ഡിസ്നി+പ്ലസ് ഹോട്ട്സ്റ്റാറിൽ നവംബർ 16 ന് പുറത്തിറങ്ങിയ നാഷണൽ ജിയോഗ്രഫിക് ചാനലിലെ 'ലിമിറ്റ്ലെസ് വിത്ത് ക്രിസ് ഹേംസ്‌വര്‍ത്ത്' എന്ന പരിപാടിയുടെ പുതിയ എപ്പിസോഡിലും രോഗത്തെ കുറിച്ചുള്ള മുന്നറിയിപ്പിനെ കുറിച്ച് താരം പറയുന്നുണ്ട്. "നമ്മുടെ ഓർമകൾ എന്നും നിലനിൽക്കണം എന്നാണ് കരുതപ്പെടുന്നത്. ഓർമകളാണ് നമ്മെ രൂപപ്പെടുത്തുന്നതും നമ്മളെ നമ്മളാക്കുന്നതും. എന്റെ ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചും ഓർക്കാൻ കഴിയാത്ത അവസ്ഥയായിരിക്കും എന്റെ ഏറ്റവും വലിയ പേടി". പരിപാടിയിൽ ക്രിസ് ഹേംസ്‌വര്‍ത്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു.
advertisement
നാഷണൽ ജിയോഗ്രഫിക് ചാനൽ പരിപാടിക്കിടെ നടത്തിയ ജനിത പരിശോധനകളിലാണ് ക്രിസ് ഹേംസ്‌വര്‍ത്തിന്റെ അൽഷിമേഴ്സ് സാധ്യത വ്യക്തമായത്. താരത്തിന്റെ ഡിഎൻഎ ഘടനയിൽ APOE4 ജീനിന്റെ രണ്ട് പകർപ്പുകൾ കണ്ടെത്തി. ഒന്ന് അമ്മയിൽ നിന്നും മറ്റൊന്ന് പിതാവിൽ നിന്നും ലഭിക്കുന്നതാണിത്. ഇത് അൽഷിമേഴ്‌സ് രോഗത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി നിരവധി പഠനങ്ങൾ പറയുന്നുണ്ട്. അൽഷിമേഴ്സ് രോഗസാധ്യത പത്തിൽ എട്ടാണെന്നാണ് താരത്തോട് ഡോക്ടർ വ്യക്തമാക്കിയത്.
നിലവിൽ ചികിത്സയില്ലാത്തതും സാവധാനം മരണകാരണമാവുന്നതുമായ ഒരു രോഗമാണ് അൽഷിമേഴ്സ്. ജനിതകമായതും പാരിസ്ഥിതികവുമായ കാരണങ്ങളും അൽഷിമേഴ്സിന് കാരണമാകുന്നുവെന്നാണ് കരുതപ്പെടുന്നത്.