TRENDING:

Health Tips | എന്താണ് കൊറോണറി ആർട്ടറി ബൈപാസ് ​ഗ്രാഫ്റ്റിങ്ങ്? ബൈപാസ് സർജറിയെക്കുറിച്ച് അറിയേണ്ടതെല്ലാം

Last Updated:

(ഡോ. രാജേഷ് ടി.ആർ, കൺസൾട്ടന്റ് കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജൻ, കാവേരി ഹോസ്പിറ്റൽ, ഇലക്ട്രോണിക് സിറ്റി, ബാംഗ്ലൂർ)

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൃദയത്തിലേക്കുള്ള രക്തധമനികളിലെ ബ്ലോക്ക് മാറ്റി രക്തയോട്ടം പുനസ്ഥാപിക്കുന്നതിനുള്ള ഒരു ശസ്ത്രക്രിയയാണ് കൊറോണറി ആർട്ടറി ബൈപാസ് ​ഗ്രാഫ്റ്റിങ്ങ്. വർത്തിച്ചുള്ള ഹൃദയ പ്രശ്നങ്ങളും ഹൃദയാഘാതവും ഉണ്ടാകുന്നവരിലാണ് സാധാരണയായി ഈ സർജറി ശുപാർശ ചെയ്യുന്നത്. ഇത് നിങ്ങളുടെ ഹൃദയത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തും.
advertisement

എന്താണ് അതിരോക്ലിറോസിസ് (Atherosclerosis)?

ധമനികളുടെ കാഠിന്യവും സങ്കോചവും മൂലമാണ് ഹൃദയാഘാതം, മറ്റ് ഹൃദയ രോഗങ്ങൾ എന്നിവ സാധാരണയായി ഉണ്ടാകുന്നത്. കൊഴുപ്പ് രക്തക്കുഴലുകളുടെ ഭിത്തികളിൽ അടിഞ്ഞുകൂടുകയും ‘പ്ലാക്ക്’ എന്നറിയപ്പെടുന്ന വസ്തു രൂപപ്പെടുകയും ചെയ്യുന്നു. ഇത് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തുന്നു. ഇത് നമ്മുടെ ഹൃദയത്തെ അപകടത്തിലാക്കുന്നു. ഈ അവസ്ഥയാണ് അതിരോക്ലിറോസിസ്.

അതിരോക്ലിറോസിസും കൊറോണറി ആർട്ടറി ബൈപാസ് ​ഗ്രാഫ്റ്റിങ്ങും

അതിരോക്ലിറോസിസ് മൂലമുണ്ടാകുന്ന കൊറോണറി ആർട്ടറി രോഗത്തെ ചികിത്സിക്കുന്നതിനാണ് സാധാരണയായി കൊറോണറി ആർട്ടറി ബൈപാസ് ​ഗ്രാഫ്റ്റിങ്ങിനെ ആശ്രയിക്കുന്നത്.. എന്നാൽ ഇതിനായി ശുപാർശ ചെയ്യപ്പെടുന്ന ആദ്യത്തെ ചികിൽസാരീതി ഈ സർജറിയല്ല. നിങ്ങൾ ഇതിനകം വിവിധ മരുന്നുകൾ പരീക്ഷിച്ചിട്ടും ഒന്നോ അതിലധികമോ ആൻജിയോപ്ലാസ്റ്റികൾ ചെയ്തിട്ടും ഫലം ലഭിച്ചില്ലെങ്കിൽ അടുത്ത ഓപ്ഷനാണ് കൊറോണറി ആർട്ടറി ബൈപാസ് ​ഗ്രാഫ്റ്റിങ്ങ്.

advertisement

കൊറോണറി ആർട്ടറി ബൈപാസ് ​ഗ്രാഫ്റ്റിങ്ങിൽ എന്താണ് നടക്കുന്നത്?

കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയയിൽ രോഗിയുടെ ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് നിന്ന് രക്തക്കുഴലുകളുടെ ഒരു ഭാഗം എടുക്കുകയാണ് ചെയ്യുന്നത്. ഈ രക്തക്കുഴൽ ഗ്രാഫ്റ്റ് എന്നറിയപ്പെടുന്നു. ഇത് രക്തത്തിന് ഹൃദയത്തിലെത്താനും ബ്ലോക്കിനെ മറികടക്കാനും ഒരു പുതിയ പാത സൃഷ്ടിക്കുന്നു. ബ്ലോക്കിന്റെ വ്യാപ്തിയും രോ​ഗതീവ്രതയും അനുസരിച്ച് ഒരു രോഗിക്ക് ഒന്നിലധികം ബൈപാസുകൾ ആവശ്യമായി വന്നേക്കാം.

ഹൃദയമിടിപ്പുള്ള സമയത്താണ് ഡോക്ടർമാർ സാധാരണയായി ബൈപാസ് സർജറി നടത്തുന്നുന്നത്. ഈ സർജറിയിൽ അപകടസാധ്യതകൾ കുറവാണ്. രോഗിക്ക് വേ​ഗത്തിൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകാം. ‌ ഈ ശസ്ത്രക്രിയയിൽ, ഡോക്ടർമാർ ടിഷ്യു സ്റ്റെബിലൈസേഷൻ സിസ്റ്റവും ഉപയോഗിക്കുന്നു.

advertisement

മിനിമൽ ആക്സസ് സിഎബിജി (Minimal Access CABG‌)

സിഎബിജി സർജറി ചെയ്യുന്ന പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമാണ് മിനിമൽ ആക്സസ് സിഎബിജി. പ്രത്യേകം ഉപകരണങ്ങൾ ഉപയോ​ഗിച്ച് നെഞ്ചെല്ല് തുറന്നാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. ഈ സർജറിക്ക് വേദന കുറവായിരിക്കും. വേ​ഗത്തിൽ സുഖം പ്രാപിക്കാനുമാകും.

കൊറോണറി ആർട്ടറി ബൈപാസ് ​ഗ്രാഫ്റ്റിങ്ങിനു ശേഷമുള്ള ജീവിതം

ബൈപാസ് ശസ്ത്രക്രിയക്കു ശേഷം സാധാരണയായി അഞ്ചു മുതൽ ഏഴു വരെ ദിവസങ്ങൾക്കുള്ളിൽ രോ​ഗി സുഖം പ്രാപിക്കും. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന്, ശസ്ത്രക്രിയക്കു ശേഷം അവർ ചില കാര്യങ്ങൾ പിന്തുടരേണ്ടതുണ്ട്. ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകളും കഴിക്കണം.

advertisement

കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾ താഴെ പറയുന്ന കാര്യങ്ങളും പിന്തുടരണം.

  1. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക
  2. പതിവായി വ്യായാമം ചെയ്യുക
  3.  നിങ്ങൾ അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളവർ ആണെങ്കിൽശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുക
  4. പ്രമേഹവും രക്തസമ്മർദ്ദവും ഉള്ളവർ അത് നിയന്ത്രിക്കുക.
  5. പുകവലി ഉപേക്ഷിക്കുക

കൊറോണറി ആർട്ടറി ബൈപാസ് സർജറിക്ക് വിധേയനായ ഒരാൾക്ക് സാധാരണ ജീവിതം നയിക്കാനും പഴയതുപോലെ ജോലി ചെയ്യാനും യാത്രയും ചെയ്യാനുമൊക്കെ സാധിക്കും. അതിനാൽ ഈ സർജറിയെ ഭയക്കേണ്ടതില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Health Tips | എന്താണ് കൊറോണറി ആർട്ടറി ബൈപാസ് ​ഗ്രാഫ്റ്റിങ്ങ്? ബൈപാസ് സർജറിയെക്കുറിച്ച് അറിയേണ്ടതെല്ലാം
Open in App
Home
Video
Impact Shorts
Web Stories