TRENDING:

സ്ത്രീകളുടെ കടുത്ത ശരീരവേദനയ്ക്ക് കാരണം മാനസിക സമ്മര്‍ദ്ദം കൂടുന്നതോ?

Last Updated:

സ്ത്രീകളിലെ ശരീരവേദനയ്ക്ക് മാനസിക സമ്മര്‍ദ്ദം കാരണമാകുമോ എന്നാണ് പലരും ചോദിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ന് സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവരും അനുഭവിക്കുന്ന ഒന്നാണ് സ്‌ട്രെസ്സ് അഥവാ മാനസിക സമ്മര്‍ദ്ദം. എന്നാല്‍ സ്ത്രീകളിലെ ശരീരവേദനയ്ക്ക് മാനസിക സമ്മര്‍ദ്ദം കാരണമാകുമോ എന്നാണ് പലരും ചോദിക്കുന്നത്. അതേപ്പറ്റിയാണ് ഇനി പറയുന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

മാനസിക സമ്മര്‍ദ്ദം കൂടുമ്പോള്‍ സ്ത്രീകളുടെ കഴുത്ത്, തോളുകള്‍, എന്നിവിടങ്ങളില്‍ വേദനയുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. മാനസിക പിരിമുറുക്കങ്ങള്‍ സ്വാധീനിക്കുന്ന ശരീരഭാഗങ്ങളാണിത്. മാനസിക സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന പേശികളിലെ വ്യതിയാനം തലവേദനയിലേക്കും മൈഗ്രേനിലേക്കും വരെ നിങ്ങളെ നയിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

മാനസിക സമ്മര്‍ദ്ദം കൂടുന്നത് നിങ്ങളെ ഫൈബ്രോമയാള്‍ജിയ എന്ന രോഗാവസ്ഥയിലേക്ക് നയിക്കും. കൂടാതെ ടെന്‍ഷന്‍ കാരണമുണ്ടാകുന്ന തലവേദനയും ഇത്തരക്കാരില്‍ കൂടും. സ്ത്രീകള്‍ക്ക് ഈ രോഗാവസ്ഥയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

നിങ്ങളുടെ ഉറക്കത്തെ സ്വാധീനിക്കാനും മാനസിക സമ്മര്‍ദ്ദത്തിന് കഴിയും. ഉറക്കത്തിലെ വ്യതിയാനം നിങ്ങള്‍ക്ക് ശരീര വേദനയുണ്ടാകാന്‍ കാരണമാകുകയും ചെയ്യും. ഉറക്കക്കുറവ് പേശികളുടെ സ്വാഭാവിക ചലനത്തെ ബാധിക്കും. അതിലൂടെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വേദന അനുഭവപ്പെടുകയും ചെയ്യും.

advertisement

എന്നാല്‍ സ്ത്രീകളിലെ ശരീരവേദനയ്ക്ക് മാനസിക സമ്മര്‍ദ്ദം മാത്രമാണ് കാരണമെന്ന് ഒറ്റയടിയ്ക്ക് പറയാനാകില്ല. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വ്യായാമങ്ങള്‍ ചെയ്യുകയോ മാനസികാരോഗ്യ വിദഗ്ധനെ കണ്ട് ചികിത്സ ഉറപ്പാക്കുകയോ ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരവേദനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ കുറയ്ക്കാന്‍ സാധിക്കും.

ചുരുക്കത്തില്‍ മാനസിക സമ്മര്‍ദ്ദം സ്ത്രീകളില്‍ ശരീരവേദനയുണ്ടാക്കുന്നതാണ്. എന്നാല്‍, ഇവ രണ്ടും തമ്മിലുള്ള ബന്ധം വിലയിരുത്തിയ ശേഷം മാത്രമേ അനുയോജ്യമായ ചികിത്സാ രീതി അവലംബിക്കാവൂ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Does mental agony cause body pain in women? Learn what causes intense pain that you suffer in specific body parts 

advertisement

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
സ്ത്രീകളുടെ കടുത്ത ശരീരവേദനയ്ക്ക് കാരണം മാനസിക സമ്മര്‍ദ്ദം കൂടുന്നതോ?
Open in App
Home
Video
Impact Shorts
Web Stories