TRENDING:

Vitamin D | വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ മീനെണ്ണ ഗുളിക സഹായിക്കുമോ? ഉത്തരം ഇതാണ്

Last Updated:

ദിവസവും ഓരോ മീനെണ്ണ ഗുളിക കഴിച്ചാല്‍ പ്രതിരോധശേഷി വര്‍ധിക്കാന്‍ സഹായിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് മീനെണ്ണ ഗുളിക (fish oil) എണ്ണമയമുളള മത്സ്യവിഭവങ്ങളില്‍ നിന്നാണ് ഇവ എടുക്കുന്നുത്. സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍ നിന്നും അവയുടെ തോലുകളില്‍ നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. മീനെണ്ണ ഗുളികയുടെ പ്രധാനഗുണങ്ങള്‍ എന്തൊല്ലാമാണെന്ന് പരിശോധിക്കാം.
advertisement

മീന്‍ എണ്ണയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍ നിന്നും അവയുടെ തോലുകളില്‍ നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്.

വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ മീനെണ്ണയിൽ ധാരളം അടങ്ങിയിരിക്കുന്നു.

വിറ്റാമിന്‍ ഡിയുടെ കുറവുള്ള പലര്‍ക്കും ഡോക്ടര്‍മാര്‍ ഈ ഗുളിക ശുപാര്‍ശ ചെയ്യാറുണ്ട്. അമിത വണ്ണം ഉള്ളവര്‍ ഈ ഗുളികകഴിക്കുന്നത് നല്ലതാണ്.ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ചീത്ത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. അങ്ങനെ ശരീരഭാരം കുറയുന്നു.ഇവ കഴിക്കുന്നതിലൂടെ ശരീരഘടന നന്നാകുന്നതിന് നല്ലതാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ കണ്ണുകള്‍ക്ക് നല്ലതാണ്. കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

advertisement

ദിവസവും ഓരോ മീനെണ്ണ ഗുളിക കഴിച്ചാല്‍ പ്രതിരോധശേഷി വര്‍ധിക്കാന്‍ സഹായിക്കും. ഒപ്പം ബുദ്ധിവികാസത്തിനും ഇവ സഹായിക്കുന്നു. ഡോക്ടര്‍ നിര്‍ദ്ദേശിക്കാതെ ഗുളിക സ്വയം വാങ്ങി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

Obesity | ഹൈപ്പർടെൻഷൻ, പ്രമേഹം മുതൽ സ്ലീപ്പ് അപ്നിയ വരെ; പൊണ്ണത്തടി കാരണമുണ്ടാകുന്ന അപകടകരമായ രോഗങ്ങൾ

മാർച്ച് 4 ലോക പൊണ്ണത്തടി ദിനമായാണ് (World Obesity Day ) ആചരിക്കുന്നത്. ഓരോ വർഷവും പൊണ്ണത്തടിയും അമിത ശരീരഭാരവും കാരണം ഏകദേശം 2.8 ദശലക്ഷം ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന (World Health Organisation - WHO)) സൂചിപ്പിക്കുന്നു. പൊണ്ണത്തടി ഉള്ളവരിൽ മറ്റ് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അത്തരത്തിൽ പൊണ്ണത്തടിയുള്ളവരിൽ ഉണ്ടാകാൻ സാധ്യതയുള്ള അഞ്ച് അപകടകരമായ രോഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

advertisement

ഹൈപ്പർടെൻഷൻ (Hypertension)

പൊണ്ണത്തടിയില്ലാത്തവരിലും ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെങ്കിലും പൊണ്ണത്തടിയുള്ളവരിൽ ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു. രക്തക്കുഴലുകളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നത് രക്തസമ്മർദ്ദം ഉയരാൻ കാരണമാകുന്നു. ഉയർന്ന രക്തസമ്മർദ്ദം വൃക്ക, കണ്ണുകൾ എന്നിവയെ തകരാറിലാക്കുകയും ഡിമെൻഷ്യ, ഹൃദ്രോഗം എന്നീ സാധ്യതകൾ വർദ്ധിക്കാൻ കാരണമാകുകയും ചെയ്യുന്നു.

