ആശങ്കയ്ക്ക് കാരണമായ വസ്തുക്കൾ
ആന്റിപെർസ്പിറന്റുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ചേരുവയായ അലൂമിനിയം ക്ലോറൈഡ്, അലൂമിനിയം ക്ലോറോഹൈഡ്രേറ്റ് എന്നിവ അലൂമിനിയം അടങ്ങിയ സംയുക്തങ്ങളാണ്. ഇവ വിയർപ്പ് ഉണ്ടാകുന്നതിൽ നിന്ന് വിയർപ്പ് ഗ്രന്ഥികളെ തടയുന്നു. അലൂമിനിയത്തിന് സ്തനകോശ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഈസ്ട്രജന്റെ പകരക്കാനായി പ്രവർത്തിക്കാൻ കഴിയുമെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ അലൂമിനിയവുമായി സമ്പർക്കം പുലർത്തുന്നതോടെ സ്തനാർബുദ സാധ്യത വർധിക്കുമെന്ന ആശങ്കകൾ നിലനിൽക്കുന്നു. കാരണം, സ്തനകലകളിലെ ഈസ്ട്രജൻ റിസപ്റ്ററുകൾ തകരാറിലാകും.
മിക്ക ഡിയോഡറന്റുകളിലും ആന്റിപെർസ്പിറന്റുകളിലും കാണപ്പെടുന്ന പാരബെനുകൾ സ്തനകലകളിലും കാണപ്പെടുന്നു. പാരബെനുകൾക്ക് ഈസ്ട്രജനുമായി സാദൃശ്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ അവ എപ്പോഴും കാൻസറിലേക്ക് നയിക്കുന്നില്ല.
advertisement
ശാസ്ത്രീയ തെളിവുകൾ
അലൂമിനിയത്തിനും പാരബെനുകൾക്കും ചെറിയ തോതിൽ ഈസ്ട്രജന്റെ ഫലങ്ങളുണ്ട്. ഇന്ന് ലഭ്യമായ മിക്ക പഠനങ്ങളും കേസ്- കൺട്രോൾ പഠനങ്ങളാണ്. ഇവ പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. നിലവിൽ ഡിയോഡറന്റുകളും ബോഡി സ്‌പ്രേകളും കാൻസറുണ്ടാക്കുമെന്ന് വ്യക്തമാക്കുന്ന ശക്തമായ പഠനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഏഴ് കേസ്-കൺട്രോൾ പഠനങ്ങൾ വിപുലമായി വിശകലനം നടത്തിയപ്പോൾ ഡിയോഡറന്റ്/ആന്റിപെർസ്പിറന്റ് ഉപയോഗവും സ്തനാർബുദ സാധ്യതയും തമ്മിൽ ഒരു പോസിറ്റീവ് ബന്ധവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുപോലെ കാൻസർ റിസർച്ച് യുകെ, അമേരിക്കൻ കാൻസർ സൊസൈറ്റി, കനേഡിയൻ കാൻസർ സൊസൈറ്റി, എൻഐഎച്ച് (യുകെ) തുടങ്ങിയ പ്രശസ്തമായ കാൻസർ സംഘടനകളൊന്നും ഡിയോഡറന്റ് അല്ലെങ്കിൽ ആന്റിപെർസ്പിറന്റിന്റെ ഉപയോഗം സ്ത്‌നാർബുദത്തിലേക്ക് നയിക്കുമെന്നതിന് ശാസ്ത്രീയമായി വിശ്വസനീയമായ തെളിവുകളൊന്നുമില്ലെന്ന് ശക്തമായി ഊന്നിപ്പറഞ്ഞിട്ടുണ്ട്.
അപകടമുണ്ടാക്കുന്ന ഘടകങ്ങൾ തിരിച്ചറിയാം
- സ്തനാർബുദത്തിന് കാരണമായ ഘടകങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്.
- പ്രായവും ലിംഗഭേദവും-50 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളെയാണ് രോഗം കൂടുതലായി പിടിപെടാൻ സാധ്യതയുള്ളത്.
- കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദം റിപ്പോർട്ട് ചെയ്യുകയോ അല്ലെങ്കിൽ പാരമ്പര്യമായി ഉണ്ടാകുന്ന ജീൻ വൈകല്യങ്ങൾ(BRCA1, BRCA2 പോലെയുള്ളവ)
- ഹോർമോൺ വ്യതിയാനം-അകാലത്തിലുള്ള ആർത്തവവിരാമം അല്ലെങ്കിൽ വൈകിയുള്ള ആർത്തവവിരാമം
- ജീവിതശൈലി-മദ്യപാനം, അമിത ശരീരഭാരം, വ്യായാമമില്ലായ്മ എന്നിവ
ആന്റിപെർസ്പിറന്റുകളുടെയോ ഡിയോഡറന്റുകളുടെയോ ഉപയോഗത്തെ സ്തനാർബുദവുമായി ബന്ധിപ്പിക്കുന്നതിന് ശക്തമായ തെളിവുകളൊന്നും ലഭ്യമല്ല. പകരം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലും അപകടസാധ്യതയുണ്ടാക്കുന്ന ഘടകങ്ങൾ കൈകാര്യം ചെയ്യുന്നതിലും എപ്പോഴും ശ്രദ്ധയുണ്ടാകണമെന്നും വിദഗ്ധർ പറയുന്നു.