TRENDING:

Money | പങ്കാളിയുമായി സാമ്പത്തിക തർക്കങ്ങൾ ഉണ്ടാകാറുണ്ടോ? പരിഹാര മാർ​ഗങ്ങൾ ഇതാ

Last Updated:

ചിലർ തങ്ങളുടെ പങ്കാളി ഓരോ ചില്ലിക്കാശും സൂക്ഷിച്ച് ചെലവഴിക്കുന്നതിലും പിശുക്ക് കാണിക്കുന്നതിലും അസ്വസ്ഥരാകുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പണം (Money) ജീവിതത്തിൽ അത്യാവശ്യമായിട്ടുള്ള ഒരു ഘടകമാണ്. എന്നാൽ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള (financial matters) തർക്കങ്ങൾ ബന്ധങ്ങളിൽ പലപ്പോഴും വിള്ളൽ വീഴ്ത്തുന്ന സന്ദർഭങ്ങളുമുണ്ട്. ചിലപ്പോൾ പണം ചെലവഴിക്കുന്ന കാര്യത്തിൽ നിങ്ങളുടെ പങ്കാളി അങ്ങേയറ്റം അശ്രദ്ധ കാണിക്കുന്നുണ്ടാകാം. മറ്റു ചിലർ തങ്ങളുടെ പങ്കാളി ഓരോ ചില്ലിക്കാശും സൂക്ഷിച്ച് ചെലവഴിക്കുന്നതിലും പിശുക്ക് കാണിക്കുന്നതിലും അസ്വസ്ഥരാകുകയും ചെയ്തേക്കാം. ഇത്തരം സാഹചര്യങ്ങളെല്ലാം പങ്കാളികൾ തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കാം. എന്നാൽ ഇത്തരം തർക്കങ്ങളിൽ ഏർപ്പെടാതെയും ബന്ധങ്ങളെ ബാധിക്കാതെയും സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ചില മാർ​ഗങ്ങൾ ഇതാ.
advertisement

1. ആശയവിനിമയം (Communication)

പങ്കാളികൾ തങ്ങളുടെ പ്രശ്‌നങ്ങൾ എന്താണെന്ന് പരസ്പരം സംസാരിച്ചാൽ പല പ്രശ്‌നങ്ങളും പരിഹരിക്കാനാകും. നിങ്ങളുടെ ബന്ധത്തിൽ സാമ്പത്തിക പ്രശ്‌നങ്ങൾ ഒരു വില്ലനായി മാറുന്നുണ്ടെങ്കിൽ ആശയവിനിമയത്തിലൂടെ അത് പരിഹരിക്കുക. സാമ്പത്തിക കാര്യങ്ങളിൽ പ്രതിമാസ ബജറ്റിൽ ഉറച്ചുനിന്നു കൊണ്ടുള്ള അച്ചടക്കമുള്ള സമീപനം പിന്തുടരുക. സാമ്പത്തിക സ്ഥിതി താഴോട്ടു പോകാതെ നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത് നിങ്ങളെ സഹായിക്കും.

2. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുക (Personal freedom should be retained)

സാമ്പത്തിക അച്ചടക്കം അനിവാര്യമാണെങ്കിലും, അത് വ്യക്തിസ്വാതന്ത്ര്യത്തെ ഒരിക്കലും ബാധിക്കരുത്. ഉദാഹരണത്തിന്, വീട്ടുചെലവുകൾക്കായി ഒരു ജോയിന്റ് അക്കൗണ്ട് ഉണ്ടായിരിക്കുന്നത് നല്ലതാണ്. എങ്കിലും നിങ്ങളുടെ വ്യക്തിഗത ചെലവുകൾക്കായി ഓരോരുത്തർക്കും പ്രത്യേകം അക്കൗണ്ടുകളും ഉണ്ടായിരിക്കണം. നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങൾ നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കാതിരിക്കാൻ ഇത് അത്യാവശ്യമാണ്.

advertisement

3. ഉത്തരവാദിത്തങ്ങൾ പങ്കിടുക (Responsibility sharing)

സാമ്പത്തിക കാര്യങ്ങൾ എപ്പോഴും ഒരു വ്യക്തി മാത്രം കൈകാര്യം ചെയ്യരുത്. ഇത് മറ്റേ പങ്കാളിയിൽ അസ്വസ്ഥത സൃഷ്ടിക്കും. പങ്കാളികൾ‌ തമ്മിൽ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ പങ്കുവെയ്ക്കുന്നുണ്ടെന്ന് എപ്പോഴും ഉറപ്പാക്കണം.

4. അശ്രദ്ധമായ ചെലവുകൾ ഒഴിവാക്കുക (Avoiding careless spending)

അശ്രദ്ധമായ ചെലവുകൾ എപ്പോഴും ഒഴിവാക്കണം. അത് നിങ്ങളുടെ ബജറ്റിനുള്ളിൽ നിന്നു കൊണ്ട് ചെലവുകൾ കൈകാര്യം ചെയ്യാൻ സഹായിക്കും. ഒരു പങ്കാളി സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ദിവസവും മറ്റൊരാളെ ഓർമ്മിപ്പിക്കേണ്ട കാര്യമില്ല. തങ്ങളുടെ ബജറ്റിനുള്ളിൽ നിന്നുകൊണ്ട് ചെലവുകൾ നടത്തേണ്ട ബാധ്യത ഒരാൾക്കു മാത്രമല്ലെന്നു മനസിലാക്കാനുള്ള പക്വത രണ്ടു പങ്കാളികൾക്കും ഉണ്ടായിരിക്കണം.

advertisement

5. പുറത്തു നിന്നുള്ളവരുടെ സഹായം തേടുക (Seeking external help)

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചില സമയങ്ങളിൽ പങ്കാളികൾ തമ്മിൽ സംസാരിച്ചു പരിഹരിക്കാൻ കഴിയാത്ത ചില സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇത്തരം സന്ദർഭങ്ങളിൽ ഒരു സാമ്പത്തിക വിദഗ്ധനുമായി കൂടിയാലോചനകൾ നടത്താവുന്നതാണ്. സാമ്പത്തികം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഇവർ നിങ്ങൾക്ക് വേണ്ടത്ര ഉൾക്കാഴ്ച നൽകും. ചിലപ്പോൾ, സാമ്പത്തിക പ്രശ്‌നങ്ങൾക്ക് പിന്നിൽ പങ്കാളിയുടെ ഒഴിവാക്കേണ്ടതായ ചില ശീലങ്ങളും ഉണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ, ഒരു കുടുംബാംഗത്തിന്റെ ഇടപെടൽ ആവശ്യപ്പെടുന്നതിലും തെറ്റില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Money | പങ്കാളിയുമായി സാമ്പത്തിക തർക്കങ്ങൾ ഉണ്ടാകാറുണ്ടോ? പരിഹാര മാർ​ഗങ്ങൾ ഇതാ
Open in App
Home
Video
Impact Shorts
Web Stories