TRENDING:

അഭയ് അഗർവാൾ; ആരോഗ്യ രംഗം മാറ്റിമറിക്കുന്ന ഹെല്‍ത്ത് എടിഎമ്മിന് പിന്നിലെ ബുദ്ധികേന്ദ്രം

Last Updated:

അത്യാധുനിക സാങ്കേതികവിദ്യയിലെ ഏറ്റവും നൂതനമായ മുന്നേറ്റങ്ങളിലൊന്നായാണ് ഹെൽത്ത് എടിഎം വിലയിരുത്തപ്പെടുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിൽ ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഹെൽത്ത് എ.ടി.എമ്മുകൾ. ഹെൽത്ത് എ.ടി.എം എന്ന ആശയത്തിന് പിന്നിൽ റൂർക്കി സ്വദേശിയായ അഭയ് അഗർവാളാണ്. ഹെൽത്ത് എടിഎം പ്ലാറ്റ്‌ഫോം വഴി ആരോഗ്യ സേവനങ്ങളിലെ വിടവുകൾ നികത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് 'ക്ലിനിക്സ് ഓൺ ക്ലൗഡ്' സ്ഥാപകനും സിഇഒയുമായ അഭയ് പറഞ്ഞു.
advertisement

'എല്ലാവർക്കും ആരോഗ്യം' എന്ന അടിസ്ഥാന ലക്ഷ്യമാണ് ക്ലിനിക്സ് ഓൺ ക്ലൗഡിന്റെ ഹെൽത്ത് എടിഎമ്മിനു പിന്നിലുള്ളത്. അത്യാധുനിക സാങ്കേതികവിദ്യയിലെ ഏറ്റവും നൂതനമായ മുന്നേറ്റങ്ങളിലൊന്നായാണ് ഹെൽത്ത് എടിഎം വിലയിരുത്തപ്പെടുന്നത്. "ഹെൽത്ത് എടിഎമ്മുകൾ വഴി രോഗികൾക്ക് താങ്ങാവുന്ന നിരക്കിൽ ആരോഗ്യ പരിശോധനകൾ വളരെ വേഗത്തിൽ ലഭ്യമാക്കി കൊണ്ട് ആഗോളതലത്തിൽ രോഗത്തിൻറെയും ആരോഗ്യ സംരക്ഷണ ചെലവുകളുടെയും ഭാരം ലഘൂകരിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം", ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഭയ് പറഞ്ഞു. ഓരോ രണ്ട് കിലോമീറ്ററിലും ഒരു ഹെൽത്ത് എടിഎം കിയോസ്‌ക് സ്ഥാപിച്ചുകൊണ്ട് എല്ലാവർക്കും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്‌സ് ഓൺ ക്ലൗഡ് പ്രവർത്തിക്കുന്നത്.

advertisement

നിലവിൽ ഇന്ത്യയിലുടനീളം 2,500-ലധികം ഹെൽത്ത് എടിഎമ്മുകൾ ഇവരുടെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ഹെൽത്ത് എടിഎമ്മിനും 10 മിനിറ്റിനുള്ളിൽ 60-ലധികം ആരോഗ്യ പരിശോധനങ്ങൾ നടത്തി വിവരങ്ങൾ നൽകാൻ സാധിക്കും. ഇതിനോടകം 80 ലക്ഷത്തിലധികം രോഗികൾ ക്ലിനിക്‌സ് ഓൺ ക്ലൗഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ ആഫ്രിക്ക, ഫിലിപ്പീൻസ്, മിഡിൽ ഈസ്റ്റ് എന്നിവയുൾപ്പെടെ അഞ്ച് രാജ്യങ്ങളിലും ഈ സേവനം നൽകി വരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങൾ, ഇന്ത്യയിലെയും ആഗോളതലത്തിലെയും വിവിധ സംസ്ഥാന സർക്കാരുകൾ, സ്വകാര്യ ആശുപത്രി ശൃംഖലകൾ, വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും ആരോഗ്യത്തിനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായാണ് ക്ലിനിക്സ് ഓൺ ക്ലൗഡ് പ്രധാനമായും സഹകരിച്ച് പ്രവർത്തിക്കുന്നത്. ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ഇത്തരം വൈവിധ്യമാർന്ന പങ്കാളികളുമായി ഒത്തുചേർന്ന് പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്നും അഭയ് ഊന്നിപറഞ്ഞു.

advertisement

2017 ൽ ആണ് 'ക്ലിനിക്സ് ഓൺ ക്ലൗഡ്' സ്ഥാപിതമായത്. അന്നു മുതൽ ഇന്നുവരെ ഇതിന്റെ പ്രവർത്തനം ആരോഗ്യ മേഖലയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്. 200-ലധികം നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ഇന്ത്യയിൽ ക്ലിനിക്സ് ഓൺ ക്ലൗഡിന്റെ പ്രവർത്തനം. ഡോക്ടർമാരെ നേരിട്ട് കാണാതെ തന്നെ രോഗികൾക്ക് ഒരു സ്ക്രീനിൽ തങ്ങളുടെ രോഗാവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കും. ഹെൽത്ത് എടിഎമ്മുകൾ സമയബന്ധിതമായ വൈദ്യസഹായം ഉറപ്പാക്കുകയും വിദൂര പ്രദേശങ്ങളിൽ രോഗികൾ ഡോക്ടർമാരെ നേരിട്ട് കാണേണ്ടതിന്‍റെ ആവശ്യകത ഒരു പരിധി വരെ കുറയ്ക്കുകയും ചെയ്യുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

" ടെലിമെഡിസിൻ ഒരു ഗെയിം ചേഞ്ചറാണ്. ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ കുറഞ്ഞ ഉൾപ്രദേശങ്ങളിലുള്ളവർക്ക് ഇത് ഏറെ സഹായകരമാണ്",അഭയ് പറഞ്ഞു. 2018 മുതൽ 2020 വരെയുള്ള കാലയളവിൽ കമ്പനി ഗവേഷണത്തിലും വികസനത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 2020-21-ൽ 5 കോടി, 2021-22-ൽ 8 കോടി, 2022-23-ൽ 14 കോടി, 2023-24-ൽ 21 കോടി എന്നിങ്ങനെയാണ് കമ്പനി നേടിയ ലാഭം. അടുത്ത വർഷത്തോടെ ഇത് 110 കോടിയിലെത്തുമെന്നും കരുതുന്നു. കമ്പനിയുടെ കീഴിലെ ക്ലിനിക്കുകൾ വർഷം തോറും 50% ഉപഭോക്തൃ വളർച്ച കൈവരിച്ചിട്ടുണ്ട്. ഇതോടൊപ്പം കമ്പനി പുതിയ മോഡലുകളും ഓഫറുകളും കൊണ്ടുവന്നതോടെ ഈ വർഷം അഞ്ചു മടങ്ങ് വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
അഭയ് അഗർവാൾ; ആരോഗ്യ രംഗം മാറ്റിമറിക്കുന്ന ഹെല്‍ത്ത് എടിഎമ്മിന് പിന്നിലെ ബുദ്ധികേന്ദ്രം
Open in App
Home
Video
Impact Shorts
Web Stories