TRENDING:

നിലക്കടല കൊറിച്ചാൽ എന്തുണ്ട് കാര്യം? ആരോഗ്യ വിദഗ്ധർ പറയുന്നതിങ്ങനെ

Last Updated:

നിലക്കടല കഴിച്ചാൽ കൊളസ്ട്രോൾ വരുമോ?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിലക്കടല ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. എന്നാൽ ചിലരാകട്ടെ ഇത് കൊളസ്ട്രോൾ വരുത്തുമെന്ന ഭയം കാരണം ഭക്ഷണത്തിൽ നിന്ന് പലപ്പോഴും ഒഴിവാക്കാറുണ്ട്. കാരണം ഇതിൽ ഉയർന്ന അളവില്‍ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ നിലക്കടല ശരീരത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കുമെന്നാണ് പൊതുവെ പറഞ്ഞു കേൾക്കാറുള്ളത്. എന്നാൽ ഈ ധാരണ ഇപ്പോൾ തിരുത്തിയിരിക്കുകയാണ്‌ ആരോഗ്യവിദഗ്ധർ.
advertisement

നിലക്കടല യഥാർത്ഥത്തിൽ ശരീരത്തിനാവശ്യമായ കൊഴുപ്പിൻ്റെ നല്ല ഉറവിടമാണെന്ന് ആൽപിനോ ഹെൽത്ത് ഫുഡ്‌സിൻ്റെ സിഇഒയും സഹസ്ഥാപകനുമായ ചേതൻ കനാനി പറയുന്നു. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ഈ കൊഴുപ്പുകളിൽ മഗ്നീഷ്യം, വിറ്റാമിൻ -ഇ, ബി തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മനുഷ്യ ശരീരത്തിലെ ഊർജ്ജം നിലനിർത്താനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

പ്രോട്ടീനിൻ്റെയും നാരുകളുടെയും മികച്ച ഉറവിടം കൂടിയാണ് നിലക്കടല. പ്രത്യേകിച്ചും തിരക്കേറിയ നമ്മുടെ ജീവിതശൈലിയിൽ പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കാനും നിയന്ത്രിക്കാനും നിലക്കടല കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് കനാനി വ്യക്തമാക്കി. കൂടാതെ നിലക്കടലയിൽ എട്ട് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. എൻഐഎച്ചിൻ്റെയും അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളുടെയും സമീപകാല പഠനങ്ങളിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളതാണ്.

advertisement

നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന അർജിനൈൻ എന്ന സംയുക്തവും നിലകടലയിൽ ഉൾപ്പെടുന്നു. നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ നിലക്കടല ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ശാരദ ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ ഡോ.ശ്വേത ജയ്‌സ്വാൾ വിശദീകരിക്കുന്നു. മനുഷ്യൻ്റെ ആരോഗ്യത്തിനും പേശികളുടെ വളർച്ചയ്ക്കും ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയ ഒരു ഭക്ഷണപദാർത്ഥമാണ് നിലക്കടല എന്ന് അവർ പറയുന്നു.

ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമായ നിലക്കടല ഹൃദയാരോഗ്യവും കാത്തുസൂക്ഷിക്കും. നിലക്കടലിൽ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് എന്നീ നല്ല കൊഴുപ്പുകൾ എൽഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും സഹായിക്കും. അതോടൊപ്പം നിലക്കടലയിൽ വിറ്റാമിൻ- ഇ, മഗ്നീഷ്യം, പൊട്ടാസ്യം, ഡയറ്ററി ഫൈബർ തുടങ്ങിയ അവശ്യ പോഷകങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതായും ഡോ.ശ്വേത ജയ്‌സ്വാൾ പറയുന്നു. ഇതിലെ വൈറ്റമിൻ- ഇ ഒരു ആൻ്റിഓക്‌സിഡൻ്റായും പ്രവർത്തിക്കും.

advertisement

നിലക്കടലയിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ നാഡികളുടെ പ്രവർത്തനം, പേശികളുടെ ആരോഗ്യം, രക്തസമ്മർദ്ദം എന്നിവയെയും നിയന്ത്രിക്കും. അതേസമയം ശരീരഭാരം നിയന്ത്രിക്കുന്നതിലും നിലക്കടല ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിലെ ഉയർന്ന പ്രോട്ടീനും നാരുകളും വിശപ്പ് നിയന്ത്രിച്ച് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും അമിതവണ്ണം കുറയ്ക്കാനും സഹായിക്കുമെന്ന് ഡോ.ജയ്സ്വാൾ ചൂണ്ടിക്കാട്ടുന്നു.

അതോടൊപ്പം കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന റെസ്‌വെറാട്രോൾ, പി-കൗമാരിക് ആസിഡ് (resveratrol and p-coumaric acid) തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ നിലക്കടലയിൽ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് ക്യാൻസർ, അൽഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
നിലക്കടല കൊറിച്ചാൽ എന്തുണ്ട് കാര്യം? ആരോഗ്യ വിദഗ്ധർ പറയുന്നതിങ്ങനെ
Open in App
Home
Video
Impact Shorts
Web Stories