നിങ്ങളുടെ ടോണ്‍ സൗമ്യമായിരിക്കാന്‍ ശ്രദ്ധിക്കുക. തര്‍ക്കം ഉണ്ടാകുമ്പോള്‍ ഉച്ചത്തില്‍ സംസാരിക്കാതിരിക്കുക. അത് വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കാം. ശാന്തമായ ടോണില്‍ സംസാരിക്കുക.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Relationship | വിശ്വാസം മുതൽ ബഹുമാനം വരെ; ദാമ്പത്യം ദൃഢമാകാൻ അറിയേണ്ട 5 കാര്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories