ബോൺസായി എന്ന് ജപ്പാൻകാർ വിളിക്കുന്ന ചെറുവൃക്ഷത്തിന്റെ യഥാർത്ഥ നാമം വാമൻ വൃക്ഷ കല എന്നായിരുന്നുവെന്നും 15,000ത്തോളം ഇനങ്ങളിൽ കാണപ്പെട്ടിരുന്ന ഈ വൃക്ഷത്തിന്റെ ഉത്ഭവ സ്ഥാനം ഇന്ത്യയായിരുന്നുവെന്നും പുസ്തകത്തിൽ ശ്രീധരൻപിള്ള പറയുന്നു.
ഗോവയിൽ നടത്തിയ ഗ്രാമയാത്രയിൽ പരിചയപ്പെട്ട സംസ്കൃത പണ്ഡിതന്മാരിൽ നിന്നാണ് ഇന്ത്യ കണ്ടുപിടിച്ച കുഞ്ഞൻ വൃക്ഷത്തിന്റെ കഥ മനസ്സിലാക്കിയത്. ആയുര്‍വേദ മരുന്നിനും മറ്റും കാട്ടിൽ പോയി ഇലകളും വേരുകളും കൊണ്ടുവരുന്നത് ബുദ്ധിമുട്ടായതിനാൽ ഇന്ത്യയിലുണ്ടായിരുന്ന ബുദ്ധ സന്യാസിമാരാണ് ആശ്രമങ്ങളോട് ചേർന്ന് കുഞ്ഞൻ വൃക്ഷങ്ങളെ പരിപാലിച്ചിരുന്നത്. പിന്നീട് കാലക്രമത്തിൽ ബുദ്ധ സന്യാസികൾ ജപ്പാനിലേക്കും ചൈനയിലേക്കും കുടിയേറിയതോടെ ഈ വൃക്ഷം അവരുടേതായി മാറുകയായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു.
advertisement
ജപ്പാൻകാരാണ് ബോൺസായി എന്ന് പേരിട്ടത്. നാൽപതിൽപരം കുഞ്ഞൻ വൃക്ഷങ്ങളെ കുറിച്ചാണ് പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഇതില്‍12 എണ്ണം വിവിധയിനം ആല്‍മരങ്ങളെ പറ്റിയുള്ളതാണ്. മലയാളത്തിൽ 130ഉം ഇംഗ്ലീഷിൽ 70 ഉം പുസ്തകങ്ങളാണ് ശ്രീധരൻപിള്ള ഇതിനോടകം എഴുതിയിട്ടുള്ളത്. 1973ലാണ് അദ്ദേഹം പുസ്തക രചനയിലേക്ക് കടക്കുന്നത്. 2018ൽ നൂറു പുസ്തകങ്ങൾ പൂർത്തിയാക്കി. അടുത്ത അഞ്ചുവർഷം കൊണ്ട് 100 പുസ്തകങ്ങളെഴുതി.
ഒൻപതിന് ഉച്ചകഴിഞ്ഞ് രണ്ടിന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അധ്യക്ഷത വഹിക്കും. പ്രശസ്ത സാഹിത്യകാരൻ ദാമോദർ മൗസോ പുസ്തകം ഏറ്റുവാങ്ങും. പി ടി ഉഷ എം പി മുഖ്യാതിഥി ആയിരിക്കും.