ഈ വ്യവസ്ഥകൾ നേരിട്ട ശേഷം, അവർ എട്ട് ദിവസത്തെ അവധിക്കായി അപേക്ഷിച്ചു. ലീവ് അംഗീകരിക്കുന്നതിന് പകരം, അവരെ പിരിച്ചുവിടുകയായിരുന്നു. പല കൊറിയൻ കമ്പനികളും സാധാരണയായി തുടർച്ചയായി അഞ്ച് ദിവസത്തെ അവധി അനുവദിക്കാറുണ്ടെന്നും, ഇത് പതിവ് രീതികളിൽ നിന്ന് വിപരീതമെന്നും അവർ പരാമർശിച്ചു.
അതിരുകൾ നിശ്ചയിക്കുന്നതിനുള്ള ഒരു പാഠമായാണ് അവർ ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്. അത്തരം പരിതസ്ഥിതികളിൽ നിങ്ങൾക്ക് 'മൃദു' വ്യക്തിത്വമുണ്ടെങ്കിൽ സകലരും തലയിൽ കയറി നിരങ്ങും എന്നവർ പറയുന്നു.
ഈ സംഭവം ഓൺലൈൻ ചർച്ചകൾക്ക് തുടക്കമിട്ടു കഴിഞ്ഞു. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ യുവതിക്കുണ്ടായ അനുഭവത്തോട് സഹതാപം പ്രകടിപ്പിക്കുകയും ദക്ഷിണ കൊറിയൻ തൊഴിലിടങ്ങളിലെ വെല്ലുവിളികളുടെയും സാംസ്കാരിക വ്യത്യാസങ്ങളുടെയും ഉദാഹരണമായി ഇതിനെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
Summary: A foreign worker in South Korea has lost her job after asking for eight days of leave. She shared her experience on social media to highlight the strict leave policies and pressures foreign workers face at some Korean companies. The woman said she faced long working hours, low pay and her boss texting her every 15 minutes asking if she had completed new tasks just before her log-off time
