TRENDING:

കോവിഡ് ആഗോളതലത്തില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ 1.6 വര്‍ഷത്തിന്റെ കുറവുണ്ടാക്കിയെന്ന് പഠനം

Last Updated:

ആഗോള ആരോഗ്യരംഗത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് പഠനം മുന്നോട്ട് വയ്ക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് 19 ലോകമെമ്പാടും വ്യാപിച്ച 2019 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ആഗോളതലത്തില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ 1.6 വര്‍ഷത്തിന്റെ കുറവുണ്ടാക്കിയതെന്ന് പുതിയ പഠനം. ലാന്‍സെറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡ് തൊട്ടുമുമ്പുള്ള വര്‍ഷങ്ങളില്‍ ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായ വര്‍ധനവില്‍ നിന്ന് ഗണ്യമായ വ്യതിയാനമാണ് ഉണ്ടായിരിക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. പ്രധാനമായും കോവിഡ് 19-ന്റെ വ്യാപനമാണ് ഇതിന് കാരണമായിരിക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ഈ തിരിച്ചടി ലോകമെമ്പാടുമുള്ള ആരോഗ്യസംവിധാനങ്ങള്‍, സമ്പദ് വ്യവസ്ഥകള്‍, സമൂഹം എന്നിവയില്‍ വലിയ തോതിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.
Covid Variant JN.1
Covid Variant JN.1
advertisement

കോവിഡ് 19 പകര്‍ച്ചവ്യാധി റിപ്പോര്‍ട്ടു ചെയ്ത ആദ്യ വര്‍ഷങ്ങളിലെ ജനസംഖ്യാപരമായ മാറ്റങ്ങളെ ഈ പഠനം സമഗ്രമായി വിശകനം ചെയ്യുന്നു. ആഗോള ആരോഗ്യരംഗത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് പഠനം മുന്നോട്ട് വയ്ക്കുന്നത്. 84 ശതമാനം രാജ്യങ്ങളിലും പ്രദേശങ്ങളിലും ആയുര്‍ദൈര്‍ഘ്യത്തില്‍ കുറവുണ്ടായി. ലോകമെമ്പാടുമുള്ള ജനവിഭാഗങ്ങള്‍ക്കിടയില്‍ പുതിയ രോഗകാരികളുടെ വിനാശകരമായ ആഘാതമാണ് പഠനം എടുത്തുകാണിക്കുന്നത്. മെക്‌സിക്കോ സിറ്റി, പെറു, ബൊളീവിയ തുടങ്ങിയ പ്രദേശങ്ങളിലാണ് ആയുര്‍ദൈര്‍ഘ്യത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

2020, 2021 വര്‍ഷങ്ങളില്‍ പ്രായപൂര്‍ത്തിയായവരുടെ മരണനിരക്കിലും കാര്യമായ വര്‍ധന രേഖപ്പെടുത്തിയതായി പഠനം ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷങ്ങളില്‍ മരണനിരക്കില്‍ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. കുട്ടികളുടെ മരണനിരക്കില്‍ കുറവ് രേഖപ്പെടുത്തിയതാണ് പ്രതീക്ഷ നല്‍കുന്ന കാര്യമെന്നും പഠനം വ്യക്തമാക്കി. എങ്കിലും കുട്ടികളുടെ മരണനിരക്കില്‍ പ്രാദേശിക അസമത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ദക്ഷിണേഷ്യയിലും ഉപ സഹാറന്‍ ആഫ്രിക്കയിലും കുട്ടികളുടെ മരണനിരക്കില്‍ വര്‍ധന രേഖപ്പെടുത്തിയതായും പഠനം വ്യക്തമാക്കി.

advertisement

ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡി 2021-ല്‍ നിന്നുള്ള സ്ഥിതി വിവരക്കണക്കുകള്‍

വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ (ഐഎച്ച്എംഇ) ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡി(ജിബിഡി) 2021-ല്‍ നിന്നുള്ള പുതുക്കിയ കണക്കുകള്‍ ഇതില്‍ അവതരിപ്പിക്കുന്നു. മരണനിരക്ക്, പകര്‍ച്ചവ്യാധി മൂലമുള്ള അധിക മരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം, ജനസംഖ്യാ വിവരങ്ങള്‍ എന്നിവ ആധാരമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2021-ല്‍ ലോകജനസംഖ്യ 7.9 ബില്ല്യന് തൊട്ടടുത്തെത്തി. 204 രാജ്യങ്ങളില്‍ 56 എണ്ണത്തിലും പ്രദേശങ്ങളിലും ജനസംഖ്യയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടായി. 2017 മുതല്‍ ആഗോള ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

advertisement

പ്രായമാകുന്നവരുടെ എണ്ണത്തില്‍ വര്‍ധന

ഭൂരിഭാഗം രാജ്യങ്ങളിലും പ്രദേശങ്ങളിലും യുവാക്കളെ അപേക്ഷിച്ച് പ്രായമായവരുടെ ജനസംഖ്യ(65 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍) അതിവേഗമാണ് വളരുന്നത്. ആഗോളജനസംഖ്യാശാസ്ത്രത്തിലെ ഗണ്യമായ മാറ്റമാണ് പഠനം എടുത്തുകാണിക്കുന്നത്. പ്രായമേറിയവരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നയങ്ങളുടെയും ഇടപെടലുകളുടെയും ആവശ്യകതയെ ഈ പ്രവണത അടിവരയിടുന്നതായും പഠനം ചൂണ്ടിക്കാട്ടി.

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
കോവിഡ് ആഗോളതലത്തില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ 1.6 വര്‍ഷത്തിന്റെ കുറവുണ്ടാക്കിയെന്ന് പഠനം
Open in App
Home
Video
Impact Shorts
Web Stories