TRENDING:

Health Tips | തൈറോയിഡ് ഗ്രന്ഥിയിലെ മുഴ പേടിക്കണോ? ഇവ കാന്‍സറിന് കാരണമാകുമോ?

Last Updated:

കഴുത്തിൽ ഏതെങ്കിലും വിധത്തിലുള്ള തടിപ്പോ വീക്കമോ കണ്ടാൽ ഉടനടി ഒരു ഡോക്ടറെ കാണണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൂമ്പാറ്റയുടെ ആകൃതിയിൽ കഴുത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് തൈറോയിഡ് ഗ്രന്ഥി. മെറ്റാബോളിസം, ഹൃദയമിടിപ്പ്, മറ്റ് ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം ശരിയായ വിധത്തിൽ നടക്കുന്നതിന് ഈ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ സഹായിക്കുന്നു. രണ്ട് പ്രധാനപ്പെട്ട ഹോർമോണുകളാണ് തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നത്. തൈറോക്‌സിൻ അഥവാ T-4, ട്രയോഡോതൈറോണിൻ എന്നിവയാണവ. നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക പ്രധാന പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിൽ ഈ രണ്ടു ഹോർമോണുകളും സുപ്രധാന പങ്കുവഹിക്കുന്നു.
advertisement

വലുപ്പം കുറഞ്ഞ, ഉള്ളിൽ ദ്രാവകം നിറഞ്ഞ മുഴകൾ തൈറോയിഡ് ഗ്രന്ഥിയിൽ കാണപ്പെടാറുണ്ട്. ഇവ തൈറോയിഡ് നൊഡ്യൂളുകൾ എന്ന് അറിയപ്പെടുന്നു. ഒരാൾക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാത്ത പക്ഷം ഇത്തരം മുഴകൾ ഉപദ്രവകാരികൾ അല്ല. അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവരിലാണ് തൈറോയിഡ് മുഴകൾ കണ്ടുവരാറുള്ളതെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ, ഇത്തരം മുഴകൾ അധികം കണ്ടുവരുന്നത് സ്ത്രീകളിലാണെന്നതാണ് വസ്തുത. ഇവ വളരെ ചെറുതാകയാൽ എളുപ്പത്തിൽ കണ്ടുപിടിക്കാൻ പ്രയാസമാണ്. അതിനാൽ തന്നെ യാതൊരുവിധ ലക്ഷണങ്ങളും ഉണ്ടാകുകയുമില്ല.

advertisement

സിറിഞ്ച് വെച്ച് കുത്തിയെടുക്കുന്ന ബയോപ്‌സി, അൾട്രാസൗണ്ട് സ്‌കാൻ, സിടി സ്‌കാൻ എന്നിവയിലൂടെ പരിശോധന നടത്തിയാണ് ഇത്തരം മുഴകൾ സാധാരണ കണ്ടുപിടിക്കാറ്. സാധാരണഗതിയിൽ തൈറോയിഡ് ഗ്രന്ഥിയിലെ മുഴകൾ കാൻസർ സാധ്യത ഇല്ലാത്തവയാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ തൈറോയിഡ് മുഴകൾ കാൻസർ സാധ്യതയുള്ളവയാണോയെന്ന് കണ്ടുപിടിക്കാൻ കഴിയും. തൈറോയിഡ് മുഴകൾ കണ്ടെത്തുന്നതിനും വേർതിരിക്കുന്നതിനുമുള്ള ഏതാനും മാർഗങ്ങൾ ചുവടെ ചേർക്കുന്നു.

1. അൾട്രാ സൗണ്ട്: തൈറോയിഡ് മുഴകൾ തിരിച്ചറിയുന്നതിന് ആദ്യം നടത്തുന്ന പരിശോധനയാണ് അൾട്രാ സൗണ്ട് സ്‌കാനിങ്. മുഴയുടെ വലിപ്പം, ആകൃതി തുടങ്ങിയവയെല്ലാം ഇതിലൂടെ തിരിച്ചറിയാൻ കഴിയും. ഇത് വളരെ ഉപകാരപ്രദമായ ഒന്നാണെങ്കിലും കാൻസർ സാധ്യത തിരിച്ചറിയാൻ കഴിയില്ല.

advertisement

2. എഫ്എൻഎ ബയോപ്‌സി: മുഴയിൽ നിന്ന് സൂചി ഉപയോഗിച്ച് കുത്തിയെടുത്ത് നടത്തുന്ന പരിശോധനയാണ് എഫ്എൻഎ ബയോപ്‌സി. മൈക്രോസ്‌കോപ്പ് ഉപയോഗിച്ചുള്ള വിദഗ്ധമായ പരിശോധനയ്ക്ക് കുത്തിയെടുക്കുന്ന ഈ കോശങ്ങൾ വിധേയമാക്കും. വിദഗ്ധനായ ഒരു പാത്തോളജിസ്റ്റിന്റെ സഹായത്തോടെ ഇത് കാൻസർ സാധ്യതയുള്ളതാണോ അല്ലയോ എന്ന് കണ്ടെത്തും.

3. മോളികുലാർ ടെസ്റ്റിങ്: ചില സമയത്ത് എഫ്എൻഎ ടെസ്റ്റ് കൃത്യമായി കൊള്ളണമെന്നില്ല. വളരെ കൃത്യമായ പരിശോധന നടത്തുന്നതിനും ഈ മുഴകളുടെ ജനിതകപരമായമായ മാറ്റങ്ങൾ മനസ്സിലാക്കുന്നതിനുമാണ് മോളികുലാർ ടെസ്റ്റിങ് നടത്തുന്നത്. ഈ പരിശോധന നടത്തിയ ശേഷം ചികിത്സ തുടങ്ങാൻ കഴിയും.

advertisement

പരിശോധനകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ ചികിത്സ നൽകാം. പരിശോധനയിൽ യാതൊരുവിധ കുഴപ്പങ്ങളും കണ്ടെത്തിയില്ലെങ്കിൽ പ്രത്യേക ചികിത്സയുടെ ആവശ്യമില്ല. പക്ഷേ, കൃത്യമായ കാലയളവിൽ അവ പരിശോധനയ്ക്ക് വിധേയമാക്കണം. അതേസമയം, ഭീഷണിയുള്ള മുഴയാണെങ്കിൽ വളരെ വേഗം തന്നെ ചികിത്സ തുടങ്ങണം. അതിൽ തൈറോയിഡ് ഹോർമോണിന്റെ അളവ് കുറയ്ക്കൽ, സർജറി, റേഡിയോ ആക്ടീവ് തെറാപ്പി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

മുഴയുടെ വലുപ്പത്തിലോ അവസ്ഥയിലോ ഏതെങ്കിലും വിധത്തിലുള്ള മാറ്റമുണ്ടോയെന്ന് മനസ്സിലാക്കുന്നതിന് കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണം. ഇത് തൈറോയിഡ് മുഴകളുള്ള എല്ലാവരും നടത്തേണ്ടതാണ്. ഇത്തരം പരിശോധനകൾ നടത്തുന്നത് കാൻസർ സാധ്യത നേരത്തെ കണ്ടെത്താനും ചികിത്സ കൂടുതൽ ഫലപ്രദമാകാനും സഹായിക്കും. കാൻസർ സ്വഭാവം കാണിക്കുന്ന മുഴകൾ നീക്കം ചെയ്തവരിൽ വീണ്ടും അത്തരം മുഴകൾ ഉണ്ടാകുന്നുണ്ടോയെന്ന് ഇടക്കിടയ്ക്ക് പരിശോധന നടത്തണം.

advertisement

ഭൂരിഭാഗം തൈറോയിഡ് മുഴകളും അപകടകരമല്ലാത്ത മുഴകളാണെങ്കിലും ചിലത് ആശങ്കയുളവാക്കുന്നതാണ്. കാൻസർ സാധ്യതയുണ്ടെന്ന് കണ്ടെത്തിയാൽ പരിഭ്രമിക്കരുത്. കഴുത്തിൽ ഏതെങ്കിലും വിധത്തിലുള്ള തടിപ്പോ വീക്കമോ കണ്ടാൽ ഉടനടി ഒരു ഡോക്ടറെ കാണുകയും ഇക്കാര്യം സംസാരിക്കുകയും ചെയ്യണം. ഇതിലൂടെ കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാൻ കഴിയുകയും നിങ്ങളുടെ തൈറോയിഡ് ഗ്രന്ഥിയുടെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യും.

ഡോ. ജയ്കുമാർ പട്ടേൽ (വഡോദരയിലെ എച്ച്‌സിജി കാൻസർ സെന്ററിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം കൺസൾട്ടന്റാണ് ലേഖകൻ)

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
Health Tips | തൈറോയിഡ് ഗ്രന്ഥിയിലെ മുഴ പേടിക്കണോ? ഇവ കാന്‍സറിന് കാരണമാകുമോ?
Open in App
Home
Video
Impact Shorts
Web Stories