TRENDING:

Hair Care | മുടി നന്നായി വളരാൻ സഹായിക്കും; ഈ 10 ഭക്ഷണങ്ങൾ ശീലമാക്കൂ

Last Updated:

നിങ്ങളുടെ മുടി വേഗത്തിൽ വളരുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്ന അത്തരം ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉറപ്പുള്ളതും തിളക്കമുള്ളതുമായ മുടി ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ ഇന്നത്തെ കാലത്ത്, മോശം ജീവിതശൈലി, തെറ്റായ ഭക്ഷണശീലങ്ങൾ എന്നിവ കാരണം മുടിയുടെ പ്രശ്നങ്ങൾ വർധിച്ചുവരികയാണ്. മുടികൊഴിച്ചിൽ, താരൻ തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നവരാണ് വലിയൊരു വിഭാഗം. അതുകൊണ്ട് ഈ പ്രശ്‌നങ്ങളെ നേരിടാൻ, ശരിയായ ഭക്ഷണശീലം പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. മുടികൊഴിച്ചിൽ പോലെയുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം പാലിക്കണം. നല്ല ഭക്ഷണക്രമം മുടി വളർച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും സഹായകരമാണ്. നിങ്ങളുടെ മുടി വേഗത്തിൽ വളരുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്ന അത്തരം ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
advertisement

മത്സ്യം: ചൂര, മത്തി, അയല തുടങ്ങിയ മത്സ്യങ്ങൾ മുടിയുടെ വളർച്ചയ്ക്ക് വളരെ ഗുണം ചെയ്യും. അവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വളർച്ചയ്ക്ക് സഹായകവും തിളക്കവും കട്ടിയുള്ളതുമാക്കാൻ സഹായിക്കുന്നു.

തൈര്: മുടി വളരാൻ തൈര് ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണം. ഇതിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ തലയോട്ടിയിലെ രക്തപ്രവാഹത്തിനും മുടി വളർച്ചയ്ക്കും സഹായിക്കുന്നു. ഇതിൽ വിറ്റാമിൻ ബി 5 അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഘടകമായി കണക്കാക്കപ്പെടുന്നു.

advertisement

ചീര: അദ്ഭുതകരമായ പോഷകങ്ങൾ നിറഞ്ഞതാണ് ചീര. വിറ്റാമിൻ എ, അയൺ, ബീറ്റാ കരോട്ടിൻ, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ്. അവ മുടിയുടെ ഈർപ്പം നിലനിർത്തുകയും മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

പേരക്ക: മുടികൊഴിച്ചിൽ തടയാൻ പേരക്കയ്ക്ക് കഴിയും. ഇതിൽ വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.

മധുരക്കിഴങ്ങ്: വരണ്ടതും തിളക്കമുള്ളതുമായ മുടിക്ക് മധുരക്കിഴങ്ങ് കഴിക്കുന്നത് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരം ബീറ്റാ കരോട്ടിനെ വിറ്റാമിൻ എ ആയി മാറ്റുന്നു, ഇത് രോമങ്ങളെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

advertisement

കറുവപ്പട്ട: കറുവപ്പട്ട രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, ഇത് മുടി വളർച്ചയെ സഹായിക്കുന്നു. ഓട്‌സ്, ടോസ്റ്റ്, കാപ്പി എന്നിവയിൽ കറുവപ്പട്ട ചേർത്ത് കഴിക്കാം. ഇത് നമ്മുടെ രോമകൂപങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ സഹായിക്കുന്നു.

മുട്ട: മുട്ട മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണെന്ന് എല്ലാവർക്കും അറിയാം. മുട്ടയിൽ ആവശ്യത്തിന് വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് മുടികൊഴിച്ചിൽ പ്രശ്‌നത്തെ മറികടക്കാൻ സഹായിക്കുന്നു. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ മുട്ട ഹെയർ മാസ്‌ക് മസാജിങ്ങും ഏറെ ഗുണകരമാണ്.

പച്ച ഇലക്കറികൾ: ഇരുണ്ട പച്ച ഇലക്കറികൾ വിറ്റാമിൻ എ, സി എന്നിവയുടെ മികച്ച ഉറവിടമാണ്. ഈ രണ്ട് വിറ്റാമിനുകളും സെബം, പ്രകൃതിദത്ത ഹെയർ കണ്ടീഷണർ രൂപീകരണത്തിന് സഹായകമാണ്, ഇത് നമ്മുടെ ചർമ്മത്തെയും തലയോട്ടിയെയും ഈർപ്പമുള്ളതാക്കുന്നു.

advertisement

വാൽനട്ട്: നമ്മുടെ മുടിയുടെ പോഷണത്തിനും പരിപാലനത്തിനും ഏറ്റവും മികച്ച നട്‌സുകളിൽ ഒന്നായി വാൽനട്ട് കണക്കാക്കപ്പെടുന്നു. വാൽനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ബയോട്ടിൻ, വിറ്റാമിൻ ഇ, കോപ്പർ എന്നിവയാൽ സമ്പുഷ്ടമായതിനാൽ, സൂര്യപ്രകാശം മൂലമുള്ള കേടുപാടുകളിൽ നിന്ന് മുടിയെ സംരക്ഷിക്കാൻ സഹായിക്കുന്നു, മുടി കൊഴിച്ചിൽ തടയാനും അവ സഹായിക്കുന്നു.

കോട്ടേജ് ചീസ്: കോട്ടേജ് ചീസ് കൊഴുപ്പ് കുറവാണെന്നതിന് പുറമെ കാൽസ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ്. സ്ഥിരമായ ഭക്ഷണത്തിൽ കോട്ടേജ് ചീസ് ഉൾപ്പെടുത്തുന്നത് നിങ്ങളുടെ മുഷിഞ്ഞ മുടിയിൽ നിന്ന് മുക്തി നേടാനും അതേ സമയം കുറച്ച് അധിക കിലോ കുറയ്ക്കാനും സഹായിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Hair Care | മുടി നന്നായി വളരാൻ സഹായിക്കും; ഈ 10 ഭക്ഷണങ്ങൾ ശീലമാക്കൂ
Open in App
Home
Video
Impact Shorts
Web Stories