ജനപ്രീതി ഉണ്ടായിരുന്നിട്ടും, ലോകത്തിലെ ഏറ്റവും പ്രോട്ടീൻ അടങ്ങിയ പഴങ്ങളിൽ ഒന്നാണ് പേരയ്ക്ക എന്ന് ചുരുക്കം ചിലർക്ക് മാത്രമേ അറിയൂ. അതിന്റെ പ്രോട്ടീൻ ഉള്ളടക്കം, പ്രധാന ഗുണങ്ങൾ, അത് ആസ്വദിക്കാനുള്ള മികച്ച വഴികൾ എന്നിവയെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കാം.
ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം
100 ഗ്രാമ പേരയ്ക്കയിൽ ഏകദേശം 2.6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് മിക്ക പഴങ്ങളേക്കാളും വളരെ കൂടുതലാണ്. ആപ്പിളിൽ ഏകദേശം 0.3 ഗ്രാമും വാഴപ്പഴത്തിൽ ഏകദേശം 1.1 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നു.
advertisement
ഇത് പേരയ്ക്കയുടെ മൂല്യം വർധിപ്പിക്കുന്നു. പ്രത്യേകിച്ച് ദിവസേനയുള്ള പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന സസ്യാഹാരികൾക്ക്.
ജിമ്മിൽ പോകുന്നവർക്ക് പേരയ്ക്ക എന്തുകൊണ്ട് ഗുണം ചെയ്യും?
വ്യായാമം ചെയ്യുന്നവർക്ക് പേശികളുടെ വീണ്ടെടുപ്പിനും, ശക്തി വർദ്ധിപ്പിക്കുന്നതിനും, ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രകടനത്തിനും പ്രോട്ടീൻ നിർണായകമാണ്. പ്രോട്ടീൻ മാത്രമല്ല, നാരുകൾ, വൈറ്റമിൻ സി, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയും പേരയ്ക്ക നൽകുന്നു. ഇതിലെ പ്രോട്ടീനും വൈറ്റമിൻ സിയും പേശികളെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു, അതേസമയം അതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വ്യായാമത്തിനു ശേഷമുള്ള വീക്കം അല്ലെങ്കിൽ വേദന കുറയ്ക്കും.
ശരീരഭാരം നിയന്ത്രിക്കുന്നതിന് പേരയ്ക്ക ഒരു മികച്ച ലഘുഭക്ഷണമാണ്. ഇതിൽ കലോറി കുറവാണെങ്കിലും എളുപ്പം വയറു നിറയ്ക്കാൻ സഹായകമാണ്.
പോഷകത്തിന്റെ പവർഹൗസ്
ധാരാളം പോഷകങ്ങൾ അടങ്ങിയ പേരയ്ക്ക ഒരു സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു. ഒരു പേരയ്ക്കയിൽ ഓറഞ്ചിനേക്കാൾ കൂടുതൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ദഹനത്തിനു സഹായകമാവുകയും ചെയ്യുന്നു. ആരോഗ്യകരമായ ചർമം, തിളക്കം, പ്രായവുമായി ബന്ധപ്പെട്ട ചർമ്മ മാറ്റങ്ങളുടെ വേഗത കുറയ്ക്കൽ എന്നിവയ്ക്ക് ഉത്തമം.
ഇതിലെ പൊട്ടാസ്യവും മഗ്നീഷ്യവും പേശികളുടെയും ഹൃദയത്തിന്റെയും ആരോഗ്യത്തെ സഹായിക്കുന്നു.
പേരയ്ക്ക എങ്ങനെ കഴിക്കാം?
പേരയ്ക്ക എപ്പോൾ വേണമെങ്കിലും കഴിക്കാം. പക്ഷേ രാവിലെയോ വ്യായാമത്തിന് ശേഷമോ പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തുന്നതിന് ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും. ഇത് പച്ചയ്ക്ക് കഴിക്കാം. പ്രോട്ടീനും നാരുകളും വർദ്ധിപ്പിക്കുന്നതിന് സ്മൂത്തികളാക്കി മാറ്റാം. അല്ലെങ്കിൽ അധിക രുചിക്കും പോഷകത്തിനും വേണ്ടി നാരങ്ങ, ചാറ്റ് മസാല, മാതളനാരങ്ങ എന്നിവ ചേർത്ത് സാലഡുകളിൽ ചേർക്കാം.
IBS അല്ലെങ്കിൽ ദഹന സംവേദനക്ഷമത ഉള്ളവർ ഉയർന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മിതമായ അളവിൽ മാത്രം പേരയ്ക്ക കഴിക്കുക.
Summary: Guava is the most protein rich food in the world
