ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് നിര്‍ത്തുന്നതില്‍ ഈസ്ട്രജന്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ശരീരത്തില്‍ ശേഖരിക്കപ്പെടുന്ന കൊഴുപ്പില്‍ ഓക്‌സീകരണം സംഭവിക്കാന്‍ സഹായിക്കുന്നതാണ് കാരണം. ആര്‍ത്തവിരാമം മൂലമോ ക്രമരഹിതമായ ആര്‍ത്തവം മൂലമോ ഈസ്ട്രജന്‍ നല്‍കുന്ന ഈ സംരക്ഷണത്തില്‍ മാറ്റം സംഭവിക്കുന്നു. ഈസ്ട്രജന്റെ അളവ് കുറയുന്നതോടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ തുടങ്ങുന്നു. ഇവ പ്രത്യേകിച്ച് രക്തക്കുഴലുകളിലാണ് കൂടുതലായും അടിഞ്ഞുകൂടുന്നത്. രക്തക്കുഴലിന്റെ വ്യാസം കുറയുകയും രക്തപ്രവാഹത്തില്‍ തടസം നേരിടുകയും ചെയ്യും. ആര്‍ത്തവവിരാമത്തിന് ശേഷം ഇത്തരത്തില്‍ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത ഏഴ് മടങ്ങാണ്.
advertisement
Also read: ഫോസറ്റിന് ജീവന്റെ തുടിപ്പ്; അമേരിക്കയില്‍ വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യനില്‍
രക്തക്കുഴലുകളുടെ സാധാരണപോലെ നിലനിര്‍ത്താനും പ്രവര്‍ത്തനം സുഗമമാക്കാനും ഈസ്ട്രജന്‍ സഹായിക്കുന്നുണ്ട്. ഇതിന് പുറമെ രക്തസമ്മര്‍ദം ശരിയായ അളവില്‍ നിലനിര്‍ത്താനും ഈസ്ട്രജന്‍ ഹോര്‍മോണ്‍ സഹായിക്കുന്നുണ്ട്. സ്ത്രീകളില്‍ ആര്‍ത്തവിരാമത്തിന് ശേഷം അമിതമായ രക്തസമ്മര്‍ദം മൂലം ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതിനുള്ള കാരണവും ഇതാണ്.
ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറയുമ്പോള്‍ പൊണ്ണത്തടിയുണ്ടാകുന്നു. ഇത് ഹൃദയാരോഗ്യത്തെ ബാധിക്കുകയും രക്തക്കുഴലുകള്‍ സംബന്ധിച്ചുള്ള രോഗങ്ങള്‍ വര്‍ധിപ്പിക്കുയും ചെയ്യുന്നു.
ആര്‍ത്തവവിരാമത്തിന് മുമ്പ് സ്ത്രീകളില്‍ ഗ്ലൂക്കോസിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നു. ആര്‍ത്തവിരാമത്തിന് ശേഷം ഈസ്ട്രജന്റെ അളവ് കുറയുന്നതോടെ സ്ത്രീകളില്‍ പ്രമേഹസാധ്യത വര്‍ധിക്കുന്നതിന്റെ കാരണവും ഇതാണ്.
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പൊണ്ണത്തടി എന്നിവയെല്ലാം ചേര്‍ന്ന് മെറ്റബോളിക് സിന്‍ഡ്രോം എന്ന അവസ്ഥ സ്ത്രീകളിലുണ്ടാക്കുന്നു. ഇത് ഹൃദ്രോഗങ്ങള്‍, സ്തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം എന്നിവ പിടിപെടാന്‍ കാരണമാകുന്നു. ആര്‍ത്തവവിരാമത്തിന് മുമ്പ് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഒരു സ്ത്രീയുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നതാണ് ഇത് നല്‍കുന്ന സൂചന. ആര്‍ത്തവ കാലഘട്ടങ്ങളില്‍ സ്ത്രീകള്‍ ആരോഗ്യപ്രദമായ ജീവിതശൈലി സ്വീകരിക്കേണ്ടതും ശരീരഭാരം ക്രമീകരിക്കേണ്ടതുമാണ്. ഇപ്രകാരം ചെയ്യുന്നതിലൂടെ ആര്‍ത്തവവിരാമത്തിന് ശേഷവും ആരോഗ്യത്തോടെ തുടരാനും ജീവിതം മികച്ച രീതിയില്‍ ആസ്വദിക്കാനും സാധിക്കും.
(തയ്യാറാക്കിയത്: ഡോ. ജയശ്രീ നാഗരാജ് ഭസ്ഗി, ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റാണ് ലേഖിക)
Summary: How come irregular periods affect heart health in women