ആരോഗ്യ സംരക്ഷണത്തിൽ പീച്ചിനെ മറക്കല്ലേ....

webtech_news18 , News18 India
ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രാധാന്യം നൽകുന്നവർ ഒഴിവാക്കാൻ പാടില്ലാത്ത ഒരു ഫലമാണ് പീച്ച്. പീച്ചിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റും ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങളും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. ഫൈബർ, വൈറ്റമിനുകളായ എ,സി, ഇ, കെ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാൽഷ്യം, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് പീച്ച്. പീച്ചിന്റെ ഗുണങ്ങളിതാ...ചർമ സംരക്ഷണത്തിന്


ചർമ സംരക്ഷണത്തിന് ഏറ്റവും നല്ല ഫലങ്ങളിലൊന്നാണ് പീച്ച്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി അകാലത്തിലുണ്ടാകുന്ന ചുളിവുകളെ നീക്കാൻ സഹായിക്കുന്നു. സൂര്യപ്രകാശം, മലിനീകരണം എന്നിവയെ തുടർന്ന് ചർമത്തിനുണ്ടാകുന്ന പോരായ്മകൾ പരിഹരിക്കുന്നതിന് പീച്ചിലടങ്ങിയിട്ടുള്ള ഫ്ലാവനോയിഡ് സഹായിക്കുന്നുണ്ട്. കൂടാതെ ചർമത്തിന്റെ നിറം വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.അമിത ഭാരം നിയന്ത്രിക്കുന്നുബയോ ആക്ടീവ്, ഫെനോളിക് ഘടകങ്ങളായ ആന്തോസിയാനിൻ, ക്ലോറോജെനിക് ആസിഡ്, ക്വർസെറ്റിൻസ്, കാറ്റെച്ചിൻ, എന്നിവയുടെ കലവറ കൂടിയാണ് പീച്ച്. ഇവ അമിത ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.ഹൃദയാരോഗ്യത്തിന്പീച്ചിലടങ്ങിയിട്ടുള്ള പൊട്ടാസ്യം, കോളിൻ എന്നിവ ഹൈപ്പർടെൻഷൻ കുറയ്ക്കുന്നു. മോശം കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും പീച്ച് സഹായിക്കുന്നു.കാൻസറിനെ പ്രതിരോധിക്കുന്നുവിവിധ തരം കാൻസറുകളെ പ്രതിരോധിക്കുന്നതിന് പീച്ചിലടങ്ങിയിട്ടുള്ള വൈറ്റമിൻ സി സഹായിക്കുന്നു. പീച്ചിലടങ്ങിയിട്ടുള്ള ക്ലോറോ ജെനിക് ആസിഡും നിയോ ക്ളോറോ ജെനിക് ആസിഡും സ്തനാര്‍ബുദത്തെ പ്രതിരോധിക്കുന്നുവെന്ന് ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.പ്രമേഹത്തെ പ്രതിരോധിക്കുന്നുപ്രമേഹത്തെ പ്രതിരോധിക്കാൻ പീച്ചിന് കഴിയുന്നുവെന്നാണ് ന്യൂട്രീഷ്യൻമാർ പറയുന്നത്. ലിപിഡിനെ നിയന്ത്രിക്കാൻ പീച്ച് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിന്റെ അളവ് നിയന്ത്രിക്കാനും പീച്ചിന് കഴിയുന്നു.കണ്ണുകളുടെ സംരക്ഷണത്തിന്പീച്ചിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകളായ ല്യൂട്ടെയ്ൻ, സിയക്സാന്തിൻ, ബീറ്റ ക്രൈപ്റ്റോക്സാന്തിൻ എന്നിവ കണ്ണുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്. കൂടാതെ ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം ഉത്കണ്ഠ വിഷാദം എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു.
>

Trending Now