അതേസമയം ഈ അവസ്ഥയെക്കുറിച്ച് തന്റെ ക്ലയിൻ്റിന് ആദ്യം ഒന്നും അറിയില്ലായിരുന്നു എന്നും അഭിഭാഷകനായ ആൻസെ ഗെസ്‌ക്വയർ പറഞ്ഞു. ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കുബോള്‍ 0.22 മില്ലീഗ്രാമില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ കണ്ടന്റ് കണ്ടെത്തുകയാണെങ്കില്‍ ആണ് ബെൽജിയത്തിലെ നിയമപ്രകാരം കേസ് എടുക്കുന്നത്. 2019 ലും സമാനമായ രീതിയിൽ ഇദ്ദേഹത്തെ പോലീസ് പിടികൂടിയിരുന്നു. അന്ന് 0.91 മില്ലീഗ്രാം ആൽക്കഹോൾ ആയിരുന്നു റീഡിംഗിൽ രേഖപ്പെടുത്തിയത്. തുടർന്ന് ഇയാളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. പിന്നീട് 2022 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.
advertisement
ലോകത്ത് വളരെ ചുരുക്കം പേരിൽ മാത്രം കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഓട്ടോ ബ്രൂവറി സിൻഡ്രോം അഥവാ എബിഎസ്. ഇതിന് സമാനമായ മറ്റൊരു സംഭവം നേരത്തെ യുഎസിലെ ഒറിഗണിലും റിപ്പോർട്ട് ചെയ്തിരുന്നു. സാൽമൺ മത്സ്യങ്ങൾ കൊണ്ടുപോകുന്ന ഒരു വലിയ ടാങ്കർ വാഹനം ഹൈവേയിൽ വെച്ച് അപകടത്തിൽപ്പെടുകയും പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തുകയുമായിരുന്നു . എന്നാൽ പിന്നീടുള്ള പരിശോധനയിൽ ഇയാൾ മദ്യപിച്ചിട്ടില്ലെന്നും എബിഎസ് എന്ന രോഗാവസ്ഥയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
എന്താണ് ഓട്ടോ-ബ്രൂവറി സിൻഡ്രോം?
കുടലിലെ ചില ഫംഗസുകളോ ബാക്ടീരിയകളോ അമിതമായ അളവിൽ എഥനോള്‍ ഉത്പാദിപ്പിക്കുകയും കാർബോഹൈഡ്രേറ്റുകളെ ഭക്ഷണത്തിൽ നിന്ന് ആൽക്കഹോളാക്കി ഒരാളുടെ ശരീരം സ്വയം ഉല്‍പാദിപ്പിക്കുന്നതുമാണ് ഈ അവസ്ഥയ്‌ക്ക് കാരണം. ഗട്ട് ഫെർമെൻ്റേഷൻ സിൻഡ്രോം എന്നും ഇത് അറിയപ്പെടുന്നു. ഇതുമൂലം ഒരാൾ മദ്യപിച്ചിട്ടില്ലെങ്കിൽ പോലും അയാളുടെ ശരീരത്തിൽ മദ്യപിച്ചതിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നു. കൂടാതെ ഓട്ടോ ബ്രൂവറി സിൻഡ്രോം സംഭവിക്കുന്നതിന്റെ യഥാർത്ഥ കാരണം ഇതുവരെയും കൃത്യമായി കണ്ടെത്താൻ സാധിച്ചിട്ടില്ല.
എങ്കിലും ആൻറിബയോട്ടിക്കിന്റെ ഉപയോഗം, ഭക്ഷണ ശീലങ്ങൾ, പ്രമേഹം, പൊണ്ണത്തടി പോലുള്ളവ എബിഎസിനുള്ള സാധ്യതയ്ക്ക് കാരണമാകാമെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. പഞ്ചസാരയുടെ അളവ് കൂടുതലുള്ള ചില കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഈ രോഗാവസ്ഥയുള്ള ആളുകളിൽ കൂടുതൽ അളവിൽ എഥനോള്‍ ഉല്പാദിപ്പിക്കാം എന്നും പറയുന്നു. ഇത് ഒരു പരിധി വരെ തടയാൻ കുടലിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുകയും എഥനോള്‍ ഉൽപാദനം കുറയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഭക്ഷണക്രമം പാലിക്കേണ്ടതും പ്രധാനമാണ്. അതോടൊപ്പം കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്. കൂടാതെ എഥനോള്‍ ഉല്പാദിപ്പിക്കുന്ന ഫംഗസുകളെ ഇല്ലാതാക്കാൻ പ്രോബയോട്ടിക്സും ആൻ്റിഫംഗൽ മരുന്നുകളും ഡോക്ടർ നിർദ്ദേശിക്കാറുണ്ട്. വ്യായാമങ്ങളും സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മാർഗങ്ങളും ഉൾപ്പെടുത്തി ആരോഗ്യകരമായ ഒരു ജീവിതശൈലി നിലനിർത്തിക്കൊണ്ട് ഇതിന്റെ രോഗലക്ഷണങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.
