TRENDING:

അന്താരാഷ്ട്ര യോഗ ദിനം; ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ഓഫീസുകളില്‍ 'വൈ ബ്രേക്ക്'

Last Updated:

ഓഫീസിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കായി പ്രത്യേകമായി ചിട്ടപ്പെടുത്തിയ 5-10 മിനുറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ യോഗ സെഷനുകളാണ് 'വൈ-ബ്രേക്ക്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജൂണ്‍ 21 ശനിയാഴ്ച അന്താരാഷ്ട്ര യോഗ ദിനത്തിന് (International Yoga Day) മുന്നോടിയായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും 'വൈ- ബ്രേക്ക്' യോഗ പ്രോട്ടോകോള്‍ അവതരിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജോലിസ്ഥലത്ത് ജീവനക്കാരുടെ വെല്‍നസ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുപി സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് 'വൈ-ബ്രേക്ക്' നടപ്പാക്കാനുള്ള തീരുമാനം. ഇതിനു പുറമെ ദൈനംദിന ഭരണനിര്‍വ്വഹണത്തിലും ഓഫീസ് പ്രവര്‍ത്തനങ്ങളിലും യോഗ സംയോജിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും യുപി സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
(പ്രതീകാത്മക ചിത്രം - AI Generated )
(പ്രതീകാത്മക ചിത്രം - AI Generated )
advertisement

ഓഫീസിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കായി പ്രത്യേകമായി ചിട്ടപ്പെടുത്തിയ 5-10 മിനുറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ യോഗ സെഷനുകളാണ് 'വൈ-ബ്രേക്ക്' പ്രോട്ടോകോളില്‍ ഉള്‍പ്പെടുന്നത്. ചെറിയ യോഗ അഭ്യാസങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ശ്വസനവും മാനസികആരോഗ്യവുമായി ബന്ധപ്പെട്ടുള്ള വ്യായാമങ്ങളും കഴുത്ത്, പുറം, ഇടുപ്പ് എന്നീ ശരീരഭാഗങ്ങളില്‍ കേന്ദ്രീകരിച്ചുള്ള വ്യായാമങ്ങളിലുമാണ് 'വൈ-ബ്രേക്ക്' സെഷന്‍ ശ്രദ്ധകേന്ദ്രീകരിക്കുക.

മാനസിക ക്ഷീണം കുറയ്ക്കുക, ശാരീരിക സമ്മര്‍ദ്ദം ഒഴിവാക്കുക, മനസ്സിനെ പുതുക്കുക, ശ്രദ്ധയും ഊര്‍ജ്ജവും പുനഃസ്ഥാപിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. യോഗയുടെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി നമസ്‌തേ യോഗ ആപ്പ്, വൈ-ബ്രേക്ക് ആപ്പ്, യോഗ കലണ്ടര്‍, യോഗ ഗ്ലോസറി തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ സര്‍ക്കാര്‍ വ്യാപകമായി ഉപയോഗപ്പെടുത്തും.

advertisement

ഈ ഉപകരണങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരും പൊതുജനങ്ങളും സജീവമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബോധവല്‍ക്കരണ ക്യാമ്പെയിനുകളും സംഘടിപ്പിക്കും. സമൂഹത്തിന്റെ താഴത്തട്ടില്‍ യോഗ സംസ്‌കാരം വളര്‍ത്തിയെടുക്കാനും സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി പൊതു യോഗ പ്രോട്ടോകോള്‍ (സിവൈപി) വര്‍ക്ക്‌ഷോപ്പുകളും ഓണ്‍ലൈന്‍ ട്രെയിനിങ് സെഷനുകളും സംഘടിപ്പിക്കുന്നതിന് യോഗ വിദഗ്ദ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എന്‍ജിഒകളെ നിയോഗിക്കും.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാല്ല സാധാരണ ജനങ്ങള്‍ക്കിടയിലും യോഗ പ്രോത്സാഹിപ്പിക്കുന്നതിന് റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളെ ഉപയോഗപ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

ജൂണ്‍ 21 ശനിയാഴ്ചയാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്. പുരാതന യോഗ പരിശീലനത്തെ ആദരിക്കുന്നതിനായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഒരു വാര്‍ഷിക പരിപാടിയാണിത്. 2014-ല്‍ ഐക്യരാഷ്ട്രസഭ നടപ്പാക്കിയ ഈ ദിനം ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള യോഗയുടെ പ്രാധാന്യത്തെ അടിവരയിടുന്നു. 2014 സെപ്റ്റംബറില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. വടക്കന്‍ അര്‍ദ്ധഗോളത്തിലെ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസമായ ജൂണ്‍ 21 പുരാതന ഇന്ത്യന്‍ യോഗ പാരമ്പര്യത്തെ ആദരിക്കുന്നതിനായി അന്താരാഷ്ട്ര യോഗ ദിനമായി ആഘോഷിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. യുഎന്‍ അംഗരാജ്യങ്ങളില്‍ നിന്ന് ഈ നിര്‍ദ്ദേശത്തിന് വന്‍ പിന്തുണ ലഭിച്ചു. 2014 ഡിസംബര്‍-11 ന് ഈ നിര്‍ദ്ദേശം ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
അന്താരാഷ്ട്ര യോഗ ദിനം; ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ഓഫീസുകളില്‍ 'വൈ ബ്രേക്ക്'
Open in App
Home
Video
Impact Shorts
Web Stories