TRENDING:

Health Tips | എന്താണ് സെർവിക്കോജനിക് ഹെഡ്എയ്ക്? കാരണങ്ങളും പരിഹാരവും

Last Updated:

നിങ്ങൾക്ക് സെർവിക്കോജനിക് ഹെഡ്എയ്ക് ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എന്താണ് സെർവിക്കോജനിക് ഹെഡ്എയ്ക് (cervicogenic headache) ?
advertisement

ചിലർക്ക് തലവേദന പലപ്പോഴും കഴുത്തിന് പിന്നിൽ നിന്ന് ആരംഭിച്ച് തലയിലേക്ക് വ്യാപിക്കുകയാണ് ചെയ്യുക. ഇതാണ് സെർവിക്കോജനിക് ഹെഡ്എയ്ക് എന്നറിയപ്പെടുന്നത്. ഇത് ചിലർ മൈ​ഗ്രെയ്ൻ ആയോ മറ്റ് തരത്തിലുള്ള തലവേദനയായോ തെറ്റിദ്ധരിക്കാറുണ്ട്.

സെർവിക്കോജനിക് ഹെഡ്എയ്ക് ഉണ്ടാകാൻ കാരണം

സെർവിക്കോജനിക് ഹെഡ്എയ്ക് ഉണ്ടാകാനുള്ള കാരണങ്ങൾ ഇനിയും കണ്ടുപിടിക്കേണ്ടതുണ്ട്. എങ്കിലും കഴുത്തിനേൽക്കുന്ന പരിക്കുകൾ, സെർവിക്കൽ കശേരുക്കളിലുണ്ടാകുന്ന പ്രശ്നങ്ങൾ, സന്ധിവാതം, ദീർഘനേരം കംപ്യൂട്ടറിനു മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നത് മുതലായവയെല്ലാം സെർവിക്കോജനിക് ഹെഡ്എയ്ക് ഉണ്ടാകാൻ കാരണമാകാം. ദീർഘനേരം കഴുത്ത് വളച്ച് ജോലി ചെയ്യേണ്ടി വരുന്നവരിലും (ഹെയർസ്റ്റൈലിസ്റ്റുകൾ, ഐടി പ്രൊഫഷണലുകൾ, സർജന്മാർ തുടങ്ങിയവർ) ഈ പ്രശ്നം ഉണ്ടാകാറുണ്ട്.

advertisement

സെർവിക്കോജനിക് ഹെഡ്എയ്കിന്റെ ലക്ഷണങ്ങൾ

തലയ്ക്കും കഴുത്തിനും വേദന, ഓക്കാനം, ഛർദ്ദി, കണ്ണുകൾക്ക് ചുറ്റുമുള്ള വേദന തുടങ്ങിയവയാണ് സെർവിക്കോജനിക് ഹെഡ്എയ്കിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. തലയുടെയും കഴുത്തിന്റെയും ഒരു വശത്ത് മുകളിലേക്കും താഴേക്കും അനുഭവപ്പെടുന്ന വേദന, ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ആഴത്തിൽ ശ്വസിക്കുമ്പോഴോ ഉള്ള വേദന, കഴുത്ത് സ്വതന്ത്രമായി ചലിപ്പിക്കാൻ കഴിയാതെ വരുന്നത് തുടങ്ങിയവയും സെർവിക്കോജനിക് ഹെഡ്എയ്കിന്റെ ലക്ഷണങ്ങളാണ്.

സെർവിക്കോജനിക് ഹെഡ്എയ്കും മൈഗ്രേനും വ്യത്യസ്തമാണെങ്കിലും, രണ്ടിന്റെയും ചില ലക്ഷണങ്ങൾ സമാനമായിരിക്കും. ഓക്കാനം, ഛർദ്ദി എന്നീ ലക്ഷണങ്ങൾ മൈഗ്രേൻ ഉള്ളവർക്കും അനുഭവപ്പെടാം.

advertisement

സെർവിക്കോജനിക് ഹെഡ്എയ്കിനെ എങ്ങനെ പ്രതിരോധിക്കാം?

കംപ്യൂട്ടറിനു മുന്നിൽ ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവർ നേരെ ഇരിക്കുക. പിൻ സീറ്റിലാണെങ്കിൽ കൂടി വാഹനത്തിൽ ആയിരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുക. കഴുത്തിലെ പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങൾ ചെയ്യുക.

നിങ്ങൾക്ക് സെർവിക്കോജനിക് ഹെഡ്എയ്ക് ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

സെർവിക്കോജനിക് ഹെഡ്എയ്ക് ഉണ്ടോ ഉണ്ടോ എന്ന കാര്യം ഒരു സ്പെഷ്യലിസ്റ്റാണ് തീരുമാനിക്കേണ്ടത്. സ്നുകളും മറ്റ് പരിശോധനകളും അടിസ്ഥാനമാക്കി ഈ രോ​ഗം നിർണയിക്കാം. ഇതിൽ വിശദമായ ക്ലിനിക്കൽ വിലയിരുത്തൽ നടത്തേണ്ടത് ഏറെ പ്രധാനമാണ്.

advertisement

സെർവിക്കോജനിക് ഹെഡ്എയ്കിന്റെ ചികിത്സ

നിങ്ങൾക്ക് സെർവിക്കോജനിക് ഹെഡ്എയ്ക് ആണോ എന്നുറപ്പിക്കാൻ ശരിയായ രോഗനിർണയം അത്യാവശ്യമാണ്. രോ​ഗം നിർണയിച്ചു കഴിഞ്ഞാൽ ഫിസിയോതെറാപ്പി ചെയ്യുന്നത് ഫലപ്രദമാണ്. ചിലർക്ക് കഴുത്തിൽ കുത്തിവെയ്പുകളും എടുത്തേക്കാം. ഇബുപ്രോഫെൻ (Ibuprofen), മസിൽ റിലാക്സന്റുകൾ (muscle relaxants) തുടങ്ങിയ മരുന്നുകളും സഹായിക്കും. നല്ല ഉറക്കം, യോഗ, ജലചികിത്സ തുടങ്ങിയവയിലൂടെയും സെർവിക്കോജനിക് ഹെഡ്എയ്കിനെ പ്രതിരോധിക്കാം?

ടെൻഷനടിക്കുന്നത് സെർവിക്കോജനിക് ഹെഡ്എയ്കിന് കാരണമാകുമോ?

ഇല്ല. പക്ഷേ ടെൻഷൻ കൂടിയാൽ സെർവിക്കോജനിക് ഹെഡ്എയ്കും കൂടിയേക്കാം. ഉറക്കക്കുറവ്, പുകവലി, മദ്യപാനം എന്നിവയും അവസ്ഥ കൂടുതൽ വഷളാക്കിയേക്കാം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(ഡോ. സായ് കൃഷ്ണ ബി നായിഡു, എംബിബിഎസ്, ഓർത്തോപീഡിക്സ്, ഫോർട്ടിസ് ഹോസ്പിറ്റൽ, റിച്ച്മണ്ട് റോഡ്, ബെംഗളൂരു)

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
Health Tips | എന്താണ് സെർവിക്കോജനിക് ഹെഡ്എയ്ക്? കാരണങ്ങളും പരിഹാരവും
Open in App
Home
Video
Impact Shorts
Web Stories