TRENDING:

വേദനസംഹാരിയായ നിമെസുലൈഡ് കേന്ദ്രം നിരോധിച്ചു

Last Updated:

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ശുപാർശയെ തുടർന്നാണ് നിരോധനം

advertisement
News18
News18
advertisement

ഗുരുതരമായ പാർശ്വഫലങ്ങൾ ചൂണ്ടിക്കാട്ടി ചൂണ്ടിക്കാട്ടി, 100 മില്ലിഗ്രാമികൂടുതലുള്ള നിമെസുലൈഡ് അടങ്ങിയ എല്ലാ മരുന്നുകളുടെയും നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ചു.

രാജ്യത്തെ ഉന്നത ആരോഗ്യ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കറിസർച്ചിന്റെ (ഐസിഎംആർ) ശുപാർശയെ തുടർന്നാണ് നിരോധനം. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് 100 മില്ലിഗ്രാമികൂടുതലുള്ള നിമെസുലൈഡ് ഓറഡോസുകളുടെ ഉപയോഗം നിരോധിക്കുന്നത് തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിസർക്കാർ വ്യക്തമാക്കി. നിമെസുലൈഡ് ഉയർന്ന അളവിലുള്ള മരുന്നുകളുടെ ഉപയോഗം കരളിന്റെ പ്രവർത്തനത്തെയടക്കം ദോഷകരമായി ബാധിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

advertisement

1940-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം നിരോധനം ഉടനടി പ്രാബല്യത്തിൽ വരും. ഉയർന്ന അളവിലുള്ള നിമെസുലൈഡിന്റെ സുരക്ഷാ അപകടസാധ്യതകളെക്കുറിച്ചുള്ള ലഭ്യമായ തെളിവുകൾ അവലോകനം ചെയ്ത ഡ്രഗ്‌സ് ടെക്‌നിക്കഅഡ്വൈസറി ബോർഡുമായി കൂടിയാലോചിച്ചതിന് ശേഷമാണ് നിരോധനം ഏർപ്പെടുത്തിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
വേദനസംഹാരിയായ നിമെസുലൈഡ് കേന്ദ്രം നിരോധിച്ചു
Open in App
Home
Video
Impact Shorts
Web Stories