TRENDING:

ആര്‍ത്തവ ദിനങ്ങളില്‍ അമിത രക്തസ്രാവമുണ്ടാകുന്നത് അപകടകരമാണോ? സാനിട്ടറി നാപ്കിനാണോ നല്ലത്?

Last Updated:

സാനിട്ടറി നാപ്കിന്‍ മുതല്‍ മെന്‍സ്ട്രല്‍ കപ്പ് വരെ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാലിലൊന്ന് സ്ത്രീകള്‍ക്കും ആര്‍ത്തവ ദിനങ്ങളില്‍ അമിത രക്തസ്രാവം അനുഭവപ്പെടാറുണ്ട്. അവരുടെ ജീവിത നിലവാരത്തെ തന്നെയാണ് ഇവ ബാധിക്കുന്നത്. പലരും ഇതിനെ ഗൗരവമായി കാണാറില്ല. അമിത രക്തസ്രാവം സാധാരണമാണെന്ന് കരുതി സഹിച്ച് പോരുന്നവരാണ് നമ്മളില്‍ അധികവും. രക്തസ്രാവത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളിലെ ആര്‍ത്തവത്തെ തരംതിരിക്കുന്നത്. ഒരു ആര്‍ത്തവ ചക്രത്തില്‍ 80 മില്ലി ലിറ്ററില്‍ കൂടുതല്‍ രക്തസ്രാവമുണ്ടാകുന്ന സ്ത്രീകള്‍ വളരെയധികം ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇക്കൂട്ടര്‍ എത്രയും വേഗം ചികിത്സ തേടണമെന്നും വിദഗ്ധര്‍ പറയുന്നു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

സാനിട്ടറി നാപ്കിന്‍ മുതല്‍ മെന്‍സ്ട്രല്‍ കപ്പ് വരെ

ആര്‍ത്തവ ദിനങ്ങളിലെ രക്തസ്രാവത്തെ പ്രതിരോധിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. സാനിട്ടറി നാപ്കിനുകള്‍. ടാമ്പൂണ്‍, മെന്‍സ്ട്രല്‍ കപ്പ്, മെന്‍സ്ട്രല്‍ ഡിസ്‌ക്, പുനരുപയോഗിക്കാവുന്ന പാഡുകള്‍, തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഇന്ന് നമുക്ക് വിപണിയില്‍ ലഭ്യമായിട്ടുള്ളത്. സാനിട്ടറി നാപ്കിന്‍ ഉപയോഗിക്കുന്നവരാണ് സ്ത്രീകളുടെ ഇടയില്‍ അധികവുമെന്ന് തെളിയിക്കുന്ന ഒരു സര്‍വ്വെ ഫലം 2022 ല്‍ പുറത്തുവന്നിരുന്നു. ഫ്രാന്‍സില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വെളിവായത്. സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 81 ശതമാനം പേരും ആര്‍ത്തവ ദിനങ്ങളില്‍ സാനിട്ടറി നാപ്കിനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈയടുത്ത് നടത്തിയ ചില പഠനങ്ങളില്‍ യുവതലമുറയില്‍പ്പെട്ടവര്‍ പുനരുപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങളാണ് ആര്‍ത്തവദിനങ്ങളില്‍ ഉപയോഗിക്കുന്നത് എന്നും കണ്ടെത്തിയിരുന്നു.

advertisement

പരിസ്ഥിതിയ്ക്ക് കോട്ടം വരുത്താതെ ഉപയോഗിക്കാനാകുന്നവയാണ് മെന്‍സ്ട്രല്‍ കപ്പുകളും ഡിസ്‌കുകളും. ഇവ 12 മണിക്കൂര്‍ വരെ യോനിക്കുള്ളില്‍ വെയ്ക്കാം. ആര്‍ത്തവ കാലത്തെ അമിത രക്തസ്രാവത്തെ പ്രതിരോധിക്കാന്‍ പറ്റിയ മാര്‍ഗ്ഗമേതാണെന്നാണ് പലരുടേയും ചോദ്യം. ഈയടുത്ത് നടന്ന പഠനങ്ങള്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നുണ്ട്. കൂടിയ അളവില്‍ ആര്‍ത്തവ രക്തം ശേഖരിച്ച് വെയ്ക്കാന്‍ കഴിവുള്ളത് മെന്‍സ്ട്രല്‍ ഡിസ്‌കുകള്‍ക്കാണെന്നാണ് യുഎസില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. തൊട്ടുപിന്നിലായി മെന്‍സ്ട്രല്‍ കപ്പുകളും ടാമ്പൂണുകളുമുണ്ട്.

അമിത രക്തസ്രാവം നിയന്ത്രിക്കുന്നതിനുള്ള വഴികള്‍

advertisement

1. പീരീഡ്‌സ് പ്രോഡക്റ്റിന്റെ ഉപയോഗം: നിങ്ങള്‍ക്ക് അനിയോജ്യമായ ഉല്‍പ്പന്നം ഏതാണോ അത് ആര്‍ത്തവ കാലത്ത് ഉപയോഗിക്കാന്‍ ശ്രമിക്കുക. പരസ്യങ്ങളില്‍ കാണുന്ന പോലെയായിരിക്കല്ല പല ഉല്‍പ്പന്നങ്ങളുടേയും സ്വഭാവം. അതിനാല്‍ അവ ഉപയോഗിച്ച ശേഷം മാത്രം തീരുമാനത്തിലെത്തുക.

2. ആര്‍ത്തവ നിരീക്ഷണം: മെന്‍സ്ട്രല്‍ പ്രോഡക്ടുകളുടെ ശേഷി എപ്പോഴും വ്യത്യസ്തമായിരിക്കും. ഏറ്റവും കൂടുതല്‍ രക്തം ശേഖരിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നമാണ് മെന്‍സ്ട്രല്‍ ഡിസ്‌കുകള്‍. ഓരോ ഉല്‍പ്പന്നത്തിന്റെയും ശേഷി പരിശോധിക്കുന്നതിലൂടെ നിങ്ങളുടെ ആര്‍ത്തവത്തിന്റെ സ്വഭാവം നിര്‍ണയിക്കാനാകും.

3. വിദഗ്ധ ഉപദേശം സ്വീകരിക്കേണ്ടത് എപ്പോള്‍?: ആര്‍ത്തവ സമയത്ത് ക്ഷീണവും തലകറക്കവും അനുഭവപ്പെടുകയോ നിങ്ങളുടെ സാധാരണ ജീവിതത്തെ ആര്‍ത്തവ ദിനങ്ങള്‍ ബാധിക്കുന്നുവെന്ന് തോന്നുന്ന സാഹചര്യത്തിലോ ആണ് വിദഗ്ധ ഉപദേശം തേടേണ്ടത്. ഇതിലൂടെ നിങ്ങളുടെ ആര്‍ത്തവത്തിന്റെ രീതി മനസിലാക്കാം. തുടര്‍ന്നുള്ള ചികിത്സയെപ്പറ്റി ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കാവുന്നതാണ്. അമിത രക്ത സ്രാവം നിയന്ത്രിക്കാനുള്ള വഴികളെപ്പറ്റിയും ഡോക്ടര്‍ നിങ്ങള്‍ക്ക് നിര്‍ദ്ദേശം തരുന്നതാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
ആര്‍ത്തവ ദിനങ്ങളില്‍ അമിത രക്തസ്രാവമുണ്ടാകുന്നത് അപകടകരമാണോ? സാനിട്ടറി നാപ്കിനാണോ നല്ലത്?
Open in App
Home
Video
Impact Shorts
Web Stories