ശേഖരിച്ച സാമ്പിളുകൾ ലാബിൽ എത്തിച്ച് എച്ച്പിവി സാന്നിധ്യം പരിശോധിക്കും. 25 മുതൽ പ്രായമുള്ള സ്ത്രീകളിൽ പരമ്പരാഗത പാപ്പ് ടെസ്റ്റ് നടത്തുമ്പോൾ ലഭിക്കുന്ന അതേ രീതിൽ തന്നെ ഇതുപയോഗിച്ചാലും ലഭിക്കും എന്നാണ് കമ്പനിയുടെ വാദം. സെർവിക്കൽ കാൻസർ തടയുന്നതിൽ ഇത് വളരെ ഫലപ്രദമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.നേരത്തെയുള്ള രോഗനിർണയം ഗർഭാശയ അർബുദത്തിൻ്റെ ചികിത്സ എളുപ്പമാക്കും. ആഗോള ജനസംഖ്യയിൽ ഏറ്റവും അധികം അർബുദം ഇന്ത്യയിലെ സ്ത്രീകളിലാണ് കണ്ടുവരുന്നത്. പ്രതിവർഷം ഏകദേശം 1.23 ലക്ഷം പുതിയ സെർവിക്കൽ കാൻസർ കേസുകൾ കണ്ടെത്തുകയും 77,000 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നു.
advertisement
ഗർഭാശയ കാൻസറുമായി ബന്ധപ്പെട്ട് വളരെ കുറച്ച് ആളുകൾ മാത്രമാണ് ടെസ്റ്റിനു വിധേയമാകാറുള്ളത്. പേടികൊണ്ടും ഈ രോഗത്തേക്കുറിച്ചും ചികിത്സയേക്കുറിച്ചുമുള്ള അവബോധമില്ലായ്മയും ആണ് അതിനു കാരണം. അതിനാൽ പാച്ച് ടെസ്റ്റ് ആണെങ്കിൽ പോലും സാർവ്വത്രികമായി ഉപയോഗത്തിൽ കൊണ്ടുവരുന്നതിന് കാൻസർ സാധ്യതകൾ ചികിത്സ, ഇത്തരം ടെസ്റ്റുകൾ എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ചുള്ള ഒരു ധാരണ അവരിൽ ഉണ്ടാക്കിയെടുക്കാൻ ശ്രദ്ധിക്കുക.
സെർവിക്കൽ കാൻസർ സ്ക്രീനിംഗിൽ സ്ത്രീകളുടെ പങ്കാളിത്തം സജീവമാക്കുന്നതിന് ഈ സ്വാബ് ടെസ്റ്റ് സഹായിച്ചേക്കാം. വീടുകളിൽ നിന്ന് തന്നെ സ്വയം സാമ്പിളുകൾ ശേഖരിക്കാം എന്നത് പ്രക്രിയ സുഗമമാക്കുന്നു. ഇതിൻ്റെ കടന്നു വരവോടെ സെർവിക്കൽ കാൻസർ സ്ക്രീനിംഗ് ചെയ്യുന്ന ആളുകളുടെ എണ്ണം വർധിച്ചതായി ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
സ്വാബ്, ടാംപോൺ എന്നിവ ഉപയോഗിച്ചുള്ള മറ്റ് ചില ടെസ്റ്റുകളും യുഎസ് ഫുഡ് ആൻ്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചിട്ടുണ്ട്.