'ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ വന്ന വാർത്തയിൽ പങ്കില്ല; സഭയുടെ നിലപാട് വ്യത്യസ്തം': തൃശൂർ അതിരൂപത

Last Updated:

തങ്ങളുടെ നിലപാട് വ്യത്യസ്തമാണെന്നും തൃശൂർ അതിരൂപത

തൃശൂർ: ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ മുഖപത്രമായ ‘കത്തോലിക്കാസഭ’യിൽ വന്ന വാർത്തയിൽ പങ്കില്ലെന്നും തങ്ങളുടെ നിലപാട് വ്യത്യസ്തമാണെന്നും തൃശൂർ അതിരൂപതാ നേതൃത്വം. മുഖപത്രത്തിലെ സുരേഷ് ഗോപിക്കും ബിജെപിക്കും എതിരായ വിമർശനം സഭയുടെ രാഷ്ട്രീയ നിലപാടല്ലെന്ന് തൃശൂർ അതിരൂപതയുടെ വിശദീകരണം. അൽമായരുടെ സംഘടനയായ കത്തോലിക്കാ കോൺഗ്രസ് മണിപ്പൂർ പ്രതിഷേധ ജ്വാല സംഘടിപ്പിരുന്നു. അതിൽ ഉയർന്ന അഭിപ്രായമാണ് ലേഖനമായി കത്തോലിക്ക സഭയിൽ വന്നതെന്നാണ് വിശദീകരണം. മുഖപ്രസംഗത്തിലെ വിമർശനം ചർച്ചയായതിന് പിന്നാലെയാണ് തൃശൂർ അതിരൂപതയുടെ വിശദീകരണം.
പാർട്ടിക്കു പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ തൃശൂരിലേക്ക് വരുന്നതെന്നും തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്നും തൃശൂർ അതിരൂപതയുടെ നവംബർ ലക്കത്തിലെ ‘മറക്കില്ല മണിപ്പൂർ’ എന്ന തലക്കെട്ടോടു കൂടിയ ലേഖനത്തിൽ വിമര്‍ശിച്ചിരുന്നു. മണിപ്പൂരിലും ഉത്തർപ്രദേശിലും കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്ന് സുരേഷ് ഗോപിയുടെ പ്രസ്താവനയെ വിമർശിച്ച ലേഖനം, മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രിയോടോ ബിജെപി കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോയെന്നും ചോദിച്ചിരുന്നു.
advertisement
തന്റെ പ്രസ്താവനയില്‍ മാറ്റമില്ലെന്നും താന്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നുമാണ് സുരേഷ് ഗോപിയുടെ മറുപടി. അതേസമയം സഭയ്‌ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു പിന്നില്‍ ആരെന്നു തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ വന്ന വാർത്തയിൽ പങ്കില്ല; സഭയുടെ നിലപാട് വ്യത്യസ്തം': തൃശൂർ അതിരൂപത
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement