ചതുർത്ഥി ദിനത്തിൽ ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല, അർച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാൽ സർവാഭീഷ്ടസിദ്ധിയാണ് ഫലം. വീടുകളിൽ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യം വർധിപ്പിക്കും.
ചതുർത്ഥി വ്രതാനുഷ്ഠാനം?
വിനായക ചതുർത്ഥി ദിനത്തില്‍ വ്രതം അനുഷ്ഠിച്ചാൽ അടുത്ത വിനായക ചതുർത്ഥി വരെയുള്ള ഒരു വര്‍ഷക്കാലം സർവ വിഘ്‌നങ്ങളും നീങ്ങി ഉദ്ദിഷ്ട കാര്യലബ്‌ധിയുണ്ടാവുമെന്നാണ് വിശ്വാസം. ചതുർത്ഥിയുടെ തലേന്ന് മുതൽ ഒരിക്കലോടെ വ്രതം ആരംഭിക്കണം. മത്സ്യമാംസാദികൾ ഉപേക്ഷിണം. എണ്ണതേച്ചു കുളി, പകലുറക്കം എന്നിവ പാടില്ല. ചതുർത്ഥി ദിനത്തിൽ സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിയിച്ചു ഗണപതി ഗായത്രികൾ ഭക്തിയോടെ ജപിക്കണം.
advertisement
കിഴക്കോട്ടു തിരിഞ്ഞാവണം ജപം. 108 തവണ ജപിക്കുന്നതാണ് ഏറ്റവും ഉത്തമമെങ്കിലും കുറഞ്ഞത് 10 തവണയെങ്കിലും ജപിക്കാൻ ശ്രമിക്കുക. ധാന്യഭക്ഷണം ഒരുനേരമായി കുറച്ചുകൊണ്ട് മറ്റുള്ള സമയങ്ങളിൽ പാലും പഴവും മറ്റും കഴിക്കുക. ദിനം മുഴുവൻ ഗണേശസ്മരണയോടെ കഴിച്ചുകൂട്ടാം. കഴിയാവുന്നത്ര തവണ മൂലമന്ത്രമായ 'ഓം ഗം ഗണപതയേ നമഃ' ജപിക്കുക. പിറ്റേന്ന് തുളസീ തീർത്ഥമോ ക്ഷേത്രത്തിലെ തീർത്ഥമോ സേവിച്ചു പാരണ വിടാം.
ഗണേശ ഗായത്രി
ഓം ഏകദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി,
തന്നോദന്തിഃ പ്രചോദയാല്‍,
ഓം ലംബോധരായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി
തന്നോദന്തിഃ പ്രചോദയാല്‍
എന്ന മന്ത്രം ജപിച്ചാല്‍ ഉദ്ദിഷ്ടകാര്യം സാധിക്കും.
ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ നോക്കരുത്
വിനായക ചതുര്‍ത്ഥി ദിവസം ചന്ദ്ര ദര്‍ശനം നന്നല്ല. അതിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ഒരിക്കല്‍ പിറന്നാള്‍ സദ്യ കഴിച്ച ശേഷം എഴുന്നേല്‍ക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഗണപതി ഭഗവാന്‍ അടിതെറ്റിവീണു. ഇതു കണ്ട ചന്ദ്രന്‍ അദ്ദേഹത്തെ പരിഹസിച്ച് ചിരിച്ചു. അതില്‍ കോപിഷ്ഠനായ ഗണേശന്‍ ചന്ദ്രനെ ശപിച്ചു. 'ഇന്നേ ദിവസം നിന്നെ ദര്‍ശിക്കുന്നവരെല്ലാം ദുഷ്‌പേര് കേള്‍ക്കുവാന്‍ ഇടയാകട്ടെ' എന്നായിരുന്നു ശാപം. അതിനാല്‍ വിനായക ചതുര്‍ത്ഥി ദിവസം ചന്ദ്രനെ നോക്കിയാല്‍ മാനഹാനി ഉണ്ടാകുമെന്നാണ് വിശ്വാസം.
ക്ഷേത്രങ്ങളിൽ
ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ത്ഥി ദിവസം അഷ്ടദ്രവ്യ മഹാഗണപതി ഹോമവും മഹാഗണപതി ഹോമവും നടത്താറുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ വിനായക ചതുര്‍ത്ഥി പത്ത് ദിവസമാണ് ആഘോഷം. ഇത് ഗണേശോത്സവം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗണപതി ഭഗവാന്റെ വലിയ പ്രതിമകള്‍ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സ്ഥാപിച്ച ശേഷം പത്ത് ദിവസം രാവിലേയും വൈകിട്ടും പൂജകളും ഭജനകളും നടത്തും. മധുര പലഹാര വിതരണവും ഉണ്ടാകും. പതിനൊന്നാം ദിവസം വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഈ പ്രതിമകള്‍ ഘോഷയാത്രയായി കടലിലേക്ക് കൊണ്ടു പോയി നിമജ്ജനം ചെയ്യും. ഗണേശോല്‍സവ സമിതികളുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍.