TRENDING:

ഒരു കപ്പ് ചായ കുടിച്ചു, പിന്നാലെ തുടർച്ചയായ ഏമ്പക്കം; എട്ട് മാസമായി അജ്ഞാത രോഗവുമായി 60 കാരൻ

Last Updated:

ചായ കുടിച്ചതിന് ശേഷം ആദ്യമൊന്ന് ഏമ്പക്കമിട്ടു. പിന്നെ ഇത് തുടർന്നു. എട്ട് മാസമായി തുടർന്നു കൊണ്ടേയിരിക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അജ്ഞാത രോഗത്തിന്റെ പിടിയിലാണ് 61 കാരനായ ബിർമിങ്ഹാം സ്വദേശി മൈക്കിൾ ഒ റീലി. എട്ട് മാസങ്ങൾക്ക് മുമ്പ് ഒരു കപ്പ് ചായ കുടിച്ചതിന് പിന്നാലെയാണ് മൈക്കിളിന് ഈ രോഗം പിടിപെട്ടത്.
advertisement

ചായ കുടിച്ചതിന് ശേഷം ആദ്യമൊന്ന് ഏമ്പക്കമിട്ടു. പിന്നെ ഇത് തുടർന്നു. എട്ട് മാസമായി തുടർന്നു കൊണ്ടേയിരിക്കുന്നു. ഇതാണ് രോഗം. സ്ഥലമോ സാഹചര്യമോ നോക്കാതെയുള്ള ഏമ്പക്കം ഗുരുതരമായതോടെ നിരവധി ഡോക്ടർമാരേയും മൈക്കിൾ ഇതിനകം കണ്ടു. മൈക്കിളിനെ ചികിത്സിച്ച ഡോക്ടർമാർക്കൊന്നും എന്താണ് അസുഖത്തിന്റെ കാരണമെന്ന് കണ്ടെത്താനായിട്ടില്ല.

ഓരോ ഏഴ് മിനുട്ട് ഇടവേളിയിലും ഏമ്പക്കമുണ്ടാകും. ഓരോ തവണയും ഏമ്പക്കത്തിന്റെ ശബ്ദം കൂടിക്കൊണ്ടിരിക്കുകയാണെന്നും ചുറ്റുമുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും മൈക്കിൾ പറയുന്നു.

ആദ്യമൊക്കെ ഏമ്പക്കത്തിന്റെ എണ്ണം കുറവായിരുന്നു. പിന്നീട് എന്തെങ്കിലും പാനീയങ്ങൾ കുടിച്ചാൽ ഏമ്പക്കം വരുന്ന അവസ്ഥയായി. ഇപ്പോൾ ഇത് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ജൂണിൽ ഒരു കപ്പ് ചായ കുടിച്ചതിന് ശേഷം ആദ്യമായി ഒരു ഏമ്പക്കം വന്നതോടെയാണ് എല്ലാത്തിന്റെയും തുടക്കം. ഇപ്പോൾ ഏമ്പക്കം കാരണം ഉറക്കം പോലും നഷ്ടമായ അവസ്ഥയിലാണ് ഈ അറുപത്തിയൊന്നുകാരൻ.

advertisement

അന്ന് ചായ കുടിച്ചതിന് പിന്നാലെ തുടങ്ങിയ ഏമ്പക്കത്തെ ആദ്യം ഗൗരവമായി കണ്ടിരുന്നില്ല. എന്നാൽ അടുത്ത ദിവസവും ഇത് തുടരുകയായിരുന്നു. ഇപ്പോൾ ഓരോ ഏഴ് മിനുട്ടിലും ഏമ്പക്കം വന്നുകൊണ്ടിരിക്കുന്നു. ചില സമയങ്ങളിൽ ഒരു തവണയാണ് ഏമ്പക്കം വരുന്നെങ്കിൽ മറ്റ് അവസരങ്ങളിൽ തുടർച്ചയായി ഏമ്പക്കം വരുന്ന അവസ്ഥയുമുണ്ടെന്ന് മൈക്കിൾ.

അപ്രതീക്ഷിതമായി വരുന്ന ഏമ്പക്കം തുടർന്നതോടെ ആളുകൾക്കൊപ്പം ഇരിക്കാൻ പോലും ധൈര്യമില്ലാതായെന്നാണ് മൈക്കിൾ പറയുന്നത്. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഏമ്പക്കം എങ്ങനെയെങ്കിലും നിർത്തണമെന്നാണ് മൈക്കിളിന്റെ ഇപ്പോഴത്തെ ഒരേയൊരു ആഗ്രഹം. കാരണം ഇത് തന്നെ മാനസികമായും ബാധിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.

advertisement

You may also like:ദൃശ്യം 2 തിയേറ്ററിൽ റിലീസ് ചെയ്യുമോ? സാധ്യതയുണ്ടെന്ന് മോഹൻലാൽ

മൈക്കിളിന് എയറോഫാഗിയ എന്ന അവസ്ഥയാകാമെന്നാണ് ഡോക്ടർമാരുടെ അനുമാനം. വയറ്റിലേക്ക് അമിതമായ വായു എത്തുന്ന അവസ്ഥയാണിത്. കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഇതു തുടരാനും സാധ്യതയുണ്ട്. തനിക്ക് എയറോഫാഗിയ ആകാമെന്നാണ് മൈക്കിളും കരുതുന്നത്. എന്നാൽ ഡോക്ടർമാർക്ക് തന്നെ സഹായിക്കാനാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

advertisement

ഇതുവരെ നിരവധി മരുന്നുകൾ കഴിച്ചു. ഒന്നും ഫലം ചെയ്തില്ല. ഇനിയും ഡോക്ടർമാരെ കാണാൻ തന്നെയാണ് മൈക്കിളിന്റെ തീരുമാനം. ഒരു ന്യൂറോളജിസ്റ്റുമായി ഓൺലൈൻ കൺസൾട്ടന്റും നടത്തിയിരുന്നു. എന്നിട്ടും പ്രയോജനമുണ്ടായില്ല. ഓരോ തവണയും തന്റെ ഏമ്പക്കം കൂടുതൽ ശബ്ദത്തിലായിക്കൊണ്ടിരിക്കുന്നുവെന്നതാണ് പുതിയ പ്രശ്നം.

പുതിയ ജോലി അന്വേഷിച്ചുകൊണ്ടിരിക്കുന്ന മൈക്കിളിന് അതിനും തടസ്സമായിരിക്കുന്നത് ഏമ്പക്കമാണ്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഏമ്പക്കം കാരണം പലരും അദ്ദേഹത്തിന് ജോലിയും നൽകുന്നില്ല. ഓരോ ഏഴ് മിനുട്ടിലും ഏമ്പക്കം വിടുന്നയാളെ ആരാണ് ജോലിക്കെടുക്കുക എന്നാണ് മൈക്കിൾ തന്നെ ചോദിക്കുന്നത്.

advertisement

മലർന്ന് കിടക്കുമ്പോൾ മാത്രമാണ് ഏമ്പക്കം വരാതിരിക്കുന്നത്. എവിടെയെങ്കിലും ഇരുന്നാൽ അപ്പോൾ ഏമ്പക്കം പുറപ്പെടും. ഉത്കണ്ഠയോ ടെൻഷനോ കാരണമാണോ ഏമ്പക്കം വരുന്നതെന്ന് പലരും സംശയം പ്രകടിപ്പിച്ചതായും മൈക്കിൾ പറയുന്നു. എന്നാൽ താൻ വളരെ റിലാക്സായിട്ടുള്ള ആളാണെന്നും ഉത്കണ്ഠയ്ക്കുള്ള യാതൊരു കാരണവും തനിക്കില്ലെന്നുമാണ് ഇദ്ദേഹം പറയുന്നത്.

എന്തായാലും എത്രയും വേഗം ഈ അസുഖം മാറിക്കിട്ടിയാൽ മതിയെന്നാണ് മൈക്കിളിന്. ഏമ്പക്കം വരുമോ എന്ന ടെൻഷനില്ലാതെ ഒരു ചായ സമാധാനത്തിൽ കുടിക്കാന‍ാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Life/
ഒരു കപ്പ് ചായ കുടിച്ചു, പിന്നാലെ തുടർച്ചയായ ഏമ്പക്കം; എട്ട് മാസമായി അജ്ഞാത രോഗവുമായി 60 കാരൻ
Open in App
Home
Video
Impact Shorts
Web Stories