ഇതിൽ ചില ഉത്പന്നങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും അത് അസ്‌പാർട്ടേം എന്ന കൃത്രിമ മധുരത്തെക്കുറിച്ച് ഒരു സൂചനയും നൽകുന്നില്ല എന്നതും എടുത്തു പറയേണ്ടതുണ്ട് . എന്നാൽ ഡയറ്റ് കോക്കിന്റെ ലേബലിൽ കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ ഈ ഉൽപ്പന്നം കഴിക്കാൻ പാടില്ല എന്ന് നിർദ്ദേശിക്കാറുണ്ട്. അതുപോലെ ഹാപ്പിഡെന്റ് വേവ്, സൈലിറ്റോൾ ഷുഗർഫ്രീ മിന്റ് എന്നീ ഉൽപ്പന്നം കഴിക്കുന്നതിൽ നിന്ന് കുട്ടികളെയും വിലക്കിയിട്ടുണ്ട്. കാരണം ഇത് രക്തത്തിൽ അമിനോ ആസിഡായ ഫെനിലലാനൈൻ അടിഞ്ഞുകൂടുന്നതിന് കാരണമാകുന്ന ഫിനൈൽകെറ്റോണൂറിക്സ് എന്ന് പാരമ്പര്യ രോഗാവസ്ഥയിലേക്ക് നയിച്ചേക്കാം. അതേസമയം ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം ജൂലൈ 14നായിരിക്കും. അസ്‌പാർട്ടേമിന്റെ അപകടസാധ്യത കണ്ടെത്തിയത് ലോകാരോഗ്യ സംഘടനയുടെ ക്യാൻസർ ഗവേഷണ വിഭാഗമായ ഇന്റർനാഷണൽ ഏജൻസി റിസർച്ച് ക്യാൻസർ (IARC) ആണ്.
advertisement
അസ്‌പാർട്ടേമിനെ കുറിച്ച് കൂടുതൽ അറിയാം
1800- കളുടെ അവസാന കാലഘട്ടങ്ങളിൽ പഞ്ചസാരയുടെ ഉപഭോഗം പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുമെന്ന് മനസ്സിലാക്കിയ ശാസ്ത്രജ്ഞർ ഇതിനൊരു ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു. അങ്ങനെ 1878-ൽ ശാസ്ത്രജ്ഞർ സാച്ചറിൻ എന്ന പദാർത്ഥം കണ്ടെത്തി. ഇത് പൂജ്യം കലോറിയുള്ള പഞ്ചസാരയേക്കാൾ 300 മടങ്ങ് മധുരം നൽകുന്നതാണ്. ശേഷം 1930-കളിൽ, പഞ്ചസാരയേക്കാൾ 50 മടങ്ങ് മധുരമുള്ള സൈക്ലേമേറ്റ് എന്ന പാദാർത്ഥവും കണ്ടെത്തി. ഇതിന് ശേഷമാണ് 1960-ൽ അസ്പാർട്ടേം കണ്ടെത്തിയത്. ഇതിൽ 200 മടങ്ങ് മധുരവും പഞ്ചസാരയ്ക്ക് സമാനമായ കലോറിയും അടങ്ങിയിരുന്നു.
കൂടാതെ അസ്പാർട്ടേമിന് 1981 ൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകാരവും നൽകി. ന്യൂട്രാ സ്വീറ്റ് എന്ന ബ്രാൻഡിന്റെ പേരിലാണ് ഇത് ആദ്യമായി വിപണിയിൽ വിറ്റത്. എന്നാൽ ഇതിന്റെ പേറ്റന്റ് 1992-ൽ കാലഹരണപ്പെട്തിനെ തുടർന്ന് 1994-ൽ യൂറോപ്യൻ യൂണിയനിൽ പൊതു ഉപയോഗത്തിനായി അംഗീകരിക്കുകയായിരുന്നു.1995 വരെ, ഇന്ത്യൻ നിയമങ്ങൾ ഒരു മധുരപലഹാരമായി സാക്കറിൻ മാത്രം ഉപയോഗിക്കാൻ അനുവദിക്കുകയും ഉഷ്ണമേഖലാ സാഹചര്യങ്ങളിൽ ഗ്ലാസ് ബോട്ടിലുകളിൽ അസ്പാർട്ടേം ഉപയോഗിക്കാൻ സാധിക്കില്ല എന്നും പറഞ്ഞു .
എന്നാൽ പിന്നീട് ഇതിന് അംഗീകാരം നൽകി. അതിനുശേഷം പഞ്ചസാരക്ക് പകരം ഉപയോഗിക്കുന്ന ഏറ്റവും മികച്ച ഓപ്ഷൻ ആയി അസ്പാർട്ടേം മാറുകയായിരുന്നു. ഏറ്റവും കൂടുതൽ പഠനവിധേയമാക്കിയ ഫുഡ് അഡിറ്റീവ് എന്നാണ് അസ്പാർട്ടേമെന്ന് യുഎസ് എഫ്ഡിഎ പറയുന്നു. 60 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് അസ്പാർട്ടേം ഉള്ളിൽ ചെന്ന് അപകടസാധ്യതയുണ്ടാകണമെങ്കിൽ ദിവസവും 30-ലധികം കുപ്പി ഡയറ്റ് സോഡ കുടിക്കണമെന്നാണെന്നും ഒരു റിപ്പോർട്ടിൽ പറയുന്നു.