ഓസ്‌ട്രേലിയന്‍ എയര്‍ലൈന്‍സിലെ ജീവനക്കാരനായിരുന്ന ഓവന്‍ ബെഡ്ഡാള്‍ ഇത്തരത്തില്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ കോഡ് ഭാഷ ഉപയോഗിക്കുന്നതിനെക്കുറിച്ച് മുമ്പ് വെളിപ്പെടുത്തിയിരുന്നു. 2014-ല്‍ പ്രസിദ്ധീകരിച്ച ആത്മകഥയായ കണ്‍ഫെഷന്‍സ് ഓഫ് ക്വാണ്ടാസ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് പ്രസിദ്ധീകരിച്ചതിനുശേഷം കമ്പനിയിലെ ചില ആന്തരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രശസ്തരായ നിരവധി യാത്രക്കാരുടെ കോമാളിത്തരങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയിരുന്നു. 2016-ലാണ് അദ്ദേഹം അന്തരിച്ചത്. വിമാനയാത്ര ചെയ്യുന്നതിനിടെ കാബിന്‍ ക്രൂ അംഗങ്ങള്‍ 'ബോബ്' എന്ന പദം ഉപയോഗിക്കുന്നത് കേട്ടാല്‍ അത് ബോര്‍ഡിലെ ഏറ്റവും മികച്ചത് എന്നാണ് അത് അര്‍ത്ഥമാക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കാഴ്ചയില്‍ ആകര്‍ഷകമായ ഒരു യാത്രക്കാരന്റെ സാന്നിധ്യത്തെക്കുറിച്ച് സഹപ്രവര്‍ത്തകരെ അറിയിക്കാനാണ് ഈ പദം ഉപയോഗിക്കുന്നതെന്ന് ബെഡ്ഡാല്‍ പറഞ്ഞു.
advertisement
എന്നാല്‍, ഈ കോഡ് ഭാഷ ഓരോ വിമാനകമ്പനിയിലും വ്യത്യാസപ്പെട്ടിരിക്കും. ഓരോ ക്രൂ അംഗങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട യാത്രക്കാരനെ സൂചിപ്പിക്കാനായി ഒരു നിഘണ്ടു തന്നെ തയ്യാറാക്കാറുണ്ട്. കാബിന്‍ ക്രൂ അംഗങ്ങള്‍ക്കിടയില്‍ ഒരു 'കോക്പിറ്റ് കോണ്‍വോ' ഉണ്ടെന്നും അവര്‍ പരസ്പരം വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് എങ്ങനെയെന്നും എല്‍ജെ എന്ന നാമധാരിയായ ഫൈറ്റ് അറ്റന്‍ഡന്റ് വെളിപ്പെടുത്തിയിരുന്നു. ഏറ്റവും ആകര്‍ഷകമായ യാത്രക്കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തന്റെ സഹപ്രവര്‍ത്തകര്‍ മറ്റൊരു രഹസ്യകോഡ് ഉപയോഗിച്ചിരുന്നതായി അവര്‍ പറഞ്ഞു.