'' എച്ച്എംപിവി കൊറോണ വൈറസിനെപ്പോലെയല്ല. അതുകൊണ്ട് തന്നെ പരിഭ്രമിക്കേണ്ട ആവശ്യമില്ല,'' സൗമിത്രദാസ് പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ മൈക്രോബയോളജി ആന്‍ഡ് സെല്‍ ബയോളജി വിഭാഗത്തിലെ പ്രൊഫസര്‍ കൂടിയാണ് ഇദ്ദേഹം.
2001ന് ശേഷം ഇതാദ്യമായാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2001ല്‍ ഒരു കുട്ടിയിലാണ് ഈ രോഗം സ്ഥിരീകരിച്ചത്. ശ്വാസകോശസംബന്ധമായ അസ്വസ്ഥതകളും ഈ രോഗത്തോട് അനുബന്ധിച്ച് ഉണ്ടാകുന്നു. അതിന് ശേഷം ഈ വൈറസിനെ സദാ നിരീക്ഷിച്ച് വരികയാണ്. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെയുള്ള രോഗവ്യാപനം ഇതുവരെയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
സാധാരണയായി കണ്ടുവരുന്ന ജലദോഷപനിയുടെ ലക്ഷണങ്ങളാണ് എച്ച്എംപിവി വൈറസ് ബാധിച്ചവരില്‍ കാണുന്നത്. പ്രതിരോധശക്തി കുറവുള്ളവരില്‍ വൈറസ് ബ്രോങ്കൈറ്റിസിന് കാരണമാകും. കുഞ്ഞുങ്ങളിലും പ്രായമായവരിലും ന്യുമോണിയയ്ക്ക് വരെ ഈ വൈറസ് കാരണമായേക്കാം. അതുകൊണ്ട് തന്നെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എച്ച്എംപിവി കോവിഡിനെപ്പോലെ അത്ര അപകടകാരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ എച്ച്എംപിവി കോവിഡ്-19ന് സമാനമായ ഭീഷണിയുയര്‍ത്തുന്നില്ല. എന്നാൽ രോഗം ബാധിച്ച ചിലരില്‍ കടുത്ത പനിയും ശ്വാസകോശ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, പ്രതിരോധശക്തി കുറഞ്ഞവര്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും സൗമിത്രദാസ് പറഞ്ഞു.
നിലവില്‍ INSACOG (Indian SARS-CoV-2 Genomics Consortium)-ന്റെ ഉപദേശക സമിതിയുടെ സഹ-അധ്യക്ഷന്‍ കൂടിയാണ് സൗമിത്രദാസ്. അടിയന്തരഘട്ടത്തില്‍ INSACOG സ്ഥാപനങ്ങളുടെ സഹായത്തോടെ എച്ച്എംപിവി വൈറസിനെതിരെയുള്ള നിരീക്ഷണം ശക്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 50ലധികം ലബോറട്ടറികള്‍ അടങ്ങിയ കൂട്ടായ്മമാണ് INSACOG. കോവിഡ്-19 വൈറസിന്റെ ജനിതകവ്യതിയാനങ്ങള്‍ നിരീക്ഷിക്കുന്നതിനായാണ് ഈ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.
ന്യൂയര്‍ ആഘോഷങ്ങള്‍ വെല്ലുവിളിയായോ?
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുതിയ രോഗാണുക്കളും അവയുടെ വകഭേദങ്ങളും ഒരേ സമയത്ത് എത്തുന്നത് പതിവാണെന്ന് സൗമിത്രദാസ് പറഞ്ഞു.
'' ഇതൊരു പുതിയ പ്രതിഭാസമല്ല. ഇതേ സമയത്ത് തന്നെയാണ് കോവിഡ്-19നും പൊട്ടിപ്പുറപ്പെട്ടത്. കാരണം വളരെ ലളിതമാണ്. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്കിടെ ആളുകള്‍ കൂട്ടത്തോടെ ഇടപെഴകിയിരുന്നു. ഇതെല്ലാം പനിയും ജലദോഷവും കൂടുതല്‍ പേരിലേക്ക് പകരാന്‍ കാരണമായി,'' എന്ന് അദ്ദേഹം പറഞ്ഞു.
അതിനാല്‍ മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഈ വര്‍ഷവും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
'' കോവിഡോ, എച്ച്എംപിവിയോ, മറ്റെന്തെങ്കിലും പനിയോ സ്ഥിരീകരിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. മറ്റുള്ളവരിലേക്ക് രോഗം എത്തിക്കാതെ സ്വയം അകലം പാലിക്കാന്‍ ശ്രമിക്കണം. ഇതിലൂടെ വൈറസ് വ്യാപനം തടയാന്‍ സാധിക്കും. രോഗബാധിതര്‍ മാസ്‌ക് ധരിക്കണം,'' സൗമിത്രദാസ് പറഞ്ഞു.
നിരീക്ഷണ സംവിധാനങ്ങള്‍
ശ്വാസകോശരോഗങ്ങളുണ്ടാക്കുന്ന വൈറസുകളെ നിരീക്ഷിച്ചുവരികയാണ്. ഐസിഎംആറും ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം ശൃംഖലകളും നിരീക്ഷണം ശക്തമാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'' എച്ച്എംപിവി സ്വീകെന്‍സിംഗ് ഇപ്പോള്‍ ആവശ്യമാണെന്ന് തോന്നുന്നില്ല. നിലവില്‍ എച്ച്എംപിവിയ്ക്ക് രണ്ട് ജിനോ ടൈപ്പുകളാണുള്ളത്. ജിനോടൈപ്പ് എ, ജിനോടൈപ്പ് ബി. അതിനുള്ളില്‍ തന്നെ എ1, എ2, ബി1, ബി2 എന്നീ വകഭേദങ്ങളുമുണ്ട്,'' സൗമിത്രദാസ് പറഞ്ഞു.
'' ഇന്ത്യയില്‍ എച്ച്എംപിവിയുടെ ജിനോടൈപ്പ് A.2.2.1 ഉം ജിനോടൈപ്പ് എ.2.2.2 ഉം ഉണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്,'' സൗമിത്രദാസ് പറഞ്ഞു. വൈറസ് സാന്നിദ്ധ്യം കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ കൂടുതല്‍ വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം
നിലവില്‍ ഇന്ത്യയില്‍ നാല് പേരിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് സൗമിത്ര ദാസ് പറഞ്ഞു. ഭൂരിഭാഗം രോഗികളിലും സാധാരണയായി ഉണ്ടാകുന്ന പനിയ്ക്ക് സമാനമായി കോവിഡ്-19 എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ കോവിഡിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ രോഗനിര്‍ണയം നടത്താന്‍ അവര്‍ മുന്നോട്ട് വരുന്നത് കുറവാണ്. രോഗം സ്ഥിരീകരിക്കാനായി അവര്‍ പുറത്തുവരാത്തിടത്തോളം ഇന്ത്യയിലെ കോവിഡ്-19ന്റെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ പരിശോധനകള്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവരിലും പരിശോധന നടത്തുന്നുണ്ട്.'' ജനസംഖ്യയുടെ ഭൂരിഭാഗം പേരും വാക്‌സിന്‍ എടുത്തിട്ടില്ല. കോവിഡ്-19 ഇനി ഗുരുതരമായ രോഗത്തിന് കാരണമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അണുബാധകള്‍ ഇനിയുമുണ്ടാകും. എന്നാല്‍ കാര്യമായ നഷ്ടങ്ങള്‍ ഉണ്ടാകില്ല,'' അദ്ദേഹം പറഞ്ഞു.