TRENDING:

Ramadan 2022 | ശരീരത്തിലെ ജലാംശം നിലനിർത്തുക; ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കുക; റമദാൻ വ്രതമനുഷ്ഠിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Last Updated:

റമദാന്‍ മാസത്തില്‍ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്ലാമിക കലണ്ടർ പ്രകാരം ഒമ്പതാമത്തെ മാസമാണ് റമദാന്‍ (Ramadan). ഒരു മാസം നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ഠാനമാണ് ഈ വിശുദ്ധ മാസത്തിന്റെ പ്രത്യേകത. മുസ്ലീം വിശ്വാസികളെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന മാസമാണിത്. അതിരാവിലെ സുബഹി ബാങ്കിനു ശേഷം ആരംഭിക്കുന്ന ഉപവാസം വൈകിട്ട് മഗ് രിബ് ബാങ്ക് (സൂര്യാസ്തമയം) വിളിയോടെ അവസാനിപ്പിക്കുന്നതാണ് രീതി. പുണ്യമാസത്തിലെ ആഘോഷങ്ങളില്‍ ഉപവാസത്തിന് (Fasting) അതിപ്രധാനമായ പങ്കാണുള്ളത്. റമദാന്‍ മാസത്തില്‍ ആരോഗ്യകരമായ ജീവിതശൈലി (Healthy Lifestyle) നിലനിര്‍ത്താനായി നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നു,
iftar
iftar
advertisement

ധാരാളം പാനീയങ്ങൾ കുടിക്കുകയും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും ചെയ്യുക

റമദാന്‍ മാസത്തിലെ എല്ലാ ദിവസവും പ്രഭാതത്തിന് തൊട്ടുമുമ്പ് സുഹൂർ എന്നറിയപ്പെടുന്ന ഭക്ഷണ വിരുന്നോടെ നോമ്പ് ആരംഭിക്കും. സൂര്യാസ്തമയത്തിനു ശേഷം ഇഫ്താര്‍ എന്നത് കൊണ്ട് സൂചിപ്പിക്കുന്ന വിരുന്നോടെയാണ് വിശ്വാസികൾ നോമ്പ് തുറക്കുന്നത്. ഉപവാസ സമയത്ത് ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്.

Also Read-റമദാൻ ആഘോഷങ്ങളിലെ വൈവിധ്യം; വിവിധ രാജ്യങ്ങളിലെ ഇഫ്‌താർ വിരുന്നിന്റെ പ്രത്യേകതകൾ

പ്രഭാതത്തിലെ ഭക്ഷണം ശ്രദ്ധയോടെ തെരഞ്ഞെടുക്കുക

advertisement

വളരെയധികം ശ്രദ്ധയോടെ വേണം പ്രഭാതത്തിൽ ആദ്യം കഴിക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ. ദിവസം മുഴുവൻ നിങ്ങളുടെ ഊർജവും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നത് ഈ നേരത്ത് കഴിക്കുന്ന ഭക്ഷണമാണ്. അതിനാൽ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ കഴിക്കാൻ ശ്രദ്ധിയ്ക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, ചെറുപയര്‍, പയര്‍ മുതലായവ പോലുള്ള, കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. അതുവഴി നിങ്ങള്‍ക്ക് കൂടുതല്‍ സമയത്തേക്കുള്ള ഊര്‍ജം ലഭിക്കും.

നോമ്പ് തുറക്കുമ്പോൾ കഴിക്കേണ്ട ഭക്ഷണങ്ങൾ

നോമ്പ് തുറക്കുന്നതിനും ഇഫ്താര്‍ ആരംഭിക്കുന്നതിനുമുള്ള പരമ്പരാഗതവും ആരോഗ്യകരവുമായ മാര്‍ഗ്ഗം നാരുകളുടെ മികച്ച ഉറവിടമായ ഈന്തപ്പഴം കഴിക്കുക എന്നതാണ്. അവശ്യ വിറ്റാമിനുകളുടെയും പ്രധാന പോഷകങ്ങളുടെയും അളവ് ബാലന്‍സ് ചെയ്യാന്‍ മാംസം, മത്സ്യം, ധാരാളം പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. എന്നാൽ നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രമിക്കുക.

advertisement

Also Read-ഗര്‍ഭിണികള്‍ റമദാൻ മാസം നോമ്പെടുക്കേണ്ടതുണ്ടോ? വ്രതാനുഷ്ഠാനത്തിൽ ഇളവുകൾ ആർക്കൊക്കെ?

ഒരു നുള്ള് ഉപ്പ്

ഭക്ഷണത്തില്‍ ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ ഫലത്തിൽ ഇല്ലാതാക്കും. ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കൂടുന്നത് വയറ്റില്‍ അസ്വാസ്ഥ്യമുണ്ടാക്കും. ഉപവാസ സമയത്ത് വയർ വീർത്തതായി തോന്നാനും ഇത് കാരണമാകും.

തൈര് കഴിക്കുക

ശരീരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടുന്നതിനുള്ള മികച്ച മാര്‍ഗമാണ് തൈര് കഴിക്കുക എന്നത്. ഇത് ദഹനത്തെ സഹായിക്കുകയും രാത്രി മുഴുവന്‍ വയറിന് സുഖം നല്‍കുകയും ചെയ്യുന്നു. നോമ്പ് തുറക്കുമ്പോള്‍ ഇഫ്താർ വിഭവങ്ങളിൽ തൈരും നിങ്ങൾ ഉൾപ്പെടുത്തണം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Ramadan 2022 | ശരീരത്തിലെ ജലാംശം നിലനിർത്തുക; ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കുക; റമദാൻ വ്രതമനുഷ്ഠിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories