5 മുതല്‍ 11 വയസ്സു വരെയുള്ള കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. പീറ്റര്‍ മാര്‍ക്ക് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ഫൈസര്‍, സെപ്റ്റംബര്‍ അവസാനത്തോടെ പഠന ഫലങ്ങള്‍ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഏജന്‍സിക്ക് അവ വിശകലനം ചെയ്യാനാകുമെന്നും മാര്‍ക്‌സ് പറഞ്ഞു.
യുഎസില്‍, 12 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് -19 വാക്‌സിനുകള്‍ക്ക് അര്‍ഹതയുണ്ട്. എന്നാല്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുകയും ഡെല്‍റ്റ വേരിയന്റ് കുട്ടികളില്‍ കൂടുതല്‍ അണുബാധയുണ്ടാക്കുകയും ചെയ്യുമ്പോള്‍, ചെറിയ കുട്ടികള്‍ക്ക് എപ്പോഴാണ് വാക്‌സിന്‍ ലഭിക്കുക എന്നത് പല രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
advertisement
5 മുതല്‍ 11 വയസ്സു വരെയുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന് വരും ആഴ്ചകളില്‍ അംഗീകാരം തേടുമെന്ന് ഫൈസറിന്റെ ജര്‍മ്മന്‍ പങ്കാളിയായ ബയോഎന്‍ടെക് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ യുഎസ് വാക്‌സിനായ മോഡേണ, ഈ ആഴ്ച നിക്ഷേപകരോട് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വര്‍ഷാവസാനത്തോടെ പ്രതീക്ഷിക്കാമെന്നും വ്യക്തമാക്കിയിരുന്നു.
എഫ്ഡിഎ തലവന്‍ മാര്‍ക്ക് എപിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
ചോദ്യം: സ്‌കൂളുകള്‍ തുറക്കുന്ന സമയത്ത് 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭിക്കുമെന്ന് പല രക്ഷിതാക്കളും പ്രതീക്ഷിച്ചിരുന്നു. എന്തുകൊണ്ടാണ് ഇത്രയും സമയം എടുക്കുന്നത്?
ഉത്തരം: ഈ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് ഈ പ്രായപരിധിയെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. ചിലപ്പോള്‍ വാക്‌സിന്റെ ഡോസ് മാറ്റേണ്ടി വന്നേക്കാം. കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന വാക്‌സിന്‍ വൈറസിനെതിരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുനല്‍കാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യം: കുട്ടികള്‍ക്ക് ഡെല്‍റ്റ വകഭേദം ഭീഷണി ഉയര്‍ത്തുന്നുണെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് വ്യക്തമാക്കിയിട്ടും എന്തുകൊണ്ടാണ് എഫ്ഡിഎ അധിക ഡാറ്റ ആവശ്യപ്പെടുന്നത്?
ഉത്തരം: 5 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് എത്രയും വേഗം വാക്‌സിനേഷന്‍ നല്‍കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ വാക്‌സിനുകള്‍ കുട്ടികള്‍ക്ക് സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പു വരുത്തുകയാണ് അന്തിമ ലക്ഷ്യം.
ചോദ്യം: വര്‍ഷാവസാനത്തോടെ 5 മുതല്‍ 11 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാകുമോ?
ഉത്തരം: അക്കാര്യത്തില്‍ എനിക്ക് വളരെ പ്രതീക്ഷയുണ്ട്.
ചോദ്യം: കമ്പനികള്‍ അവരുടെ ഡാറ്റ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ FDA എത്ര വേഗത്തില്‍ പ്രവര്‍ത്തിക്കും?
ഉത്തരം: സെപ്തംബര്‍ അവസാനത്തോടെ തങ്ങളുടെ ഡാറ്റ ഞങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നതായി ഫൈസര്‍ ഒരു പരസ്യ പ്രസ്താവന നടത്തിയിരുന്നു. കഴിയുന്നത്ര വേഗത്തില്‍ വിശകലനം നടത്തും. ആഴ്ചകള്‍ക്കുള്ളില്‍ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.