ഹൃദയ സംബന്ധമായ രോഗങ്ങൾ

ഹൃദയത്തിനെയും രക്തക്കുഴലുകളെയും ബാധിക്കുന്ന കാർഡിയോവാസ്‌ക്കുലർ രോഗങ്ങൾ പൊണ്ണത്തടി ഉള്ളവരിൽ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. പൊണ്ണത്തടി ഉളവരിൽ ഉണ്ടാകാൻ സാധ്യതയുള്ള ട്രൈഗ്ലിസറൈഡുകളുടെ വർദ്ധനവ്, ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുന്നത്, നല്ല കൊളസ്ട്രോൾ കുറയുന്നത് എല്ലാം ഹൃദയ സംബന്ധമായ രോഗങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നു. കൂടാതെ പൊണ്ണത്തടിയുള്ള ആളുകൾക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഈ ഘടകങ്ങളെല്ലാം ഹൃദ്രോഗങ്ങൾക്കും മസ്തിഷ്കാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

advertisement

പ്രമേഹം

പൊണ്ണത്തടിയുള്ളവരിൽ ഫാറ്റി ആസിഡ് കൂടുന്നതും ശരീരത്തിന്റെ വീക്കം വർദ്ധിക്കുന്നതും ഇൻസുലിൻ കുറയുന്നതിന് കാരണമാകുന്നു. ഇത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. പ്രമേഹം ശരീരത്തിലെ വൃക്കകൾ, കണ്ണുകൾ, പാദങ്ങൾ, ചെവികൾ, ഹൃദയം എന്നീ അവയവങ്ങളെയും കാലക്രമേണ നശിപ്പിക്കുന്നു.

ഓസ്റ്റിയോ ആർത്രൈറ്റിസ്

പൊണ്ണത്തടി ശരീരത്തിന്റെ മൃദുവായ ടിഷ്യൂകൾക്കും ഇടുപ്പ്, കാൽമുട്ട്, കണങ്കാൽ പോലുള്ള ഭാരം വഹിക്കുന്ന സന്ധികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അമിത ഭാരത്തിൽ നിന്നുള്ള സമ്മർദ്ദം കാരണം പൊണ്ണത്തടി നട്ടെല്ലിനെയും ദോഷകരമായി ബാധിക്കും. നട്ടെല്ലിലെ ടെൻഡണുകളും ലിഗമെന്റുകളും ദുർബലമാക്കുകയും തരുണാസ്ഥികളെ വേഗത്തിൽ തകരാറിലാക്കുകയും ചെയ്യുന്നു.

advertisement

Also Read- World Obesity Day | ഇന്ന് ലോക പൊണ്ണത്തടി ദിനം: ശരീരഭാരം വര്‍ദ്ധിക്കാന്‍ കാരണമായേക്കാവുന്ന ചില ഭക്ഷണങ്ങള്‍

സ്ലീപ്പ് അപ്നിയ

അമിതവണ്ണവും പൊണ്ണത്തടിയുമുള്ള ആളുകൾക്ക് ഉറക്കം നഷ്ടപ്പെടുത്തുന്ന രോഗാവസ്ഥയായ സ്ലീപ്പ് അപ്നിയ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉറങ്ങുന്ന സമയത്ത് ശ്വാസോച്ഛ്വാസം താൽക്കാലികമായി നിന്നുപോകുന്ന അവസ്ഥയാണിത്. പൊണ്ണത്തടിയുള്ള ആളുകളിൽ അമിതമായ കൊഴുപ്പ് അടിഞ്ഞു കൂടി ശ്വസനനാളി ഇടുങ്ങിയതായി മാറുന്നു.

READ ALSO- Belly fat | സ്ത്രീകൾക്ക് വയറിലെ കൊഴുപ്പ് കളയാൻ പ്രതിവിധി; വിദഗ്ധർ നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Life/
Vitamin D | വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ മീനെണ്ണ ഗുളിക സഹായിക്കുമോ? ഉത്തരം ഇതാണ്
Open in App
Home
Video
Impact Shorts
Web Stories