അതോടൊപ്പം കായികധ്വാനത്തിനും പ്രാധാന്യം നല്‍കണം. വ്യായാമം അവരില്‍ ഒരു ശീലമായി തന്നെ വളര്‍ത്തിയെടുക്കണം. പഞ്ചസാര, കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണത്തിന്റെ ഉപഭോഗം കുറയ്ക്കുകയും വേണം. ഇങ്ങനെ ഒരു സമീകൃതാഹാര ശീലത്തിലൂടെ നമുക്ക് കുട്ടികളിലെയും മുതിര്‍ന്നവരിലെയും ജീവിതശൈലി രോഗങ്ങള്‍ കുറയ്ക്കാനും അവരുടെ ഹൃദയാരോഗ്യം വീണ്ടെടുക്കാനും സാധിക്കും.
ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിന്റെ അനന്തരഫലം
രുചിയേറിയതും വേഗത്തില്‍ ലഭിക്കുന്നതുമായ ഭക്ഷണ സംസ്‌കാരം നമ്മുടെ സമൂഹത്തിന്റെ തന്നെ ഭാഗമായി കഴിഞ്ഞു. അമിതമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് കുട്ടികളില്‍ പൊണ്ണത്തടിയ്ക്ക് കാരണമാകുന്നു. ആരോഗ്യത്തിന് ഹാനികരമാകുന്ന കൊഴുപ്പ്, പഞ്ചസാര, സോഡിയം എന്നിവ ധാരാളമടങ്ങിയ ഭക്ഷണമാണിത്. സ്ഥിരമായി ഈ ഭക്ഷണത്തെ ആശ്രയിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും.
advertisement
കൂടാതെ കൊളസ്‌ട്രോള്‍ കൂടുകയും പിന്നീട് അത് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ കുട്ടികളുടെ ടിഫിന്‍ ബോക്‌സ് തയ്യാറാക്കുമ്പോള്‍ ആരോഗ്യകരമായ ഭക്ഷണം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
Health Tips | കരളിന്റെ ആരോഗ്യം കാക്കാം; കരൾ രോഗങ്ങൾ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സമീകൃതാഹാരവും ഹൃദയാരോഗ്യവും
പോഷകപ്രദമായ ആഹാരം ഹൃദയാരോഗ്യത്തെ കാത്തുരക്ഷിക്കും. വൈറ്റമിന്‍സ്, മിനറല്‍സ്, ആന്റിഓക്‌സിഡന്റ് തുടങ്ങിയ നിരവധി ഘടകങ്ങള്‍ നമ്മുടെ ശരീരത്തിലേക്ക് എത്താനും ഈ ഭക്ഷണക്രമം സഹായിക്കും. അതുകൊണ്ട് തന്നെ കുട്ടികളുടെ ലഞ്ച് ബോക്‌സ് തയ്യാറാക്കുമ്പോള്‍ ഇവയെല്ലാം ഉള്‍പ്പെടുന്ന ഭക്ഷണം ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
പഴങ്ങളും പച്ചക്കറികളും
കുട്ടികള്‍ക്ക് നല്‍കുന്ന എല്ലാ ഭക്ഷണത്തിലും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണം. പോഷകങ്ങള്‍, ഫൈബര്‍, എന്നിവയടങ്ങിയതാണ് ഇവ. ഇവയെല്ലാം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്.
ധാന്യങ്ങള്‍: ഫൈബറിന്റെ അംശം ധാരാളം അടങ്ങിയ ഭക്ഷണമാണ് ധാന്യങ്ങള്‍. ദഹനത്തിനും പ്രമേഹ നിയന്ത്രണത്തിനും ഇവ സഹായിക്കും. അതിലൂടെ ഹൃദയത്തിന്റെ ആരോഗ്യവും നിലനിര്‍ത്താവുന്നതാണ്.
ആരോഗ്യകരമായ കൊഴുപ്പ്: അവക്കാഡോ, നട്‌സ്, സീഡ്സ്, ഒലീവ് ഓയില്‍ എന്നിവയിലെല്ലാം ആരോഗ്യകരമായി കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഈ കൊഴുപ്പ് ശരീരത്തിലെ അണുബാധ തടയുന്നു. കൂടാതെ കൊളസ്‌ട്രോള്‍ നില സന്തുലിതമായി നിലനിര്‍ത്തും.
പഞ്ചസാര ഉപയോഗം കുറയ്ക്കുക: പ്രോസസ്ഡ് ഫുഡ്, പഞ്ചസാര നിറഞ്ഞ ശീതള പാനീയങ്ങള്‍, ഐസ്‌ക്രീം, എന്നിവ കുട്ടികള്‍ക്ക് അമിതമായി നല്‍കാതിരിക്കുക. പകരം പഴങ്ങള്‍, യോഗര്‍ട്ട് പോലുള്ളവ അവരുടെ ലഞ്ച് ബോക്‌സില്‍ കൊടുത്തയയ്ക്കുക. പഞ്ചസാര കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും. കൂടാതെ ശരീരഭാരവും കുറയ്ക്കാവുന്നതാണ്. സമീകൃതാഹാര ശീലത്തില്‍ അതിപ്രധാനമായി പാലിക്കേണ്ട ഒന്നാണ് കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയെന്നത്. ആരോഗ്യകരമായ ഹൃദയം ആഗ്രഹിക്കുന്നവര്‍ കായികാധ്വാനങ്ങളിലേര്‍പ്പെടേണ്ടതാണ്. അതുകൊണ്ട് തന്നെ കുട്ടികളെ സ്ഥിരമായി വ്യായാമം ചെയ്യിപ്പിക്കണം. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും ലാപ്‌ടോപ്, മൊബൈല്‍ ഫോണുകളോടുള്ള അഡിക്ഷന്‍ കുറയ്ക്കാനും ഇത് സഹായിക്കും.
Health Tips | പുകവലി: പുകവലിക്കാത്തവരെയും രോഗികളാക്കുന്നത് എങ്ങനെ?
ഈ ശീലങ്ങളെല്ലാം കുട്ടികളിലെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഹൃദയാരോഗ്യത്തിന് ആവശ്യമായ ആരോഗ്യ ശീലങ്ങളെപ്പറ്റി കുട്ടികളോട് പറഞ്ഞുകൊടുക്കുന്നതും ഉത്തമമാണ്. അതിലൂടെ ആരോഗ്യകരമായ ശീലങ്ങള്‍ സ്വയം പിന്തുടരാന്‍ അവര്‍ക്ക് കഴിയുകയും ചെയ്യും. ഭാവിയിലും ആ ശീലം അവര്‍ നിലനിര്‍ത്തും.
(തയ്യാറാക്കിയത്: ഡോ. അഭിജിത്ത് ബോര്‍സേ, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്, ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്, മുംബൈ)